ഡിസംബർ 31 രാത്രി 9 മണി മുതൽ 2023 ജനുവരി 1 രാത്രി 12:30 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷരാവാണ് കെഎസ്ആർടിസി -യുടെ നേതൃത്വത്തിൽ ഒരുക്കുന്നത്.
പുതുവർഷത്തെ വരവേൽക്കാൻ പലവിധത്തിലുള്ള ആഘോഷങ്ങൾക്കും ഉള്ള ഒരുക്കങ്ങൾ ഏറെക്കുറെ തുടങ്ങിയിരിക്കുകയാണ്. ഇനി പുതുവർഷത്തിലേക്കെത്താൻ ഏതാനും ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മതി. അതിൽ നിന്നും ഒഴിഞ്ഞു നിൽക്കാതെ കെഎസ്ആർടിസി -യും. 2023 -നെ വരവേൽക്കാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ 'മിസ്റ്റി നൈറ്റ് 2023' (Misty Night - 2023) എന്ന പേരിൽ പുതുവത്സര ആഘോഷരാവ് സംഘടിപ്പിക്കുന്നു. ഒപ്പം തന്നെ ആംഡബരക്കപ്പലായ നെഫര്‍റ്റിറ്റിയിലെ ആഘോഷത്തിൽ പങ്കെടുക്കാനുള്ള അവസരവും ഉണ്ട്. ഏതാണ് വേണ്ടതെന്ന് യാത്രക്കാർക്ക് തെരഞ്ഞെടുക്കുകയും ബുക്ക് ചെയ്യുകയും ചെയ്യാം.
വാഗമണ്ണിൽ ഡിസംബർ മാസത്തെ തണുത്ത രാത്രി ആഘോഷിക്കുന്നതിനായിട്ടുള്ള ഒരു സുവർണ്ണാവസരമാണ് നൽകുന്നത് എന്ന് കെഎസ്ആർടിസി പറയുന്നു. വാഗമൺ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും, ഗാനമേളയും, ഡി.ജെ പാർട്ടിയും, ക്യാമ്പ് ഫയറും ഉൾപ്പടുന്ന പരിപാടികൾക്കാണ് കെഎസ്ആർടിസി ഒരുങ്ങിയിരിക്കുന്നത്. ഡിസംബർ 31 രാത്രി 9 മണി മുതൽ 2023 ജനുവരി 1 രാത്രി 12:30 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷരാവാണ് കെഎസ്ആർടിസി -യുടെ നേതൃത്വത്തിൽ ഒരുക്കുന്നത്.
undefined
ആഡംബര കപ്പലായ 'നെഫര്‍റ്റിറ്റി'യിൽ പുതുവത്സര ആഘോഷത്തിൽ പങ്കെടുക്കുന്നതിനും കെ.എസ്.ആർ.ടി.സി അവസരം ഒരുക്കുന്നുണ്ട്. ഗാല ഡിന്നർ, ഡി ജെ പാർട്ടി, ഓപ്പൺ ഡെക്ക് ഡി.ജെ എന്നിവ അടക്കം ഡിസംബർ 31 രാത്രി 8.00 മുതൽ 1:00 മണി വരെയാണ് ഇതിൽ പുതു വത്സര ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കൊച്ചി, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് യാത്രയിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
സീറ്റുകൾ ഫോൺ മുഖാന്തിരം മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് എന്നും കെസ്ആർടിസി പറയുന്നു. ഫോൺ: 9846475874, കെഎസ്ആർടിസി കൺട്രോൾ റൂം: 9447071021, 0471- 2463799, 18005994011.