മലേഷ്യയിലും ഇന്തോനേഷ്യയിലും, ബോർണിയോയിലെ ടിഡോംഗ് ആളുകൾക്കിടയിൽ വ്യത്യസ്തമായ ഒരു ആചാരമുണ്ട്. ദമ്പതികളെ മൂന്ന് ദിവസം തുടർച്ചയായി ബാത്ത്റൂം ഉപയോഗിക്കാൻ അനുവദിക്കില്ല.
ലോകത്ത് പലയിടത്തും പല വിഭാഗങ്ങൾക്കിടയിലും പലതരത്തിലാണ് വിവാഹത്തിന്റെ ചടങ്ങുകളും ആഘോഷങ്ങളും എല്ലാം. ഇന്ത്യയിൽ തന്നെ പലയിടങ്ങളിലും പലതരത്തിലാണ് അല്ലേ വിവാഹാഘോഷങ്ങൾ നടക്കുന്നത്. ഇത് അതുപോലെ വിവിധ സമൂഹങ്ങൾക്കിടയിൽ നടക്കുന്ന കേട്ടാൽ വിചിത്രമെന്ന് തോന്നുന്ന ചില ആചാരങ്ങളോ ആഘോഷങ്ങളോ ആണ്.
കരയലോട് കരയൽ : വിവാഹം വളരെ സന്തോഷമുള്ള ആഘോഷമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ, ചൈനയുടെ ചില ഭാഗങ്ങളിൽ വിവാഹത്തിന് കരച്ചിൽ മസ്റ്റാണ്. തുജിയ വധുക്കൾ വിവാഹത്തിന് ഒരുമാസം മുമ്പ് ദിവസവും ഓരോ മണിക്കൂർ വച്ച് കരയുമത്രെ.
undefined
ദേഹത്ത് മൊത്തം കരിയിടൽ : സ്‌കോട്ട്‌ലൻഡിൽ വധൂവരന്മാരുടെ സുഹൃത്തുക്കൾ ചേർന്ന് ദമ്പതികളെ കറുപ്പിക്കുന്ന ഒരു പതിവുണ്ട്. അതുകഴിഞ്ഞ് അവരെ തെരുവുകളിൽ നടത്തിക്കുകയും ചെയ്യുന്നു. ദമ്പതികളെ ദുരാത്മാക്കളിൽ നിന്നും അകറ്റാനാണത്രെ ഇങ്ങനെ ചെയ്യുന്നത്.
ബാക്കി വരുന്ന ഭക്ഷണം കഴിപ്പിക്കൽ : വിവാഹത്തിന് സാധാരണ അന്നുണ്ടാക്കുന്ന നല്ല അടിപൊളി ഭക്ഷണമാണ് അല്ലേ വരനും വധുവിനും കഴിക്കാൻ നൽകുന്നത്. എന്നാൽ, ഒരു ഫ്രഞ്ച് ആചാരമനുസരിച്ച് ദമ്പതികൾക്ക് മിച്ചം വരുന്ന ഭക്ഷണവും പാനീയവും വിളമ്പുന്നു. എന്നാൽ, ഇപ്പോൾ ഈ ആചാരം ഏറെക്കുറെ ഇല്ലാതായിട്ടുണ്ട് പോലും. പകരമായി ഷാംപെയിനും ചോക്കളേറ്റുമാണ് ഇപ്പോൾ വിളമ്പുന്നത്.
മൂന്ന് ദിവസത്തേക്ക് ബാത്ത്‍റൂം ഇല്ല : മലേഷ്യയിലും ഇന്തോനേഷ്യയിലും, ബോർണിയോയിലെ ടിഡോംഗ് ആളുകൾക്കിടയിൽ വ്യത്യസ്തമായ ഒരു ആചാരമുണ്ട്. ദമ്പതികളെ മൂന്ന് ദിവസം തുടർച്ചയായി ബാത്ത്റൂം ഉപയോഗിക്കാൻ അനുവദിക്കില്ല. എന്തിന് അവരെ വീട് വിട്ട് പുറത്തിറങ്ങാൻ പോലും അനുവദിക്കില്ല. അതിനായി അവരെ നിരീക്ഷിക്കാൻ ആളുകൾ പോലുമുണ്ട്. ആ സമയത്ത് അവർക്ക് അതിജീവിക്കാൻ വേണ്ടിയുള്ള ചെറിയ അളവിലുള്ള ഭക്ഷണവും പാനീയവും മാത്രമാണ് കഴിക്കാനാവുക. അവരുടെയോ അല്ലെങ്കിൽ ഭാവിയിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെയോ മരണത്തെ തടയാൻ വേണ്ടിയാണത്രെ ഇത്.
വധുവിനെ ചുംബിക്കൽ : സ്വീഡനിൽ വളരെ വിചിത്രമെന്ന് തോന്നുന്ന ഒരു ചടങ്ങ് ചിലയിടങ്ങളിലുണ്ട്. അവിടെ വിവാഹസമയത്ത് കുറച്ച് നേരം വരനെ നിർബന്ധമായും കാണാതെയാവും. ആ സമയത്ത് തനിച്ചിരിക്കുന്ന വധുവിനെ വിവാഹത്തിനെത്തുന്ന വിവാഹം കഴിക്കാത്ത പുരുഷന്മാർക്ക് ചംബിക്കാമത്രെ. അതുപോലെ വധുവിന്റെ കൂട്ടുകാരികൾക്ക് വരനെയും ചുംബിക്കാം.