ഈ പ്രദേശത്തെ സാംസ്കാരിക പരിണാമത്തെക്കുറിച്ച് വ്യക്തമായൊരു ധാരണ ലഭിക്കാൻ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന അസ്ഥികൂടങ്ങളും മറ്റും തങ്ങളെ സഹായിക്കും എന്നും കാസ്റ്റില്ലോ പറഞ്ഞു.
വടക്കൻ പെറുവിലെ തരിശായ ഭൂമിയിൽ നിന്നും 3,000 വർഷത്തിലേറെ പഴക്കമുള്ളതായി കരുതപ്പെടുന്ന നാല് അസ്ഥികൂടങ്ങൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ. പുരാതനകാലത്ത് പ്രാദേശിക സംസ്കാരത്തിലെ ദൈവങ്ങളെ ആരാധിക്കുന്നതിന് വേണ്ടി ക്ഷേത്രം സ്ഥാപിച്ച സ്ഥലമാണിത് എന്നാണ് കരുതുന്നത്.
തെക്കേ അമേരിക്കൻ രാജ്യമായ ലാ ലിബർട്ടാഡ് മേഖലയിലെ വിരു പ്രവിശ്യയിലെ താഴ്‌വരയ്ക്ക് സമീപത്താണ് മണ്ണിനും കല്ലിനും ഇടയിലായി അസ്ഥികൂടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പുരാതനമായ അനേകം സംസ്കാരങ്ങളുടെ കേന്ദ്രം കൂടിയാണ് ഈ സ്ഥലം. പെറുവിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ട്രൂജില്ലോയിലെ പുരാവസ്തു ഗവേഷകനായ ഫെറൻ കാസ്റ്റില്ലോ പറയുന്നത്, ഈ അസ്ഥികൂടങ്ങൾക്കും മതിലുകൾക്കും 3,100 -നും 3,800 -നും ഇടയിൽ വർഷം പഴക്കമുണ്ട് എന്നാണ്.
undefined
ഈ പ്രദേശത്തെ സാംസ്കാരിക പരിണാമത്തെക്കുറിച്ച് വ്യക്തമായൊരു ധാരണ ലഭിക്കാൻ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന അസ്ഥികൂടങ്ങളും മറ്റും തങ്ങളെ സഹായിക്കും എന്നും കാസ്റ്റില്ലോ പറഞ്ഞു. ഇത്ര ചെറിയ സ്ഥലത്ത് നാല് അസ്ഥികൂടങ്ങൾ കണ്ടെത്തുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് കൂടുതൽ പേരെ ഇവിടെ അടക്കം ചെയ്തിട്ടുണ്ടാവാം എന്നാണ് എന്നും ഗവേഷകർ പറയുന്നു.
"ഇത് ഈ സ്ഥലത്തിൻ്റെ പ്രാധാന്യവും എടുത്തു കാണിക്കുന്നു. ആളുകൾ വളരെക്കാലമായി ക്ഷേത്രങ്ങളിൽ അടക്കം ചെയ്യാൻ ആഗ്രഹിക്കുന്നു. കാരണം, ഇത് അവർക്ക് വളരെ പവിത്രമായ ഇടങ്ങളാണ്" എന്നും കാസ്റ്റില്ലോ കൂട്ടിച്ചേർത്തു.