മദ്യം കഴിക്കുമ്പോൾ ചിയേഴ്സ് പറയുന്നത് എന്തിന്? ​ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നതോ? 

By Web Team  |  First Published Aug 10, 2023, 12:34 PM IST

നമ്മുടെ ഇന്ദ്രിയങ്ങളെ ഉണർത്തുന്നതിന്റെ ഭാ​ഗമായിട്ടാണത്രെ ഇത്. മദ്യം കഴിക്കുമ്പോൾ നമുക്കത് കാണാൻ സാധിക്കും, തൊടാൻ‌ സാധിക്കും, രുചിക്കാൻ സാധിക്കും, മണക്കാനും സാധിക്കും. പക്ഷേ, നമുക്ക് അത് കേൾക്കാൻ സാധിക്കാത്തത് കൊണ്ടാണത്രെ ആദ്യം തന്നെ ​ഗ്ലാസുകൾ പരസ്പരം മുട്ടിച്ച് ആ ശബ്ദം കേൾക്കുന്നത് എന്ന് വിശ്വസിക്കുന്നവരുണ്ട്.


മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണ്. അത് പരമാവധി ജീവിതത്തിൽ നിന്നും ഒഴിവാക്കുക എന്നത് ആരോ​ഗ്യത്തിന് അത്രയേറെ നല്ലതും. എന്നിരുന്നാലും മദ്യം കഴിക്കുന്നവർക്ക് ലോകത്ത് കുറവൊന്നുമില്ല. അതൊക്കെപ്പോട്ടെ, മദ്യം കഴിക്കുന്നതിന് മുമ്പ് ആളുകൾ ചിയേഴ്സ് പറയാറുണ്ട്. അതുപോലെ ​ഗ്ലാസുകൾ തമ്മിൽ കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കാറുമുണ്ട് അല്ലേ? ഇത് എന്തിനാണ് എന്ന് അറിയാമോ? 

ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ശീലമല്ല. വളരെ അധികം പഴക്കമുള്ള ഒരു രീതിയാണ് ഈ ​ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കുന്നത് എന്നാണ് പറയുന്നത്. ഫ്രഞ്ച് വാക്കായ ‘chiere’ -ൽ നിന്നാണ് ചിയേഴ്സ് എന്ന വാക്ക് വന്നിരിക്കുന്നത്. മുഖം, തല എന്നൊക്കെയാണ് ഇതിന് അർത്ഥം വരുന്നത്. എന്നാൽ, 18 -ാം നൂറ്റാണ്ട് ആയപ്പോഴേക്കും സന്തോഷവും പ്രോത്സാഹനവും ഒക്കെ പ്രകടിപ്പിക്കാനുള്ള വാക്കായി ചിയേഴ്സ് മാറിക്കഴിഞ്ഞിരുന്നു. ഇന്ന്, നല്ലത് സംഭവിക്കട്ടെ എന്ന അർത്ഥത്തിലാണ് മിക്കവരും ചിയേഴ്സ് പറയുന്നത്. എന്തിന് എന്ന് പോലും അറിയാതെ ചിയേഴ്സ് പറയുന്നവരും ഉണ്ട്. 

Latest Videos

undefined

ഇനി ​ഗ്ലാസിൽ മുട്ടുന്നത് എന്തിനാണ് എന്നല്ലേ? നമ്മുടെ ഇന്ദ്രിയങ്ങളെ ഉണർത്തുന്നതിന്റെ ഭാ​ഗമായിട്ടാണത്രെ ഇത്. മദ്യം കഴിക്കുമ്പോൾ നമുക്കത് കാണാൻ സാധിക്കും, തൊടാൻ‌ സാധിക്കും, രുചിക്കാൻ സാധിക്കും, മണക്കാനും സാധിക്കും. പക്ഷേ, നമുക്ക് അത് കേൾക്കാൻ സാധിക്കാത്തത് കൊണ്ടാണത്രെ ആദ്യം തന്നെ ​ഗ്ലാസുകൾ പരസ്പരം മുട്ടിച്ച് ആ ശബ്ദം കേൾക്കുന്നത് എന്ന് വിശ്വസിക്കുന്നവരുണ്ട്. പഞ്ചേന്ദ്രിയങ്ങളെയും ഉണർത്തുക എന്നത് തന്നെ. 

കൂട്ടുകൂടി മദ്യപിക്കുമ്പോൾ ഒന്നുകൂടി എല്ലാവരും പരസ്പരം അടുക്കുന്നതിനും ഒന്നായിരിക്കുന്നതിനും വേണ്ടിയാണ് ആളുകൾ പരസ്പരം ​ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നത് എന്നാണ് മറ്റൊരു വിശ്വാസം. 

ദൈവങ്ങളോട് പ്രാർത്ഥിക്കുക, അവർക്കായി നൽകുക ഇതിനൊക്കെ വേണ്ടി ​ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നു എന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതുപോലെ കൂടെയുള്ള ആളുകളുടെ ആയുരാരോ​ഗ്യത്തിനായി പ്രാർത്ഥിക്കുന്നതിന് വേണ്ടി ​ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നരും ഉണ്ടത്രെ. 

എന്തൊക്കെ തന്നെയായാലും മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരം തന്നെ എന്നത് മറക്കരുത്. 

click me!