1200 വർഷങ്ങൾക്ക് മുമ്പുണ്ടായ ഉല്‍ക്കാപതനം, നിര്‍ണായക വിവരങ്ങൾ, ലോകത്തിലെ ഏറ്റവും പഴയ കലണ്ടറും

By Web Team  |  First Published Aug 8, 2024, 10:25 AM IST

1200 വർഷങ്ങൾക്ക് മുൻപുണ്ടായ ഉല്ക്കാപതനത്തെ കുറിച്ചും ഇവിടത്തെ ശിലകളിൽ കൊത്തിവെച്ചിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. കൂടാതെ ഉല്ക്കാപതനത്തിലൂടെ നിരവധി മൃഗങ്ങൾ ഇല്ലാതായെന്നും കൃഷിയില്ലാതായെന്നും തണുത്തുറഞ്ഞ കാലാവസ്ഥയ്ക്ക് ഇത് കാരണമായതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.


ലോകത്തിലെ ഏറ്റവും പഴക്കമേറിയ കലണ്ടർ കണ്ടെത്തിയതായി ​ഗവേഷകർ. 12000 വർഷങ്ങൾക്ക് മുൻപ് ശിലായുഗകാലത്ത് കൊത്തിയെടുത്ത കലണ്ടറാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. തുർക്കിയിലെ ഗോബെക്ലി ടെപേ എന്ന സ്ഥലത്ത് നിന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

മനുഷ്യനാഗരികതയുടെ തന്നെ ചരിത്രം തിരുത്തി എഴുതുന്ന കണ്ടെത്തലാണിത് എന്നാണ് ​ഗവേഷകർ അഭിപ്രായപ്പെടുന്നത്. ബിസി 150 -ൽ പ്രാചീന ഗ്രീക്ക് നാഗരികതയ്ക്കും 10000 വർഷങ്ങൾക്ക് മുമ്പ് കൃത്യമായി സമയം രേഖപ്പെടുത്തുന്നതിനുള്ള വിദ്യ മനുഷ്യന് അറിയാമായിരുന്നു എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തൽ.

Latest Videos

1200 വർഷങ്ങൾക്ക് മുൻപുണ്ടായ ഉല്ക്കാപതനത്തെ കുറിച്ചും ഇവിടത്തെ ശിലകളിൽ കൊത്തിവെച്ചിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. കൂടാതെ ഉല്ക്കാപതനത്തിലൂടെ നിരവധി മൃഗങ്ങൾ ഇല്ലാതായെന്നും കൃഷിയില്ലാതായെന്നും തണുത്തുറഞ്ഞ കാലാവസ്ഥയ്ക്ക് ഇത് കാരണമായതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വേട്ടക്കാരായിരുന്ന പ്രാചീന മനുഷ്യർ സ്ഥിരമായ ഒരിടത്ത് താമസിക്കാൻ നിർബന്ധിതരായ സംഭവമായാണ്  ഉൽക്കാപതനത്തെ ഓർത്തുവെക്കുന്നതെന്നും വിദഗ്ധർ പറയുന്നുണ്ട്.

ഇതിനുശേഷമാണ് പുതിയ കാലാവസ്ഥയ്ക്കനുസരിച്ച് കൃഷിരീതികളും മതവും രൂപപ്പെട്ടത്. കണ്ടതെല്ലാം കൊത്തിവെയ്ക്കാനുള്ള ഇവരുടെ ശ്രമങ്ങളാണ് പിന്നിട് എഴുത്തിന്റെ വികാസത്തിലേക്ക് നയിച്ചതെന്നാണ് ഗവേഷകരുടെ അനുമാനം.

undefined

കൂടാതെ ഗോബെക്ലി ടെപെയിലെ പ്രാചീന നിവാസികൾ വാന നിരീക്ഷകരായിരുന്നു. അവരുടെ  സമൂഹത്തിന് ഉൽക്കാ പതനത്തിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടി വന്നതായും കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.

ലോകത്തെ ഏറ്റവും പഴക്കമേറിയ മനുഷ്യനിർമിതികൾ കണ്ടെത്തിയ ഇടമാണ് ഗോബെക്ലി ടെപെ. ബിസി 9600 -നും 8200 -നും ഇടയിലാണ് ഇത് നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ചിനും 6000 വർഷങ്ങളുടെ പഴക്കമുള്ളതാണിത്.

click me!