'എന്നെ മറക്കരുത്..', ബിഗ് ബോസില്‍ നിന്നും ഒരാള്‍ കൂടി പുറത്തേക്ക്, ഞെട്ടി മറ്റുള്ളവർ

By Web Team  |  First Published May 12, 2024, 10:29 PM IST

പത്താം ആഴ്ചയിലേക്ക് ബിഗ് ബോസ് സീസണ്‍ 6. 


ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്. നടിയായ ശ്രീരേഖയാണ് പത്താം ആഴ്ചയിലേക്ക് കടക്കുന്ന ഷോയിൽ നിന്നും പുറത്തായിരിക്കുന്നത്. ജിന്റോ, അപ്സര, ശ്രീരേഖ, സിജോ, ശ്രീധു എന്നിവരാണ് ഇത്തവണ എവിക്ഷനിൽ ഉണ്ടായിരുന്നത്. 

ഒരു ടാസ്കിലൂടെ ആയിരുന്നു എവിക്ഷൻ ബി​ഗ് ബോസ് നടത്തിയത്. ജിന്റോ, അപ്സര, ശ്രീരേഖ, സിജോ, ശ്രീധു എന്നിവരുടെ പസിൽസ് ശരിയായി വയ്ക്കുക എന്നതാണ് ടാസ്ക്. ഇതിൽ ഒരാളുടെ പസിലുകളിൽ ഒന്ന് കുറവായിരിക്കും. അയാളാകും ഔട്ട് ആകുക. ഒടുവിൽ ശ്രീരേഖ പുറത്താവുക ആയിരുന്നു. പിന്നാലെ ഇക്കാര്യം ബി​ഗ് ബോസ് ഔദ്യോ​ഗികമായി അറിയിക്കുകയും ചെയ്തു. എല്ലാവരോടും യാത്ര പറഞ്ഞിറഞ്ഞിറങ്ങിയ ശ്രീരേഖ തന്നെ മറക്കരുതെന്ന് പറയുകയും ചെയ്തു. 

Latest Videos

എന്തു തോന്നുന്നു പുറത്തേക്ക് വന്നപ്പോള്‍ എന്നാണ് മോഹന്‍ലാല്‍ ശ്രീരേഖയോട് ചോദിച്ചത്. 'ഒരാശ്വാസം തോന്നു സാര്‍. ഇത്രയും ദിവസം ഞാന്‍ നിന്നത് തന്നെ വലിയ കാര്യമാണ്. ഗെയിം എന്താണ് എന്നും അല്ലെങ്കില്‍ ഗെയിമില്‍ എങ്ങനെ ആയിരിക്കണമെന്നും ഫുള്‍ പ്ലാനിങ്ങോടെ വന്നവരാണ്. അത്രയും വാശിയേറിയൊരു മത്സരത്തില്‍ ഇത്രയും നാള്‍ നിന്നത് തന്നെ വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. അവിടെന്ന് വന്നപ്പോള്‍ മറ്റുള്ളവരെ കാണാന്‍ പറ്റില്ലല്ലോ എന്ന് സങ്കടമുണ്ട്', എന്നാണ് ശ്രീരേഖ പറഞ്ഞത്. 

undefined

'അമ്മ ചോര ഛർദ്ദിക്കുന്നത്..ലാസ്റ്റ് വെള്ളതുണി കൊണ്ടും വിറക് കൊണ്ടും മൂടി യാത്രയാകുന്നതുമാണ് ഓർമ'

സൈക്കോളജിയൊക്കെ പഠിച്ച ആളല്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍, 'സൈക്കോളജിസ്റ്റ് ആണെന്ന കാര്യം ഞാന്‍ തന്നെ മറന്നു പോയി. നമ്മള്‍ ഇവിടിരുന്ന് കഷ്ടപ്പെട്ട് പ്ലാന്‍ ചെയ്യും. ഏറ്റവും മുകളില്‍ ഇരുന്ന് ഇതൊരാള്‍ കാണും. അതവിടെ പൊളിയും. പക്ഷേ അവിടെ മൈന്‍റ് ഗെയിമുള്ള ഒരാള്‍ ഉണ്ടാകും. ആ ഗെയിമര്‍ എന്തായാലും വിജയിക്കും', എന്നായിരുന്നു ശ്രീരേഖയുടെ മറുപടി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!