ത്രികോണപോരാട്ടത്തിന്‍റെ ചൂടേറെയുള്ള തലസ്ഥാനത്ത് ഇത്തവണ കാര്യങ്ങൾ കുമ്മനത്തിന് അനുകൂലമെന്നാണ് സര്‍വെ ഫലം
തിരുവനന്തപുരം; കോൺഗ്രസിന്‍റെ വിശ്വപൗരൻ ശശി തരൂര്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയതിന്‍റെ നാണക്കേട് മാറ്റാൻ സിറ്റിംഗ് എംഎൽഎ സി ദിവാകനെ തന്നെ ഇറക്കി ഇടത് മുന്നണി. ഏറെ പ്രതീക്ഷിച്ച അണികളിലേക്ക് ആവേശമായി എത്തിയ കുമ്മനം രാജശേഖരൻ. തുടക്കം മുതൽ ത്രികോണ മത്സര ചൂട് ഏറെയുള്ള തിരുവനന്തപുരത്ത് ഇടത് വലത് മുന്നണികൾക്ക് ആശ്വാസം നൽകുന്നതാകില്ല തെരഞ്ഞെടുപ്പ് ഫലമെന്നാണ് സര്‍വെ സൂചന.
ആറ് ശതമാനം വോട്ട് വ്യത്യാസത്തിൽ കുമ്മനം കളം പിടിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് Az സര്‍വെ ഫലം നൽകുന്ന സൂചന. എൻഡിഎ 40 ശതമാനം വോട്ട് പിടിക്കുന്ന മണ്ഡലത്തിൽ യുഡിഎഫിന് പ്രവചിക്കുന്നത് 34 ശതമാനം വോട്ടാണ്. ഇടത് മുന്നണിക്ക് 25 ശതമാനം വോട്ടുണ്ടാകുമെന്നും സര്‍വെ പ്രവചിക്കുന്നുണ്ട്.
undefined
ആദ്യതെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടിനടുത്ത് വിജയിച്ച ശശി തരൂര്‍ കഴിഞ്ഞ തവണ ജയിച്ചത് വെറും 15470 വോട്ടിനായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ബിജെപിയും മൂന്നാം സ്ഥാനത്തുള്ള സിപിഐയും തമ്മിലുള്ള വ്യതാസം 33000ത്തോളം വോട്ടും