ഇവിടെ സമയം നീങ്ങുന്നത് പിന്നോട്ട്, 12 മണി കഴിഞ്ഞാൽ ഒരു മണിയല്ല 11 മണി!

By Web Team  |  First Published Jun 19, 2022, 10:24 AM IST

ഈ ആചാരം പിന്തുടരുന്ന ആദിവാസി സമൂഹം ഗോണ്ട് ഗോത്ര സമുദായമാണ്. ഈ കമ്മ്യൂണിറ്റി കോർബ ജില്ലയിലെ ആദിവാസി ശക്തി പീഠവുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്. പ്രകൃതി നിയമങ്ങളാണ് ഇവർ പിന്തുടരുന്നത് എന്നതിനാൽ തന്നെ ഈ ആന്റി ക്ലോക്ക്‌വൈസ് രീതി വളരെ സ്വാഭാവികമാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. 


'ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ' (Curious Case Of Benjamin Button) എന്ന സിനിമ കണ്ടിട്ടുണ്ടോ? സാധാരണ നമ്മളെല്ലാം കുഞ്ഞുങ്ങളായിരിക്കുകയും പിന്നീട് മുതിരുകയും വൃദ്ധരായിത്തീരുകയുമാണ് ചെയ്യുന്നത്. എന്നാൽ, ഈ സിനിമയിലെ കഥാപാത്രത്തിന് പ്രായം കുറഞ്ഞു വരികയാണ്. ശരിക്കും അങ്ങനെ പ്രായം കുറയുമോ? അങ്ങനെ പ്രായം കുറയില്ല. പക്ഷേ, സമയം പിന്നിലോട്ട് നടക്കുന്ന സ്ഥലമുണ്ട് ഇന്ത്യയിൽ. കേട്ടത് സത്യമാണ് അവിടെ സമയം നമ്മളെ പോലെ മുന്നിലോട്ടല്ല പിന്നിലോട്ടാണ് കണക്കാക്കുന്നത്. 

ഛത്തീസ്‌ഗഢിൽ നിന്നുള്ള ഒരു ​ഗോത്രവിഭാ​ഗമാണ് (tribal community is from Chhattisgarh) സമയം പിന്നിലോട്ട് കണക്കാക്കുന്നത്. ഇവിടെ ക്ലോക്കുകളും വാച്ചുകളുമെല്ലാം ആന്റി ക്ലോക്ക്‌വൈസ് (anti-clockwise) ആയിട്ടാണ് സഞ്ചരിക്കുന്നത്. അതായത് നമുക്ക് പന്ത്രണ്ട് മണി കഴിഞ്ഞാൽ ഒരു മണിയാണല്ലോ. ഇവർക്ക് 12 മണി കഴിഞ്ഞാൽ പിന്നെ 11 മണിയാണ്. 

Latest Videos

undefined

ഈ ആചാരം പിന്തുടരുന്ന ആദിവാസി സമൂഹം ഗോണ്ട് ഗോത്ര സമുദായമാണ്. ഈ കമ്മ്യൂണിറ്റി കോർബ ജില്ലയിലെ ആദിവാസി ശക്തി പീഠവുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്. പ്രകൃതി നിയമങ്ങളാണ് ഇവർ പിന്തുടരുന്നത് എന്നതിനാൽ തന്നെ ഈ ആന്റി ക്ലോക്ക്‌വൈസ് രീതി വളരെ സ്വാഭാവികമാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. 

അവരുടെ അഭിപ്രായത്തിൽ, ഭൂമി വലത്തുനിന്ന് ഇടത്തോട്ട് അതായത് ആന്റി ക്ലോക്ക്‌വൈസ് ആയി നീങ്ങുന്നു. ചന്ദ്രൻ ആന്റി ക്ലോക്ക്‌വൈസ് രീതിയിലാണ് ഭൂമിക്ക് ചുറ്റും കറങ്ങുന്നതെന്നും അവർ വിശ്വസിക്കുന്നു. വിവാഹം കഴിക്കുമ്പോൾ പോലും, വധുവും വരനും ആന്റി ക്ലോക്ക്‌വൈസ് ആയിട്ടാണ് നീങ്ങുന്നത്. 

ഗോണ്ട് സമുദായത്തെ കൂടാതെ, മറ്റ് 29 സമുദായങ്ങളിലെ ആളുകൾ കൂടി ഈ ഗോണ്ട്‍വാന ക്ലോക്ക് പിന്തുടരുന്നു. ഗോത്രവർഗക്കാരായ ഇവർ ഇലിപ്പ, പ്ലാശ് തുടങ്ങിയ വൃക്ഷങ്ങളെ ആരാധിക്കുന്നു. ഛത്തീസ്ഗഡിലെ ഈ പ്രദേശത്ത് പതിനായിരത്തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ നിവാസികളെല്ലാം സമയം പിന്നോട്ട് നീങ്ങുന്നത് പിന്തുടരുന്നവരാണ്. 

(ചിത്രം പ്രതീകാത്മകം)


 

click me!