എൽഡിഎഫിനായി ഐഎൻഎല്ലിലെ എം.എ.ലത്തീഫാണ് മത്സരിക്കുന്നത്. ബിജെപിക്കായി ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്തും മത്സരിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് സീറ്റിൽ യുഡിഎഫിന് വിജയം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സർവേ. കാസർകോട് സീറ്റിൽ മുസ്ലീം ലീഗിൻ്റെ എൻ.എ.നെല്ലിക്കുന്ന് വിജയം ആവർത്തിക്കും എന്നാണ് സർവേ പ്രവചിക്കും. അതേസമയം എൽഡിഎഫിനെ മറികടന്ന് കാസർകോട് സീറ്റിൽ ബിജെപി രണ്ടാം സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നും സർവേ പ്രവചിക്കുന്നു.
എൽഡിഎഫിനായി ഐഎൻഎല്ലിലെ എം.എ.ലത്തീഫാണ് മത്സരിക്കുന്നത്. ബിജെപിക്കായി ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്തും മത്സരിക്കുന്നു. 2016-ൽ 8000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൻ.എ.നെല്ലിക്കുന്ന് ബിജെപിയിലെ രവീശതന്ത്രി കുണ്ടാറെ പരാജയപ്പെടുത്തി വിജയിച്ചത്. ന്യൂനപക്ഷവോട്ടുകൾ അതീവ നിർണായകമായ കാസർകോട് മണ്ഡലത്തിൽ യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷഏകീകരണമുണ്ടായിട്ടുണ്ടാവും എന്നാണ് സർവ്വേഫലത്തിൽ നിന്നും അനുമാനിക്കേണ്ടത്.