ഓരോ പൂക്കള്‍ക്കും ഓരോ ഭാഷയുണ്ട്. നിരവധി അര്‍ത്ഥങ്ങളുണ്ട്. ഭാവങ്ങളുണ്ട്. മുടിയില്‍ പൂക്കളമിടുന്ന പെണ്ണുങ്ങള്‍. മനോഹരമായി കെട്ടിയ മുല്ലപ്പൂക്കളുടെ സുഗന്ധം ആരാണ് ഇഷ്ടപ്പെടാത്തത്!
നടക്കുന്ന വഴികളിലൊക്കെയും തലമുടിയില്‍ നിന്ന് ചിരിക്കുന്ന പൂക്കള്‍. ഇളംവെയിലില്‍, ഇളംകാറ്റില്‍ താളത്തില്‍ ഇളകുന്ന പൂക്കള്‍. മധുരാനുഭൂതികള്‍ തുളുമ്പുന്ന പകലുകള്‍, പൂക്കള്‍ വസന്തം തീര്‍ക്കുന്ന എന്റെ ദിവസങ്ങള്‍. തലമുടിയില്‍ വിടരുന്ന പൂക്കള്‍. അവയുടെ സുഗന്ധം കവര്‍ന്നെടുക്കുന്ന ഞാന്‍. ആരും കൊതിക്കുന്ന സുന്ദരമായ അന്തരീക്ഷം. പൂക്കളോട് ഭ്രാന്താണ്.
undefined
തമിഴ്‌നാട് എനിക്കൊരു അനുഭവമായിരുന്നു. പൊള്ളാച്ചി ഒരു ആസ്വാദനവും.
ബസ് സ്റ്റാന്‍ഡിനരുകില്‍ പുതിയ പൂക്കള്‍ കൊണ്ടുള്ള മാലകള്‍ കാണാറുണ്ടായിരുന്നു. ചരടില്‍ പൂക്കള്‍ കോര്‍ക്കുന്ന ധാരാളം പൂക്കച്ചവടക്കാരെയും. പൂക്കടകളോടുള്ള സ്ത്രീകളുടെ അഭിനിവേശം എന്നും ഞാന്‍ ശ്രദ്ധിക്കുമായിരുന്നു.
ഭര്‍ത്താവ് ഭാര്യയ്ക്ക് പൂ ചൂടി കൊടുക്കുന്നതും അമ്മ മക്കള്‍ക്ക് പൂ ചൂടി കൊടുക്കുന്നതും കാമുകന്‍ കാമുകിക്ക് പൂ ചൂടി കൊടുക്കുന്നതും സുഹൃത്തുക്കള്‍ പരസ്പരം പൂ ചൂടി കൊടുക്കുന്നതും; അപ്പോഴുണ്ടാവുന്ന മുഖത്തെ നാണവും, ഉള്ള് നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും, സ്‌നേഹത്തോടെയുള്ള സാമീപ്യവും, ശരിക്കും പൂക്കള്‍ വിടര്‍ന്നിരിക്കുന്നത് പോലെയുള്ള മുഖങ്ങളാണ് അതൊരു കാണേണ്ട കാഴ്ച തന്നെയാണ്
നടക്കുന്ന വഴികളിലൊക്കെയും തലമുടിയില്‍ നിന്ന് ചിരിക്കുന്ന പൂക്കള്‍. ഇളംവെയിലില്‍, ഇളംകാറ്റില്‍ താളത്തില്‍ ഇളകുന്ന പൂക്കള്‍. മധുരാനുഭൂതികള്‍ തുളുമ്പുന്ന പകലുകള്‍, പൂക്കള്‍ വസന്തം തീര്‍ക്കുന്ന എന്റെ ദിവസങ്ങള്‍. തലമുടിയില്‍ വിടരുന്ന പൂക്കള്‍. അവയുടെ സുഗന്ധം കവര്‍ന്നെടുക്കുന്ന ഞാന്‍. ആരും കൊതിക്കുന്ന സുന്ദരമായ അന്തരീക്ഷം. പൂക്കളോട് ഭ്രാന്താണ്.
