ഈ ​ഗ്രാമത്തിലെ ആളുകൾ ചെരിപ്പ് ധരിക്കാറില്ല, കാരണം ഇതാണ്

By Web Team  |  First Published Aug 27, 2024, 3:13 PM IST

ഈ ഗ്രാമത്തിൽ പ്രായമായവരോ രോഗികളോ മാത്രമേ ചെരിപ്പ് ധരിച്ച് നടക്കൂ, മറ്റുള്ളവരെല്ലാം നഗ്നപാദരായി വേണം ഗ്രാമത്തിലൂടെ നടക്കാൻ.


ചെരിപ്പ് നിരോധിക്കുകയും ആളുകൾ നഗ്നപാദരായി റോഡിലൂടെ നടക്കുകയും ചെയ്യുന്ന ഒരു ഗ്രാമം ഇന്ത്യയിൽ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? അതെ അങ്ങനെ ഒരു ഗ്രാമം ഉണ്ട് നമ്മുടെ രാജ്യത്ത്. ആ ഗ്രാമം തമിഴ്നാട്ടിലാണ്. ചെന്നൈയിൽനിന്ന് 450 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ആൻഡമാൻ (Andaman) എന്ന കൊച്ചു ഗ്രാമമാണ് അത്. കാർഷികവൃത്തിയിൽ ഏർപ്പെട്ട് ജീവിതം നയിക്കുന്ന ഏതാനും ഗ്രാമീണർ ആണ് ഈ ഗ്രാമത്തിലെ താമസക്കാർ.

റിപ്പോർട്ടുകൾ അനുസരിച്ച്, ഈ ഗ്രാമത്തിൽ പ്രായമായവരോ രോഗികളോ മാത്രമേ ചെരിപ്പ് ധരിച്ച് നടക്കൂ, മറ്റുള്ളവരെല്ലാം നഗ്നപാദരായി വേണം ഗ്രാമത്തിലൂടെ നടക്കാൻ. കുട്ടികളും ചെരുപ്പ് ധരിക്കാതെയാണ് സ്കൂളുകളിലും മറ്റും പോകുന്നത്. പരമ്പരാഗതമായി ഈ ഗ്രാമത്തിലെ നാട്ടുകാർക്കിടയിലുള്ള ഒരു വിശ്വാസത്തിൻറെ പേരിലാണ് ചെരുപ്പുകൾ ധരിക്കാൻ ഇപ്പോഴും ഇവിടുത്തുകാർ മടി കാണിക്കുന്നത്.

Latest Videos

undefined

മുത്യാലമ്മ എന്ന ദേവി തങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കുന്നുവെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ആ ദേവിയോടുള്ള ആദരസൂചകമായാണ് മണ്ണിൽ നഗ്നപാദരായി ഇവർ നടക്കുന്നത്. തങ്ങളുടെ ഗ്രാമത്തെ ഒരു ക്ഷേത്രം പോലെയാണ് അവർ കാണുന്നത്. ആളുകൾ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാത്ത പോലെ ഗ്രാമത്തിലും ചെരിപ്പുകൾ ബഹിഷ്കരിച്ചിരിക്കുന്നു. പരമ്പരാഗതമായ വിശ്വാസം പിന്തുടർന്ന് ഇന്നും ഗ്രാമവാസികൾ അത് പാലിക്കുന്നു. മറ്റൊരു ഗ്രാമത്തിൽ നിന്ന് ആരെങ്കിലും ഈ  ഗ്രാമത്തിൽ എത്തിയാൽ പോലും ഈ സവിശേഷ ആചാരത്തെ കുറിച്ച് അവരെ അറിയിക്കാറുണ്ട്.  

ഈ ആചാരം ചെയ്യാൻ വിസമ്മതിക്കുന്നവർക്ക് ദുരൂഹമായ പനി പിടിപെടുമെന്നും അത് ഗ്രാമത്തിൽ പടർന്ന് എല്ലാവരെയും കൊല്ലുമെന്നും ഗ്രാമവാസികൾ കരുതുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഗ്രാമവാസികൾ മുത്യാലമ്മ ദേവിയെ ആരാധിക്കുകയും 3 ദിവസത്തേക്ക് ഉത്സവം സംഘടിപ്പിക്കുകയും ചെയ്യുന്നു.

click me!