എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. ക്യാമ്പസുകളിൽ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച 1980കളിലാണ് ചാക്കോ എസ്എഫ്ഐ നേതാവെന്ന നിലയിൽ ശ്രദ്ധേയനായത്.
കേരള നിയമസഭയ്ക്ക് പുറത്തുവച്ച് സത്യപ്രതിജ്ഞ ചെയ്ത ഒരേയൊരു എംഎൽഎയാണ് മത്തായി ചാക്കോ. 2006ലെ തെരഞ്ഞെടുപ്പിൽ തിരുവമ്പാടിയിൽ വിജയം നേടിയെങ്കിലും രോഗബാധിതനായതിനാൽ മണ്ഡലത്തിൽ പോകാനോ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. കൊച്ചി ലേക് ഷോർ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിലിരുന്നത്. ആശുപത്രിയിലെത്തിയാണ് സ്പീക്കർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
എസ്.എഫ്‌ഐ , ഡിവൈഎഫ്‌ഐ എന്നിവയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ജില്ലയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയരംഗത്ത് രണ്ട് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന നേതാവാണ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. ക്യാമ്പസുകളിൽ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച 1980കളിലാണ് ചാക്കോ എസ്എഫ്ഐ നേതാവെന്ന നിലയിൽ ശ്രദ്ധേയനായത്.
undefined
യുവജന പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിലും നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വംനൽകി. 1986ലെ മന്ത്രിമാരെ വഴിയിൽ തടയുന്ന സമരത്തിലും കൂത്തുപറമ്പ് വെടിവയ്പിൽ പ്രതിഷേധിച്ച് മന്ത്രിയായിരുന്ന എം വി രാഘവനെ തടഞ്ഞതിന് പുതിയാപ്പയിൽ നടന്ന ലാത്തിച്ചാർജിലും നാൽപ്പാടി വാസു വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിഐജി ഓഫീസ് മാർച്ചിനെതിരെയുണ്ടായ ലാത്തിച്ചാർജിലും പരിക്കേറ്റിരുന്നു. പലപ്പോഴായി ജയിൽവാസവുമനുഭവിച്ചു.
2006 ലെ തെരഞ്ഞെടുപ്പിൽ എം സി മായിൻഹാജിക്കെതിരെയാണ് മത്തായി ചാക്കോ മത്സരിച്ചത്. 61104 വോട്ടുകൾ മത്തായി ചാക്കോയ്ക്ക് ലഭിച്ചപ്പോൾ 55265 വോട്ടുകളാണ് മായിൻഹാജിക്ക് ലഭിച്ചത്. പിന്നീട് മത്തായി ചാക്കോയുടെമരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജോർജ് എം തോമസ് വിജയിച്ചു. 64112 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. മുസ്ലീം ലീഗിലെ വിഎം ഉമ്മർ ആയിരുന്നു എതിരാളി. 63866 വോട്ടുകൾ ഉമ്മറിന് ലഭിച്ചു.
1959 മെയ് 12 ന് തിരുവമ്പാടിയിൽ എ എം മത്തായിയുടെയും ട്രെസിയയുടെയും മകനായിട്ടാണ് മത്തായി ചാക്കോ ജനിച്ചത്. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സമാന്തര കോളേജ് വിദ്യാർത്ഥികളുടെ നിരക്ക് ഇളവ് സമരം, കർമൽ സ്‌കൂൾ പണിമുടക്ക്, പോളിടെക്നിക് സ്വകാര്യവൽക്കരണത്തിനെതിരായ പ്രക്ഷോഭം തുടങ്ങി നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1986 ൽ യുഡിഎഫ് മന്ത്രിക്കെതിരായ റോഡ് ബ്ലോക്ക് പ്രക്ഷോഭത്തിൽ പങ്കെടുത്തപ്പോൾ പുത്തിയപ്പയിൽ ലാത്തിചാർജ് ചെയ്തു; 1986 ൽ ജയിലിൽ അടയ്ക്കപ്പെട്ടു. സഹകരണ, മത്സ്യബന്ധന മന്ത്രിയുടെ (1987-91) പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മേപ്പയൂർ നിന്ന് പതിനൊന്നാം നിയമ സഭയിലേക്കും തിരുവമ്പാടിയിൽ നിന്ന് പന്ത്രണ്ടാം നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2006 ഒക്ടോബർ 13-ന് 47-ആം വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം.