ബിഗ് ബോസില്‍ ചരിത്രം സൃഷ്‍ടിച്ച താരമായി അഭിഷേക് ശ്രീകുമാര്‍.
തുടക്കം ദ്രുത താളത്തില്‍. പിന്നെ പതിഞ്ഞ ചുവടുകള്‍. ഇടയ്‍ക്ക് പൊടുന്നനെ കത്തിക്കയറല്‍. അങ്ങനെ പല താളത്തില്‍ കയറിയിറങ്ങിയ പ്രകടനങ്ങളിലൂടെ തന്നെയാണ് ബിഗ് ബോസില്‍ അഭിഷേക് ശ്രീകുമാര്‍ ഫൈനലില്‍ എത്തിയത്.
വെറുക്കപ്പെട്ടവനായി പരിചയപ്പെടുത്തല്‍
രണ്ട് അഭിഷേകുമാരായിരുന്നു ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻടിയായി ഇത്തവണ എത്തിയത്. ഒരാള്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റി പ്രതിനിധീകരിച്ചായിരുന്നു ഷോയില്‍ എത്തിയത്. രണ്ടാമത്തെയാളാകട്ടെ എല്‍ജിബിടിക്യുവെ നിശിതമായി വിമര്‍ശിച്ചയാളും. അതിനാല്‍ ഇൻസ്റ്റാഗ്രാമാല്‍ വിലക്കും നേരിട്ടു. ആദ്യത്തെയാളാണ് അഭിഷേക് കെ. രണ്ടാമത്തെയാള്‍ അഭിഷേക് ശ്രീകുമാറും. ഫൈനലില്‍ എത്തി നില്‍ക്കുന്ന അഭിഷേക്. അഭിഷേക് ശ്രീകുമാര്‍ പരിചയപ്പെടുത്തിയപ്പോഴും മുകളില്‍ പറഞ്ഞ കാര്യങ്ങളാണ് വ്യക്തമാക്കിയത്. നിലപാടുകള്‍ മുഖം നോക്കാതെ പറയാനാണ് വന്നത് എന്നും വ്യക്തമാക്കി.
തുടക്കത്തിലെ വാക്‍പോര്
undefined
അഭിഷേക് കെയുമായി ഏറ്റുമുട്ടി തുടക്കത്തിലേ തന്റെ നയം പ്രഖ്യാപിച്ചു അഭിഷേക് ശ്രീകുമാര്‍. അശ്ലീലമായ ഒരു പദപ്രയോഗമായിരുന്നു അഭിഷേക് കെയ്‍ക്ക് നേര്‍ക്ക് അഭിഷേക് ശ്രീകുമാര്‍ തൊടുത്തത്. ട്രൊൻസ്‍ജെന്റര്‍ പ്രതിനിധി ജാൻമണിയുമായി ആദ്യ ദിവസം അഭിഷേക് ശ്രീകുമാര്‍ കൊമ്പുകോര്‍ക്കാൻ തയ്യാറായി. രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു അഭിഷേകിനെ നേരെയുണ്ടായിരുന്നത്. മറ്റ് മത്സരാര്‍ഥികള്‍ ഒന്നടങ്കം അഭിഷേക് കെയ്‍ക്കും ജാൻമണിക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‍തു. അഭിഷേക് ശ്രീകുമാര്‍ ഒറ്റപ്പെട്ടു. തുടക്കത്തിലേ 'പുറത്തെ' അഭിഷേക് വെളിപ്പെടുകയായിരുന്നു.
