അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് അമ്മ ശ്യാമള പറയുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഫാമിലി എപ്പിസോഡുകൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം മുതലാണ് ഇതിന് തുടക്കമായത്. ഇന്ന് ബിഗ് ബോസ് വീടിനകത്ത് എത്തിയിരിക്കുന്നത് അർജുന്റേയും ശ്രീതുവിന്റെയും വീട്ടുകാരാണ്. ഇരുവീട്ടുകാരും എത്തിയ ശേഷം തങ്ങളുടെ മക്കളോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് അമ്മ ശ്യാമള പറയുന്നുണ്ട്. നിനക്ക് എപ്പോഴും ദുഃഖമാണെന്നും ഇവർ അർജുനോട് പറയുന്നുണ്ട്. അതേസമയം, ശ്രീതു നല്ല കുട്ടിയാണെന്നും ക്യൂട്ട് ആണെന്നും പറയുകയാണ് അർജുന്റെ ചേച്ചി അശ്വിനി. അർജുൻ ശ്രീതു കോമ്പോ കാണുമ്പോൾ തങ്ങൾക്ക് ഒരു സന്തോഷം ആണെന്നും ഇവർ പറയുന്നുണ്ട്.
പിന്നാലെ ആയിരുന്നു ശ്രീതുവിന്റെ അമ്മ ഷീജ ബിഗ് ബോസിൽ എത്തിയത്. വളരെ സന്തോഷത്തോടെ ആയിരുന്നു ഇവരെ മറ്റ് മത്സരാർത്ഥികൾ സ്വീകരിച്ചതും. ഇതിനിടയിൽ "നിനക്ക് ഉറക്കമില്ല കേട്ടോ. ഞാൻ ഇരുപത്തി നാല് മണിക്കൂറും ബിഗ് ബോസ് കാണുന്നുണ്ട്. അതുകൊണ്ട് എനിക്ക് ക്ഷീണമൊക്കെ വരും. പക്ഷേ ലൈറ്റ് ഓഫാക്കിയാൽ നിക്ക് ഉറങ്ങാമല്ലോ. അപ്പോൾ നിനക്ക് രാവിലെ ഫ്രഷ് ആയിട്ട് എഴുന്നേൽക്കാം. നന്നായിട്ട് കളിക്കുന്നുണ്ട്. പക്ഷേ കുറച്ചുകൂടി നന്നായി വിസിബിൾ ആക്. നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ. മനസിനുള്ളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പറയ്. നിനക്ക് എന്തെല്ലാം സ്കിൽസ് ഉണ്ട്. അതൊക്കെ ചെയ്യ്. സംസാരിക്കേണ്ടിടത്തൊക്കെ നന്നായി സംസാരിക്ക്. തമിഴെങ്കിൽ തമിഴ് അടിച്ച് വിട്", എന്നാണ് അമ്മ പറഞ്ഞത്.
'നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ..'; വാക്കുകളിടറി സീമ ജി നായർ
undefined
പിന്നാലെ ശ്രീതുവിന്റെ പിറന്നാൾ കേക്കും കട്ട് ചെയ്തിരുന്നു. അതേസമയം, രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ടിക്കറ്റ് ടു ഫിനാലെ ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ ആരാകും വിജയ കിരീടം ചൂടുക എന്നറിയാന്‍ കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..