പിഞ്ഞികെട്ടിയ മുടിയില്‍ പൂവുടലുകള്‍ മുട്ടിമുട്ടിയുരുമ്മി. വളരെ ഹൃദ്യമായ സുഗന്ധമുള്ള മുല്ലയും, ജമന്തിയും പലതരം കളര്‍ റോസും ഡാലിയയും ചെമ്പകവും കനകാംബരവും മനോരഞ്ജിതവും ചൂടി തലയാട്ടിയൊരു നടത്തം.
ഹാ! അതൊരു ഭംഗി തന്നെയാണ്. ആ കാഴ്ച കാണുമ്പോള്‍ ആനന്ദത്തിന്റെ വേരുകള്‍ എന്നില്‍ പടരും. ഒരുപക്ഷേ ഇതെന്റെയൊരു സ്വകാര്യ ആനന്ദമായിരിക്കും.
തലമുടിയില്‍ പൂ ചൂടിയ ഫോട്ടോയെടുക്കാന്‍ ആദ്യമൊക്കെ മടി ഉണ്ടായിരുന്നെങ്കിലും ഫോട്ടോയെടുത്ത ശേഷം അവരെ കാണിക്കുമ്പോള്‍ 'റൊമ്പ നല്ലായിറുക്ക്' എന്ന് കേള്‍ക്കാന്‍ തന്നെ ഒരു രസമാണ്.
പൂക്കളെന്നും മിസ്റ്റിക് അനുഭൂതിയിലേക്കെന്നെ എത്തിക്കുമായിരുന്നു. അത്ഭുതമായൊരു മായാജാലം സൃഷ്ടിച്ച് പിടിവിടാത്ത രീതിയില്‍ തൊട്ടും തലോടിയും എന്നുള്ളില്‍ പാര്‍ക്കുന്നു.
പൂക്കള്‍ സ്‌നേഹമാണ്. പുതുമയുള്ള സ്‌നേഹം. പൂക്കള്‍ അഴകാണ്. അലങ്കാരവും.
ഒരിക്കല്‍ സുഹൃത്തിന് പൂ വാങ്ങാനായി പൂക്കടയില്‍ പോയി. അവള്‍ മാത്രം വാങ്ങി. ഞാന്‍ വാങ്ങിയില്ല. അപ്പോള്‍ പൂക്കടക്കക്കാരി എന്നോട് പറയുകയുണ്ടായി, പൊണ്ണ് നാ പൂ ചൂടണോം. അത് താ അഴക്. വാങ്ങി പൂ ചൂട്മ്മാ.. ഞാനൊന്നു ചിരിച്ച് പൂ വാങ്ങി തലയില്‍ ചൂടി.
തലമുടിയില്‍ പൂ ചൂടുന്നതിന്റെ ആചാരമോ ഐതിഹ്യമോ അറിയില്ലെങ്കിലും പെണ്‍കുഞ്ഞിന് പൂവിന്റെ പേരിടുന്ന ചടങ്ങ് തമിഴ് സംസ്‌കാരത്തില്‍ കൂടുതല്‍ സാധാരണമായിരുന്നു. മാത്രമല്ല, ഇതൊരു ആശയവിനിമയമായ് എനിക്ക് തോന്നിട്ടുണ്ട്. വാക്കുകളില്ലാതെ വികാരങ്ങളെക്കുറിച്ച് പരസ്പരം സംസാരിക്കാനുള്ള മാര്‍ഗം.
ഓരോ പൂക്കള്‍ക്കും ഓരോ ഭാഷയുണ്ട്. നിരവധി അര്‍ത്ഥങ്ങളുണ്ട്. ഭാവങ്ങളുണ്ട്. മുടിയില്‍ പൂക്കളമിടുന്ന പെണ്ണുങ്ങള്‍. മനോഹരമായി കെട്ടിയ മുല്ലപ്പൂക്കളുടെ സുഗന്ധം ആരാണ് ഇഷ്ടപ്പെടാത്തത്!
മുടിക്ക് പൂക്കളെന്നും കൗതുകമാണ്. അതിലേറെ ലഹരിയും. മുടിയൊരു പൂവുന്മാദിയും.