ബിഗ് ബോസ് വാക്ക് പാലിച്ചു, സിനിമയില്‍ അര്‍ജുന് അവസരമെന്ന് മോഹൻലാല്‍, ആ സംവിധായകന്റെ ഓഡിഷൻ വെറുതെയായില്ല

By Web Team  |  First Published Jun 17, 2024, 1:35 AM IST

സിനിമയിലേക്ക് അര്‍ജുനെയും ക്ഷണിച്ച് മോഹൻലാല്‍.


ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ സീസണ്‍ ആറിന് ഒട്ടനവധി പ്രത്യേകതകളുണ്ടായിരുന്നു. സംവിധായകൻ ജീത്തു ജോസഫ് ഷോയില്‍ വന്ന് ഓഡിഷൻ നടത്തുകയുണ്ടായി. ഓഡിഷനില്‍ തെരഞ്ഞെടുത്ത മത്സരാര്‍ഥിയുടെ പേര് ഷോയില്‍ മോഹൻലാല്‍ പ്രഖ്യാപിച്ചു. സംവിധായകൻ ജീത്തു ജോസഫിന്റെ അടുത്ത സിനിമയിലേക്ക് അര്‍ജുനെ ക്ഷണിക്കുകയാണെന്നാണ് മോഹൻലാല്‍ വ്യക്തമാക്കിയത്.

ഓഡിഷനില്‍ നിന്ന് മറ്റൊരാളെ തന്റെ സിനിമയിലും ഉള്‍പ്പെടുത്തും എന്നും മോഹൻലാല്‍ വ്യക്തമാക്കി. ഒന്നോ അതിലധികമോ ആള്‍ക്കാരെ തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തും. തീര്‍ച്ചയായും എല്ലാവരെയും പരിഗണിക്കുമെന്നും മോഹൻലാല്‍ വ്യക്തമാക്കി. സത്യൻ അന്തിക്കാട് മോഹൻലാലിനെ നായകനാക്കുന്ന സിനിമയിലാണ് അവസരമുണ്ടാകുക. എന്തായും മികച്ച അവസരമാണ് മോഹൻലാല്‍ ഷോയിലെ എല്ലാ മത്സരാര്‍ഥികള്‍ക്ക് വാഗ്‍ദാനം ചെയ്‍തിരിക്കുന്നത്. ബിഗ് ബോസ് മത്സരാര്‍ഥികള്‍ വേഷപ്പകര്‍ച്ചയെന്ന ടാസ്‍കില്‍ മികച്ച പ്രകടനം നടത്തിയെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. നോറയായിട്ട് അര്‍ജുൻ നടത്തിയ വേഷപ്പകര്‍ച്ച ഷോയില്‍ വലിയ സ്വീകാര്യത നേടുകയും ചെയ്‍തിരുന്നു.

Latest Videos

മോഹൻലാല്‍ നായകനാകുന്നതായിരിക്കും അടുത്ത സിനിമയെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാല്‍ നായകനാകുന്നതിന്റേത്. അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വൻ വിജയമായത് കാണിക്കുന്നത് നമ്മളില്‍ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന തന്റെ ചിത്രത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടുണ്ട് എന്നും കുറഞ്ഞത് നാല് മാസമെങ്കിലും ഉണ്ടായാല്‍ മാത്രമേ തുടങ്ങാനാവൂ എന്നും സത്യൻ അന്തിക്കാട് അന്ന് വ്യക്തമാക്കിയിരുന്നു.

എന്നും എപ്പോഴും എന്ന സിനിമയാണ് ഒടുവില്‍ മോഹൻലാലിനെ നായക വേഷത്തില്‍ എത്തിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രത്തില്‍ മഞ്‍ജു വാര്യരായിരുന്നു നായികയായി എത്തിയത്. ഇന്നസെന്റും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു. തിരക്കഥ രഞ്‍ജൻ പ്രമോദായിരുന്നു.

undefined

Read More: സീസണ്‍ 6 ലെ നാലാം സ്ഥാനം ആര്‍ക്ക്? പ്രഖ്യാപിച്ച് ബിഗ് ബോസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!