തിരിച്ചറിവുകള്‍
സാമൂഹ്യ മാധ്യമത്തില്‍ അഭിഷേകിനെ ഒരു വിഭാഗം പിന്തുണച്ചെങ്കിലും മറ്റൊരു കൂട്ടര്‍ വിമര്‍ശനവുമായി രംഗത്ത് എത്തി. സമൂഹത്തിലെ ചലനം ബിഗ് ബോസും ഉള്‍ക്കൊണ്ടു. മോഹൻലാലും അഭിഷേകിന് താക്കീത് നല്‍കി. ഒരു കമ്മ്യൂണിറ്റിയെ അഭിഷേക് ഹൌസില്‍ ആക്ഷേപിച്ചതിന്റെ പേരിലായിരുന്നു താക്കീത്. തനിക്കെതിരെയുള്ള വിമര്‍ശനത്തില്‍ തളര്‍ന്നില്ല അഭിഷേക്. ഒരര്‍ഥത്തില്‍ പൊസിറ്റീവായി ഉള്‍ക്കൊള്ളുകയായിരുന്നു അഭിഷേക്. ഹൌസിലെ നിലനില്‍പ്പിനായി വേണ്ടിയെങ്കിലും. അവിടെയാണ് അഭിഷേകിലെ ബുദ്ധിമാനായ ഗെയ്‍മറെ ഷോയുടെ പ്രേക്ഷകര്‍ക്കും പരോക്ഷമായെങ്കിലും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടാകുക. തുടക്കത്തിലെ വെളിപ്പെടലില്‍ നിന്ന് സമര്‍ഥമായി ഷോയില്‍ പിന്നീട് കുതറിമാറുകയായിരുന്നു അഭിഷേക് ശ്രീകുമാര്‍.
കളം മാറുന്നു
വെറുക്കപ്പെട്ടവന്റെ കുപ്പായം അഴിച്ചുവയ്‍ക്കുകയായിരുന്നു പിന്നീട് ഷോയിലെ അഭിഷേക്. സൌഹൃദ നിമിഷങ്ങള്‍ ആസ്വദിക്കുന്ന അഭിഷേകിനെ ഷോയില്‍ കണ്ടു. ചെറു ചിരിയോടെ അര്‍ജുൻ മത്സരാര്‍ഥികളുടെയും ഷോയുടെ പ്രേക്ഷകരുടെ മനംകവര്‍ന്ന സ്‍പേസിലേക്ക് അഭിഷേകുമെത്തി. അടിമുടി മാറുകയായിരുന്നു അഭിഷേക് എന്നതില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അനാവശ്യമായ വാദ കോലാഹാലങ്ങള്‍ക്ക് എന്തായാലും ചെവികൊടുത്തില്ല അഭിഷേക്. പറയാനുള്ളത് വ്യക്തമായി സമര്‍ഥിക്കുന്നത് ചിലപ്പോഴൊക്കെ ഷോയില്‍ കണ്ടു. തനിക്ക് നേര് തൊടുക്കുന്ന അമ്പുകള്‍ക്ക് എതിരെ മാത്രം മറു ശരങ്ങള്‍ എയ്യുകയായിരുന്നു അഭിഷേക്. അപ്പോഴും പ്രതികരിക്കാതെ ഒഴിഞ്ഞു മാറുന്ന താരം എന്ന വിശേഷണം അഭിഷേകില്‍ പതിഞ്ഞിരുന്നു.
സാബു തൊടുത്ത അമ്പൊടിച്ച അഭിഷേക്
സാബുവും ശ്വേതയും അതിഥികളായി വീട്ടിലെത്തിയ ശേഷം നടത്തിയ പ്രതികരണം തലവര മാറ്റിയ താരമാണ് അഭിഷേക്. ബിബി ഹോട്ടലില്‍ അതിഥികളായി എത്തിയതിനെ കുറിച്ച് മോഹൻലാലിനോട് പ്രതികരിക്കുകയായിരുന്നു സാബുവും ശ്വേതയും. പവര്‍ റൂമിലായിരുന്നു അന്ന് അഭിഷേക്. പവര്‍ റൂമിലെ ആണ്‍തരി കണ്ണേറുകോലമായിരുന്നുവെന്ന് പറയുകയായിരുന്നു സാബു. എന്നാല്‍ അഭിഷേകിന്റെ മറുപടി ശാന്തമായിരുന്നു. കുറിക്കു കൊള്ളുന്ന മറ്റൊരു മറുപടി വരുന്നുണ്ടായിരുന്നു പിന്നാലെ. മാതൃദിനത്തില്‍ അമ്മയ്‍ക്ക് കത്തെഴുതിയതായിരുന്നു അഭിഷേക്. സാങ്കല്‍പ്പിക കത്തില്‍ അഭിഷേക് ശ്രീകുമാര്‍ തനിക്ക് നേരേയുണ്ടായ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍രകി. ആര് തളര്‍ത്താൻ നോക്കിയാലും തളരില്ല താൻ അത് എത് അതിഥികളായാലുമെന്നുമായിരുന്നു എഴുതിയത്. അഭിഷേകിന്റെ ആരാധകര്‍ അത് ആഘോഷിച്ചു. അങ്ങനെ അഭിഷേകും ഹീറോയിലേക്കുള്ള വളര്‍ച്ചയിലായി.
