ഗബ്രിയും ജാസ്‍മിനും തമ്മിലുള്ള സംസാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ശരണ്യയും യമുനയും.
ബിഗ് ബോസ് ആറ് മലയാളം അവസാന ഘട്ടത്തിലാണ്. പുറത്തായ മത്സരാര്‍ഥികള്‍ അതിഥികളായി വീണ്ടും ഷോയില്‍ എത്തിയിരിക്കുന്നു. ജാസ്‍മിനുമായി അടുപ്പം സൂക്ഷിക്കുന്ന ഗബ്രിയെത്തുന്നത് ഷോയുടെ ആരാധകരെ ആകാംക്ഷയിലാക്കുന്നതായിരുന്നു. ഗബ്രിയും ജാസ്‍മിനും സംസാരിക്കുന്നതാണ് ഇന്നും ഷോയില്‍ അധികവും പ്രദര്‍ശിപ്പിച്ചത്.
ഗബ്രിയും ജാസ്‍മിനും തമ്മിലുള്ള ബന്ധം എന്താണ് എന്ന് മറ്റ് മത്സരാര്‍ഥികള്‍ സംശയമുന്നയിച്ചിരുന്നു. പ്രണയത്തിലാണോ അല്ലയോ ഗെയിം സ്‍ട്രാറ്റജിയാണോയെന്ന ചോദ്യങ്ങളുയര്‍ന്നിരുന്നു. ഇരുവരും നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ ഗബ്രിയും ജാസ്‍മിനും നിലവില്‍ ഷോയില്‍ കാണിക്കുന്ന അടുപ്പവും മത്സരാര്‍ഥികള്‍ ചര്‍ച്ചയാക്കുകയാണ്.
ഗബ്രിയും ജാസ്‍മിനും ഒരിടത്ത് സംസാരിച്ചിരിക്കുന്നതാണ് ഷോയില്‍ കാണിക്കുന്നത്. അതിനൊപ്പം ശരണ്യ യമുനയുമായി ഇതേക്കുറിച്ച് പറയുന്നതും കാണാം. ജാസ്‍മിനാണ് പ്രശ്‍നം ഉണ്ടാകുക എന്ന് പറയുകയാണ് പരോക്ഷമായി ശരണ്യ. ഗബ്രിയുടെയും ജാസ്‍മിന്റെയും ചീപ്പ് ഗെയിമാണെന്ന് പറയുന്നു യമുനയും.
എന്താണ് ചിന്തിക്കുന്നത് എന്ന് ജാസ്‍മിനോട് ചോദിക്കുകയാണ് ഗബ്രി. എനിക്ക് ഇനി വെറും രണ്ട് ദിവസമേയുള്ളൂ എന്നായിരുന്നു ജാസ്‍മിൻ മറുപടി നല്‍കിയത്. നീ എന്റെ മുഖത്ത് നോക്കി പറയുന്ന നുണയില്ലേ, അത് ഇഷ്‍ടപ്പെടുന്നില്ലെന്ന് ഗബ്രി പറയുന്നതും കേള്‍ക്കാമായിരുന്നു. തനിക്ക് പക്ഷേ നുണ പറയേണ്ടിടത്ത് പറയുകയേ നിവൃത്തിയുള്ളൂവെന്നാണ് ജാസ്‍മിൻ മറുപടി നല്‍കുന്നത്. താൻ ഒരു പ്രശ്‍നത്തിന് കാരണമാകുന്നതെന്തിനാണ്?. നീ മിണ്ടാതെ ഇരിക്കുമ്പോള്‍ മിണ്ടൂവെന്ന് പറയാൻ അല്ലേ ആകൂവെന്നുമാണ് ജാസ്‍മിന്റെ മറുപടി. ഈ വീട്ടിലേക്ക് വീണ്ടും വരാൻ തനിക്ക് ഒട്ടും ഇഷ്‍ടമല്ലായിരുന്നുവെന്ന് ഗബ്രി വ്യക്തമാക്കുന്നു. എല്ലാവര്‍ക്കുമൊപ്പം ചില്ല് ചെയ്യാനല്ല വന്നത്. വന്നതിന് ഒരേ ഒരു ഉദ്ദേശ്യം. നീ ഇവിടെ ഉള്ളതുകൊണ്ട്. നീ ഒറ്റപ്പെട്ട് പോകുന്നതുകൊണ്ട്. നിന്റെ അടുത്ത് ഇരിക്കാനാണ് വന്നത്. ഞാൻ ക്ഷമയോടെ നിന്നാണ് സംസാരിക്കുന്നത്. ജാസ്‍മിൻ വിഷമിക്കുന്നത് കാണുമ്പോള്‍ ദേഷ്യം വരും എന്നും ഗബ്രി വ്യക്തമാക്കുകയും ചെയ്യുന്നു. നിന്നെ വിഷമിപ്പിക്കാനല്ല ഞാൻ വന്നത്. നിന്നെ സമാധാനിപ്പിക്കാനാണ് ഞാൻ വന്നത്. താൻ നല്ലതിന് വേണ്ടിയേ പ്രവര്‍ത്തിക്കൂവെന്നും പറയുന്നു ഗബ്രി.
undefined
Read More: സ്ഥാനം മെച്ചപ്പെടുത്തി യുവ നടൻ, ആരാണ് ഒന്നാമൻ?, തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലെത്തിയവര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക