'സ്റ്റാർ വാർസ്' സ്വർണ്ണ ബിക്കിനിക്ക് ലേലത്തില്‍ ലഭിച്ചത് ഒരു കോടി നാല്പത്തിയാറ് ലക്ഷം രൂപ

By Web Team  |  First Published Jul 29, 2024, 11:41 AM IST

തോറിന്‍റെ ചുറ്റികയും വൈ-വിംഗ് സ്റ്റാർഫൈറ്ററിന്‍റെ മിനിയേച്ചര്‍ രൂപവും അടക്കം നിരവധി വസ്തുക്കള്‍ ലേലത്തിന് ഉണ്ടായിരുന്നു. 
 



കുട്ടികളുടെയും കൌമാരക്കാരുടെയും ഇഷ്ട സിനിമകളില്‍ ഒന്നായ സ്റ്റാര്‍ വാര്‍സ് സീരീസിലെ 1983-ൽ പുറത്തിറങ്ങിയ റിട്ടേൺ ഓഫ് ദി ജെഡി എന്ന സിനിമയിലെ രാജകുമാരി ലിയയുടെ ഐക്കണിക് വസ്ത്രമായ സ്വർണ്ണ ബിക്കിനി യുഎസിലെ ഒരു ലേലത്തില്‍ വച്ചപ്പോള്‍ ലഭിച്ചത് 1,75,000 ഡോളര്‍ (1,46,50,825 രൂപ). കാരി ഫിഷർ എന്ന പ്രശസ്ത ഹോളിവുഡ് നടിയാണ്  രാജകുമാരി ലിയയുടെ വേഷം ചെയ്തത്. സിനിമയില്‍ ലിയ രാജകുമാരിയെ ജബ്ബാ ദ ഹട്ടിന്‍റെ സിംഹാസനത്തിൽ ചങ്ങലയിട്ടപ്പോൾ കഥാപാത്രം ഈ സ്വർണ്ണ ബിക്കിനിയായിരുന്നു ധരിച്ചിരുന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ച യുഎസിലെ ഹെറിറ്റേജ് ലേലത്തിലാണ് ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ വസ്ത്രങ്ങളിലൊന്ന് ഇത്രയും വലിയ തുകയ്ക്ക് ലേലം കൊണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍  പറയുന്നു. ഒരു ബിക്കിനി ബ്രേസിയർ, ബിക്കിനി പ്ലേറ്റുകൾ, ഹിപ് വളയങ്ങൾ, ഒരു ആംലെറ്റ്, ഒരു ബ്രേസ്ലെറ്റ് എന്നിവ ഉൾപ്പെടുന്ന ലേലമാണ് നടന്നത്.  സ്റ്റാർ വാർസ് സ്രഷ്ടാവായ ജോർജ്ജ് ലൂക്കാസ് സ്ഥാപിച്ച വിഷ്വൽ ഇഫക്‌റ്റ് കമ്പനിയായ ഇൻഡസ്ട്രിയൽ ലൈറ്റ് ആൻഡ് മാജിക്കിന്‍റെ മുഖ്യ ശിൽപിയായ അന്തരിച്ച റിച്ചാർഡ് മില്ലറാണ് ഈ വസ്ത്രം രൂപകൽപ്പന ചെയ്‌തതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. 

Latest Videos

undefined

ഓർഡർ 'പാലക് പനീർ'ന്, കിട്ടിയത് 'ചിക്കൻ പാലക്ക്'; റീഫണ്ട് വേണ്ട ഉത്തരവാദിയായവർക്കെതിരെ നപടപി വേണമെന്ന് കുറിപ്പ്

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by BBC News (@bbcnews)

'പ്രണയവും ജീവിതവും'; ജപ്പാന്‍കാരിയായ അമ്മയുടെയും പുരി സ്വദേശിയായ അച്ഛന്‍റെയും പ്രണയ ജീവിതം പങ്കുവച്ച് റാപ്പർ

