മക്കളേ..അമ്മ വന്നൂട്ടോ..; അഭിഷേകിനെ സ്നേഹ ചുംബനം കൊണ്ടുമൂടി അപ്സരയുടെ അമ്മ

By Web Team  |  First Published May 17, 2024, 9:54 PM IST

ഇന്ന് അപ്സരയുടെ വീട്ടുകാർ ആയിരുന്നു ബി​ഗ് ബോസിൽ എത്തിയത്.


ബി​ഗ് ബോസ് മലയാളം സീസൺ സിക്സിൽ ആറ് വൈൽഡ് കാർഡുകാരാണ് എത്തിയിരുന്നത്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടിയ ആളായിരുന്നു അഭിഷേക് ശ്രീകുമാർ. ടോക്സിക് ആയിരിക്കുമെന്ന് ആദ്യം വിധി എഴുതിയെങ്കിലും എന്നാൽ ആള് വേറെ ലെവലാണെന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കാൻ അഭിഷേകിന് സാധിച്ചിരുന്നു. അടുത്തിടെ തന്റെ മരിച്ചു പോയ അമ്മയെ കുറിച്ച് അഭിഷേക് പറഞ്ഞത് ഓരോ പ്രേക്ഷകന്റെയും ഉള്ളുലച്ചിരുന്നു. 

ഫാമിലി വീക്കായ ഈ ആഴ്ചയിൽ അഭിഷേകിന്റെ ആളുകൾ വരുന്നതും മറ്റുള്ള വീട്ടുകാർ വരുമ്പോൾ അഭിഷേക് നോക്കി നിൽക്കുന്നതുമായ വീഡിയോകളും ഫോട്ടോകളുമെല്ലാം വൈറൽ ആണ്. ഇന്ന് അപ്സരയുടെ വീട്ടുകാർ ആയിരുന്നു ബി​ഗ് ബോസിൽ എത്തിയത്. എല്ലാം മത്സരാർത്ഥികളും നിറഞ്ഞ മനസോടെ ആയിരുന്നു അവരെ സ്വീകരിച്ചത്. 

Latest Videos

ഇതിനിടയിൽ അഭിഷേകിനെ കെട്ടിപ്പിടിക്കുന്നുണ്ട് അമ്മ. "മക്കളേ..അമ്മ വന്നൂട്ടോ.. അമ്മ വന്നു. വിഷമിക്കണ്ട..അമ്മ എല്ലാ മക്കൾക്കും എല്ലാം കൊണ്ടുവന്നിട്ടുണ്ട്", എന്നാണ് അഭിഷേകിനെ കെട്ടിപ്പിടിച്ച് ചുംബനം നൽകിയ ശേഷം അമ്മ പറഞ്ഞത്. ഇത് പ്രേക്ഷകരുടെ മനസിനെ ആനന്ദിപ്പിച്ചു എന്നത് ഉറപ്പാണ്. പിന്നാലെ ആണ് അപ്സരയുടെ ഭര്‍ത്താവ് ആല്‍ബി വീട്ടില്‍ എത്തിയത്. 

പേടിപ്പെടുത്താൻ അവൾ വരുന്നു, 'കർണിക', ചിത്രം ഉടൻ തിയറ്ററുകളിലേക്ക്

undefined

അഭിഷേക് വായിച്ച കത്ത്

പ്രിയപ്പെട്ട അമ്മ..അമ്മയ്ക്ക് സുഖമാണെന്ന് കരുതുന്നു. ഞാൻ അങ്ങനെ ലെറ്ററൊന്നും എഴുതില്ലെന്ന് അറിയാമല്ലോ. അമ്മയുടെ പേര് പറഞ്ഞ് ഞാൻ എവിടെയും സെന്റി അടിക്കാറുമില്ല. പക്ഷേ ബി​ഗ് ബോസ് ഇങ്ങനെ ഒരു ടാസ്ക് തന്നു. ഒരു ഹായ്, മിസ് യു , ബൈ തരാം എന്നാണ് കരുതിയത്. പക്ഷേ ഇവിടെയുള്ള ചില സുഹൃത്തുക്കൾ പറഞ്ഞു മനസു തുറന്ന് എഴുതാൻ. അമ്മയുടെ ഓർമകൾ എനിക്കുള്ളത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴുള്ളതാണ്. അതാണ് എന്റെ അവസാനത്തെ ഓർമകളും. ടിവി കാണുമ്പോൾ ഓഫാക്കി പഠിക്കാൻ പറയുന്നതും സന്ധ്യാനാമം ചൊല്ലിക്കുന്നതും പഠിപ്പിക്കുന്നതും ആ സമയത്ത് വാഷ് ബേസിനിൽ പോയി ചോര ഛർദ്ദിക്കുന്നതും വയ്യാതെ ആശുപത്രിയിൽ വീൽ ചെയറിൽ പോകുന്നതും ലാസ്റ്റ് വെള്ളതുണി കൊണ്ടും വിറക് കൊണ്ട് മൂടിയും യാത്ര ആകുന്നതാണ്. ആകെ ഉള്ള ഓർമകളിൽ പ്രധാനപ്പെട്ടത് ഇതൊക്കെയാണ്. അമ്മ പോയതിൽ പിന്നെ എന്റെ ജീവിതം മാറി മറിഞ്ഞു. അച്ഛനാണ് പാരൻസ് മീറ്റിങ്ങിന് വരാറ്. പത്താം ക്ലാസ് ആയപ്പോൾ അച്ഛനോട് വരണ്ടെന്ന് പറയും. അത് അമ്മയുടെ കാര്യം ആരും  ചിന്തിക്കാതിരിക്കാൻ വേണ്ടിയാണ്. ശത്രുത കാണിച്ചാലും സെന്റിമെൻസ് കാണിക്കുന്നത് എനിക്ക് ഇഷ്ടമല്ല. കുടുംബം എന്നത് എത്ര വിലപ്പെട്ടതാണെന്ന് എനിക്ക് മനസിലായി. അതിന്റെ വിലയും. ഒരാൾ നഷ്ടപ്പെട്ടപ്പോഴാണ് എനിക്കത് മനസിലായത്. എന്നെ പോലെ ചിന്തിക്കുന്ന ഒത്തിരിപേർ എനിക്ക് സുഹൃത്തുക്കളായും ഉണ്ട്. ഞാനെന്ന വ്യക്തി ഒരു ലഹരിക്കും അടിമ അല്ലാതായിരിക്കുന്നത് അമ്മ കാരണമാണ്. അവന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നുവെന്ന് മറ്റുള്ളവർ പറയില്ലേ. അമ്മയ്ക്ക് ചീത്തപ്പേര് വരുത്തണ്ടെന്ന് കരുതി. മാതൃദിനത്തിൽ മറ്റുള്ളവർ ഫോട്ടോകളും സ്റ്റാറ്റസുകളും ഇടുമ്പോൾ വിഷമം തോന്നാറുണ്ട്. ഞാൻ ആ ദിവസം മൈൻഡ് ചെയ്യാറില്ല. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!