വാടക കൊടുക്കാനിഷ്ടമില്ല, 16 വർഷം യുവാവ് കഴിഞ്ഞത് ​ഗു​ഹയിൽ, ​ നയിച്ചത് ഗുഹാജീവിതം

By Web Team  |  First Published Mar 6, 2023, 12:46 PM IST

ഗുഹയിലെ ജീവിതം ജീവിക്കാനായി എങ്ങനെയാണ് തന്റെ കയ്യിലുണ്ടായിരുന്ന പണം മുഴുവനും താൻ ഉപേക്ഷിച്ചത് എന്നും അദ്ദേഹം ഡോക്യുമെന്ററിയിൽ വ്യക്തമാക്കുന്നുണ്ട്.


സ്വന്തമായി വീടില്ലാത്ത ആളുകളെ സംബന്ധിച്ച് ഏറ്റവും അധികം തുക ചെലവാകുന്ന ഒരു കാര്യം വാടകയാണ്. അത് ദൂരെ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളാണ് എങ്കിലും ജോലി ചെയ്യുന്നവരാണ് എങ്കിലും എല്ലാം അങ്ങനെ തന്നെ. വലിയ വലിയ ന​ഗരങ്ങളിലാണ് എങ്കിൽ വലിയ തുകയാണ് വാടകയിനത്തിൽ വേണ്ടി വരുന്നത്. ചിലർക്ക് അത് എളുപ്പത്തിൽ നൽകാൻ സാധിക്കുമെങ്കിൽ മറ്റ് ചിലർ വളരെ കഷ്ടപ്പെട്ടാണ് ഈ തുക നൽകുന്നത്.

എന്നാൽ, വാടക നൽകാനുള്ള ബുദ്ധിമുട്ട് കാരണം നീണ്ട 16 വർഷം ​ഗുഹയിൽ കഴിഞ്ഞ ഒരു മനുഷ്യനുണ്ട്. വിശ്വസിക്കാൻ പ്രയാസമാണ് എങ്കിലും ഡാനിയൽ ഷെല്ലബാർഗർ അങ്ങനെ ഒരാളാണ്. നേരത്തെ അദ്ദേഹം കഴിഞ്ഞിരുന്നത് വാടകവീടുകളിൽ ആണ്. എന്നാൽ, വീട്ടുവാടക കൊടുത്ത് മടുത്തപ്പോൾ അദ്ദേഹം ​ഗുഹയിലേക്ക് താമസം മാറുകയായിരുന്നു. 

Latest Videos

16 വർഷങ്ങൾ ​ഗുഹയിൽ താമസിച്ചു എന്ന് മാത്രമല്ല. ഒറ്റ കറൻസിയും നീണ്ട കാലമായി അദ്ദേഹം ഉപയോ​ഗിച്ചില്ല. മിക്കവാറും വലിയ തുക വാടക കൊടുക്കാനില്ലാത്തവർ ചെയ്യുന്നത് ചെറിയ ഒരു വീട്ടിലേക്ക്, ചെറിയ വാടകയ്ക്ക് താമസം മാറുക എന്നതാണ്. എന്നാൽ, ഡാനിയൽ ചെയ്തത് അതല്ല. ​ഗുഹയിലേക്ക് തന്റെ താമസം മാറി എന്നതാണ്. യൂട്ടയിലെ മോവാബിലുള്ള ​ഗുഹയിലേക്കാണ് ഡാനിയൽ താമസം മാറിയത്. 

അന്ന് ഒരു പുരാതന മനുഷ്യനെ പോലെയാണ് അദ്ദേഹം ജീവിച്ചതും. റോഡരികിൽ നിന്നും മറ്റും കിട്ടുന്ന പഴങ്ങളും പച്ചക്കറികളുമാണ് ഇദ്ദേഹം കഴിച്ചിരുന്നത്. എന്നാൽ, 2016 -ൽ പ്രായമായ മാതാപിതാക്കളെ നോക്കേണ്ടുന്നതിനാൽ ആ ജീവിതം വിട്ട് വീണ്ടും വീട്ടിലെ ജീവിതത്തിലേക്ക് തന്നെ ഡാനിയേൽ തിരികെ വന്നു. ഡാനിയേലിന്റെ ജീവിതം രണ്ട് വർഷം മുമ്പ് 'ഒൺലി ഹ്യുമൻ' എന്ന യൂട്യൂബ് ചാനലിൽ ഡോക്യുമെന്ററിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് കൂടുതൽ പേരും അറിയുന്നത്. ​

undefined

ഗുഹയിലെ ജീവിതം ജീവിക്കാനായി എങ്ങനെയാണ് തന്റെ കയ്യിലുണ്ടായിരുന്ന പണം മുഴുവനും താൻ ഉപേക്ഷിച്ചത് എന്നും അദ്ദേഹം ഡോക്യുമെന്ററിയിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ കയ്യിലുണ്ടായിരുന്ന പണം മുഴുവനും പെൻസിൽവാനിയയിലെ ഒരു ഫോൺ ബൂത്തിലാണത്രെ അദ്ദേഹം കൊണ്ടുവച്ചത്. ആ അനുഭവത്തെ കുറിച്ച് അദ്ദേഹം പറയുന്നത്, തലയിൽ ചൂടുവെള്ളം ഒഴിക്കുന്നത് പോലൊരു അനുഭൂതി എന്നാണ്. അപ്പോഴാണ് താൻ യഥാർത്ഥ സ്വാതന്ത്ര്യം എന്താണ് എന്ന് അറിഞ്ഞത് എന്നും അദ്ദേഹം പറയുന്നുണ്ട്. 

click me!