സ്വയമറിയാതെ മാറിമറിഞ്ഞ ഇമേജ്
അമ്മ ക്യാൻസര്‍ ബാധിച്ച് മരിച്ചത് തുടക്കത്തിലേ അഭിഷേക് വെളിപ്പെടുത്തിയിരുന്നു. സെല്‍ഫ് ഇൻട്രൊഡക്ഷൻ സമയത്തായിരുന്നു അത്. എന്നാല്‍ വൈകാരികമായ അഭിഷേക് സ്വയം തുറന്നുകാട്ടപ്പെടാൻ ഇഷ്‍ടപ്പെട്ടിരുന്നു. ഇമോഷണല്‍ ട്രാക്കില്‍ നിന്ന് വഴിമാറിയായിരുന്നു ഷോയിലെ സഞ്ചാരം. പക്ഷേ മാതൃദിനത്തില്‍ അഭിഷേകെഴുതിയ കത്ത് ഷോയുടെ പ്രേക്ഷകരെ നൊമ്പരപ്പെടുത്തി. ഉള്ളിന്റുള്ളില്‍ അടക്കിവെച്ചൊരു കരച്ചില്‍ അഭിഷേകിനുണ്ടായിരുന്നു. അത് പുറത്ത് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. സ്വയമേ ഇമോഷണല്‍ ട്രാക്കും രൂപപ്പെട്ടു. വൈകാരിക നിമിഷങ്ങള്‍ തീര്‍ത്ത ഫാമിലി വീക്കും അതിനായി വഴിയൊരുക്കി. മത്സരാര്‍ഥികളുടെ അമ്മയും അച്ഛനും ഒന്നിച്ച് വന്ന് ഹൃദയസ്‍പര്‍ശിയായ മുഹൂര്‍ത്തങ്ങളായി. അപ്പോഴൊക്കെ അമ്മയില്ലാത്ത സ്‍കൂള്‍ കുട്ടിയെ പോലെ വീട്ടില്‍ അഭിഷേക് ശ്രീകുമാര്‍ മാറിനിന്നു. അഭിഷേകിലേക്ക് പ്രേക്ഷകരെ നോട്ടം എപ്പോഴുമുണ്ടായി. ബിഗ് ബോസ് ക്യാമറയുടെ കണ്ണുകളും. മറ്റുള്ളവരുടെ അമ്മമാരും അഭിഷേകിനെ ചേര്‍ത്തുനിര്‍ത്തി. പ്രേക്ഷകരുടെ ശ്രദ്ധയില്‍ അഭിഷേക് നിറഞ്ഞു. അൻസിബ പോയപ്പോള്‍ ഒറ്റയ്‍ക്കായ ഋഷിയെ തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തിയതും അഭിഷേകിലെ മനുഷ്യസ്‍നേഹമായി വിലയിരുത്തപ്പെട്ടു.
ഫിനാലേയിലേക്ക് നേരിട്ട്
അഭിഷേക് ശ്രീകുമാര്‍ എന്നും ഫിസിക്കല്‍ ടാസ്‍കുകളില്‍ സാമര്‍ഥ്യം കാട്ടി. ജിന്റോയെയും മറികടന്ന് പലപ്പോഴും വിജയായി. ക്യാപ്റ്റനുമായി. ഫിനാലേയിലേക്ക് നേരിട്ട് പ്രവേശം ലഭിക്കാനുള്ള ടാസ്‍കുകളിലും പോയന്റ് നിലയില്‍ അഭിഷേക് മുന്നിലെത്തി. അങ്ങനെ ആ നേട്ടം അഭിഷേകിന്. ഫിനാലെയില്‍ നേരിട്ട് എത്തിയ ആദ്യ വൈല്‍ഡ് കാര്‍ഡ് എൻട്രിയുമായി അഭിഷേക് ശ്രീകുമാര്‍. പതിഞ്ഞ താളത്തിലെ യാത്രയിലൂടെ ടോപ് ഫൈവില്‍ എത്തിയത് ചെറിയ ഒര നേട്ടമല്ല.
Read More: ജിന്റോയോ ജാസ്‍മിനോ?, അതോ?, കപ്പുയര്‍ത്തുക ആരാകും?, പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക