Wari empire : ജനങ്ങളെ സ്വാധീനിച്ചു നിർത്താൻ ഈ ഭരണാധികാരികൾ 400 വർഷത്തോളം ലഹരി നൽകി? ഉപയോഗിച്ചത് ഈ വിത്തുകള്‍

By Web Team  |  First Published Feb 12, 2022, 7:00 AM IST

പിന്നീട്, ഏകദേശം CE 1450 -ൽ ഇൻക സാമ്രാജ്യം രംഗത്തെത്തിയപ്പോൾ, വിൽക വിത്തുകൾ ഒരു രാഷ്ട്രീയ ഉപകരണമെന്ന നിലയിൽ ഉപയോഗശൂന്യമായി. എന്നാലും, ഒരു സഹസ്രാബ്ദക്കാലം ഈ പ്രദേശത്ത് ഇത് ആളുകൾ വലിച്ചിരുന്നുവെന്നാണ് പുരാവസ്‌തു തെളിവുകൾ സൂചിപ്പിക്കുന്നത്‌.


മയക്കുമരുന്നുകൾ ചേർത്ത ബിയർ പോലുള്ള പാനീയം നൽകി ദക്ഷിണ അമേരിക്കയിലെ ഒരു പുരാതന സാമ്രാജ്യത്തിന്റെ ഭരണാധികാരികൾ ഏകദേശം 400 വർഷത്തോളം അധികാരം നിലനിർത്തിയെന്ന് ഒരു പുതിയ പഠനം. ഏകദേശം 600 AD -ക്കും 1000 -AD ക്കും ഇടയിൽ ആധുനിക പെറുവിലെ ഉയർന്ന പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വാരി സാമ്രാജ്യ(Wari empire)മാണ് മയക്കുമരുന്ന് കലർന്ന പാനീയങ്ങൾ ജനങ്ങൾക്ക് കുടിക്കാൻ നൽകി അവരുടെ വിശ്വാസ്യത പിടിച്ച് പറ്റിയതെന്ന് പഠനം സൂചിപ്പിക്കുന്നു.  

മോള്ളേ മരങ്ങളുടെ പഴങ്ങളിൽ നിന്ന് നിർമ്മിച്ച ബിയർ പോലെയുള്ള പാനീയം വിൽക മരത്തിൽ നിന്നുള്ള വിത്തുകളുമായി യോജിപ്പിച്ചാണ് ഇത് ഉണ്ടാക്കിയിരുന്നത്. പെറുവിലെ Quilcapampa -യിൽ വളരുന്ന വിൽക മരത്തിൽ നിന്നുള്ള വിത്തുകൾ ആയിരക്കണക്കിന് വർഷങ്ങളോളം ഒരു  ലഹരി പദാർത്ഥമായി ഉപയോഗിച്ചിരുന്നു. പെറു, കാനഡ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള പുരാവസ്തു ഗവേഷകരുടെ ഒരു അന്താരാഷ്ട്ര സംഘം തെക്കൻ പെറുവിലെ Quilcapampa -യിൽ ഖനനം നടത്തിയ ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. അവിടെ സംഘം 16 വിൽക വിത്തുകൾ കണ്ടെത്തി. സാമൂഹിക ബന്ധങ്ങൾ വളർത്തിയെടുക്കാനും, വാരി സാമ്രാജ്യത്തിലെ ഉന്നത സ്ഥാനങ്ങൾ ശക്തിപ്പെടുത്താനും സഹായിച്ചിരുന്ന വിരുന്നുകളിൽ ഈ ലഹരി പാനീയം ഒരു പ്രധാന ഘടകമായിരിക്കാമെന്ന് ഗവേഷണം പറയുന്നു. "ആൻഡീസിൽ രാഷ്ട്രീയ നിയന്ത്രണം ഉറപ്പിക്കാൻ സഹസ്രാബ്ദങ്ങളോളം ഇത്തരം വിരുന്നുകൾ സംഘടിപ്പിച്ചിരുന്നു" പഠനത്തിന്റെ രചയിതാവായ ടൊറന്റോ സർവകലാശാലയിലെ നരവംശശാസ്ത്ര അസോസിയേറ്റ് പ്രൊഫസർ ജസ്റ്റിൻ ജെന്നിംഗ്സ് പറഞ്ഞു.

Latest Videos

undefined

നാഷണൽ ജിയോഗ്രാഫിക് പ്രകാരം പുരാതന തെക്കേ അമേരിക്കയിൽ വിൽക വിത്തുകൾ അപൂർവ്വമായെങ്കിലും ഇപ്പോഴും ഒരു ലഹരി പദാർത്ഥമായി ഉപയോഗിക്കുന്നു. ശ്വസിക്കുമ്പോഴാണ് ഇതിന് കൂടുതൽ വീര്യം. ബോധം മറയൽ, ഛർദ്ദി, ഭ്രമാത്മക കാഴ്ചകൾ എന്നിവയിലേക്ക് അത് നയിക്കുന്നു. അതേസമയം, വിൽക വിത്തുകൾ മോള്ളേ ബിയറുമായി സംയോജിപ്പിക്കുമ്പോൾ, മരുന്നിന്റെ ആഘാതം ദുർബലമാവുകയും അതിന്റെ പ്രഭാവം കൂടുതൽ നേരം നീണ്ടുനിൽക്കുകയും ചെയ്യുമെന്ന് ജെന്നിംഗ്സ് പറഞ്ഞു.  

പിന്നീട്, ഏകദേശം CE 1450 -ൽ ഇൻക സാമ്രാജ്യം രംഗത്തെത്തിയപ്പോൾ, വിൽക വിത്തുകൾ ഒരു രാഷ്ട്രീയ ഉപകരണമെന്ന നിലയിൽ ഉപയോഗശൂന്യമായി. എന്നാലും, ഒരു സഹസ്രാബ്ദക്കാലം ഈ പ്രദേശത്ത് ഇത് ആളുകൾ വലിച്ചിരുന്നുവെന്നാണ് പുരാവസ്‌തു തെളിവുകൾ സൂചിപ്പിക്കുന്നത്‌. 800 CE -ൽ വാരി സാമ്രാജ്യം ക്ഷയിച്ചു തുടങ്ങി. പിന്നീട് വന്ന ഇൻക സാമ്രാജ്യവും വാരി സാമുദായിക രീതിയിലുള്ള ലഹരി ഉപയോഗത്തെ പിന്തുടർന്നു. എന്നാൽ വിൽകയെക്കാൾ വലിയ അളവിൽ ചോളത്തിൽ നിന്നുണ്ടാക്കിയ ബിയറായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. സമൂഹത്തിന് ആഹ്ലാദം പകരാൻ ഇൻക നേതാക്കൾ ധാരാളമായി വിരുന്നുകൾ സംഘടിപ്പിച്ചിരുന്നു. അതേസമയം, വാരി സാമ്രാജ്യം തകർന്നത് എന്തുകൊണ്ടാണെന്ന് ഗവേഷകർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. 

ഡിക്കിൻസൺ കോളേജ്, കാർലിസ്, യുഎസിലെ ന്യൂയോർക്കിലെ റോച്ചസ്റ്റർ യൂണിവേഴ്സിറ്റി, കാനഡയിലെ റോയൽ ഒന്റാറിയോ മ്യൂസിയം എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഈ പഠനം ആന്റിക്വിറ്റി ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.  

click me!