ഒന്നാം ലോക മഹായുദ്ധ കാലത്തെ 'കടൽ കോട്ട' സ്വന്തമാക്കാം, 47 ലക്ഷം രൂപയ്ക്ക്!

By Web Team  |  First Published Jul 20, 2022, 9:20 AM IST

'തീരദേശത്തു  നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തായി 1915 -നും 1919 -നും ഇടയിലാണ് ഈ സീ ഫോർട്ട് നിർമ്മിച്ചിരിക്കുന്നത്. റൈറ്റ് മൂവ് ആണ് ഈ ഫോർട്ട് ഇപ്പോൾ വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ഈ സീഫോർട്ട് ഒന്ന് പുതുക്കേണ്ടത് ആവശ്യമാണ്' എന്ന് റൈറ്റ് മൂവ് തങ്ങളുടെ വെബ്സൈറ്റിൽ വ്യക്തമാക്കി. 


ചില ആളുകൾക്ക് ചരിത്രത്തോട് വലിയ താൽപര്യം കാണും. ലോകയുദ്ധങ്ങൾ, ലോകത്തിനുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങൾ അങ്ങനെ അങ്ങനെ... എന്നാൽ, അത്തരം ഒരു ലോകചരിത്രത്തിന്റെ സ്മാരകം നിങ്ങൾക്ക് സ്വന്തമായി വാങ്ങി വയ്ക്കണം എന്നുണ്ടോ? ഉണ്ടെങ്കിൽ അതിനുള്ള അവസരം വന്നിരിക്കുകയാണ്. അതിന് വെറും 47 ലക്ഷം രൂപയ്ക്ക് ലേലം വിളി തുടങ്ങാം. ഒന്നാം ലോക മഹായുദ്ധ കാലത്ത് നിർമ്മിച്ചിരിക്കുന്ന ഒരു 'കടൽ കോട്ട' (Sea Fort) വാങ്ങാനാണ് അവസരം വന്നിരിക്കുന്നത്. പൂർണമായും വെള്ളത്തിനകത്ത് തന്നെ നിർമ്മിച്ചിരിക്കുന്ന ഫോർട്ടുകളാണ് 'സീ ഫോർട്ടു'കൾ. ഈ സീ ഫോർട്ടിന്റെ പേര് 'ബുൾ സാൻഡ്' (Bull Sand Fort) എന്നാണ്. 

ആദ്യമായിട്ടാണ് ഈ സീ ഫോർട്ട് ലേലത്തിനെത്തുന്നത് എന്ന് ബിബിസി -യുടെ റിപ്പോർട്ടിൽ പറയുന്നു. കടലിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ഈ ഫോർട്ടിന്റെ ലേലം തുടങ്ങുന്നത് 47 ലക്ഷത്തിൽ നിന്നുമാണ് എന്നും ബിബിസി -യുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

Latest Videos

undefined

'തീരദേശത്തു  നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തായി 1915 -നും 1919 -നും ഇടയിലാണ് ഈ സീ ഫോർട്ട് നിർമ്മിച്ചിരിക്കുന്നത്. റൈറ്റ് മൂവ് ആണ് ഈ ഫോർട്ട് ഇപ്പോൾ വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ഈ സീഫോർട്ട് ഒന്ന് പുതുക്കേണ്ടത് ആവശ്യമാണ്' എന്ന് റൈറ്റ് മൂവ് തങ്ങളുടെ വെബ്സൈറ്റിൽ വ്യക്തമാക്കി. 

For about $60,000 you can finally live in a WWI seaport, built between 1915-1919 off the coast of England. pic.twitter.com/YV2rVkj0oC

— Zillow Gone Wild 🏡 (@zillowgonewild)

 

'ഒന്നാം ലോക മഹായുദ്ധ സമയത്താണ് ഇത് നിർമ്മിച്ചത്. ഇത് രണ്ടാം ലോക മഹായുദ്ധകാലത്തും ഉപയോ​ഗിച്ചു. എന്നാൽ, ഒന്നാം ലോക മഹായുദ്ധം അവസാനിച്ച കാലത്തും അതിന്റെ പണികൾ മുഴുവനായും പൂർത്തിയാക്കിയിരുന്നില്ല. യുകെ -യിലെ ഹംബർ എസ്റ്റ്യൂറിയിലാണ് ഈ സീ ഫോർട്ട് സ്ഥിതി ചെയ്യുന്നത്. എന്നാൽ, അതിന് ചില പുതുക്കലുകൾ ആവശ്യമാണ്' എന്നും വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരണത്തിൽ റൈറ്റ് മൂവ് വ്യക്തമാക്കി. 

ഈ 'കടൽക്കോട്ട'യ്ക്ക് മൂന്ന് നിലകളും ബേസ്മെന്റും ഉണ്ട്. അതുപോലെ ഒരു ബാൽക്കണിയും ഉണ്ട്. സ്വകാര്യ ബോട്ടിൽ മാത്രമാണ് കോട്ടയിലേക്ക് പോവാൻ കഴിയുക. അതിനായി ഒരു ബോട്ട് ജെട്ടിയും ഇതിന്റെ കൂടെ ഉണ്ട്. 

click me!