ആദ്യ സ്റ്റാർ വാർസ് ചിത്രമായ എ ന്യൂ ഹോപ്പിൽ നിന്നുള്ള ഒരു മിനിയേച്ചർ വൈ-വിംഗ് സ്റ്റാർഫൈറ്റർ 1.55 മില്യൺ യുഎസ് ഡോളറിനാണ് (12,97,64,450 രൂപ) ലേലത്തില്‍ പോയത്. സിനിമയില്‍ ഡെത്ത് സ്റ്റാറിന്‍റെ നാശത്തിൽ പങ്കുവഹിച്ച ഈ മിനിയേച്ചർ, സിനിമയ്ക്ക് വേണ്ടി നിർമ്മിച്ച രണ്ടെണ്ണത്തിന് ഒന്നാണ്.  ഇത് രൂപകൽപ്പന ചെയ്തത് യുഎസ് ആർട്ടിസ്റ്റ് കോളിൻ കാന്‍റ്‍വെൽ ആണ്. 'നല്ലവരും' 'ചീത്തയും" തമ്മിൽ എളുപ്പത്തിൽ വേർതിരിച്ചറിയാൻ പ്രേക്ഷകരെ സഹായിക്കുന്നതിന് ചിത്രത്തിന്‍റെ വിമാനത്തിന് വ്യത്യസ്ത രൂപങ്ങൾ ഉണ്ടായിരിക്കണമെന്ന് ലൂക്കാസ് നിർദ്ദേശിച്ചിരുന്നു. ഹോളിവുഡ് ലേലത്തിലെ മറ്റ് ശ്രദ്ധേയമായ ഇനങ്ങളിൽ സ്റ്റാർ ട്രെക്ക് IV: ദി വോയേജ് ഹോം ബൈ ബോബ് പീക്കിൽ നിന്നുള്ള ഒരു സിനിമാ പോസ്റ്ററും ഉൾപ്പെടുന്നു, അത് 1,06,250 ഡോളറിന് (88,95,993 രൂപ) വിറ്റുപോയി. മാര്‍വെൽസ് തോർ; ദി ഡാർക്ക് വേൾഡില്‍ നിന്നുള്ള ഒരു തോർ ചുറ്റിക, 81,250 ഡോളറിന് (68,02,737 രൂപ) വിറ്റു.  40,000 ഡോളറിന് (33,49,040 രൂപ) ഒരു മണ്ഡലോറിയൻ ഹെൽമെറ്റും ലേലത്തില്‍ പോയി.  

ഹാരി പോട്ടർ ആന്‍റ് ദി പ്രിസണർ ഓഫ് അസ്‌കബാനിൽ ഡാനിയൽ റാഡ്ക്ലിഫ് ഉപയോഗിച്ച വടി 52,000 ഡോളറിനും (43,53,700 രൂപ) ഹോം എലോൺ എന്ന ആദ്യ സിനിമയിൽ മക്കൗലി കുൽക്കിൻ ധരിച്ചിരുന്ന ഒരു വസ്ത്രം 47,500 ഡോളറിനും (39,76,842 രൂപ) ലേലം കൊണ്ടു. രാജകുമാരി ലിയയുടെ സ്വർണ്ണ ബിക്കിനി സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ വസ്ത്രങ്ങളിലൊന്നായി മാറി. എന്നാല്‍, ഈ സ്വര്‍ണ ബിക്കിനിയെ കുറിച്ച് ഫിഷർ അക്കാലത്ത് പരാതി പറഞ്ഞിരുന്നു. ഇത് ധരിക്കുന്നത് അത്രയ്ക്ക് സുഖപ്രദമായിരുന്നില്ലെന്നത് തന്നെ കാരണം. 

ബെംഗളൂരുവില്‍ 6 കിലോമീറ്റര്‍ കാര്‍ ഡ്രൈവിനേക്കാള്‍ വേഗം എത്തുക 'നടന്നാ'ലെന്ന് ഗൂഗിള്‍ മാപ്പ്; കുറിപ്പ് വൈറല്‍

click me!