പിതാവിനെ കെട്ടുന്ന പെണ്‍കുട്ടികള്‍, അമ്മയെയും മകളെയും വിവാഹം ചെയ്യുന്നവര്‍!

By Web Team  |  First Published Apr 7, 2022, 4:37 PM IST

ഒറോലയ്ക്ക് 15 വയസ്സ് തികഞ്ഞപ്പോഴാണ്  പിതാവിനെ വിവാഹം കഴിക്കാന്‍ അവള്‍ നിര്‍ബന്ധിതയായത്. ഇപ്പോള്‍ അവള്‍ക്ക് പിതാവില്‍ മൂന്ന് കുട്ടികളുണ്ട്. Photo: Representational image 


തീര്‍ത്തും വിചിത്രമായ പാരമ്പര്യങ്ങള്‍ പിന്തുടരുന്ന ഗോത്രങ്ങള്‍ ഇന്നും ലോകത്തുണ്ട്. ബംഗ്ലാദേശിലെ തെക്കുകിഴക്കന്‍ വനപ്രദേശത്ത് മണ്ഡിയെന്ന പേരുള്ള ഒരു ഗോത്രമുണ്ട്. അവിടെ അമ്മയും മകളും ഒരേ പുരുഷനെ വിവാഹം കഴിക്കുന്ന ഒരു രീതിയുണ്ട്. മകള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ അവള്‍ തന്റെ പിതാവിന്റെ വധുവായി മാറണം. സ്ത്രീകള്‍ ആപത്തില്‍ നിന്ന് രക്ഷിക്കപ്പെടുമെന്നും, അവരുടെ സമൂഹം സംരക്ഷിക്കപ്പെടുമെന്നുമുള്ള വിശ്വാസത്തിന്റെ പുറത്താണ് ആളുകള്‍ ഈ ആചാരം പിന്തുടരുന്നത്.  

ഒറോല ഡല്‍ബോട്ട് എന്ന പെണ്‍കുട്ടിയുടെ കഥ ആദ്യം സോഷ്യല്‍ മീഡിയയിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഒറോലയ്ക്ക് 15 വയസ്സ് തികഞ്ഞപ്പോഴാണ്  പിതാവിനെ വിവാഹം കഴിക്കാന്‍ അവള്‍ നിര്‍ബന്ധിതയായത്. ഇപ്പോള്‍ അവള്‍ക്ക് പിതാവില്‍ മൂന്ന് കുട്ടികളുണ്ട്. ഗ്രാമത്തിലെ അവളുടെ പ്രായത്തിലുള്ള എല്ലാ പെണ്‍കുട്ടികളുടെയും ഗതി ഇതാണ്. ഒറോള പറയുന്നതനുസരിച്ച്, ചെറുപ്പത്തിലേ അവളുടെ അച്ഛന്‍ മരിച്ചു. അവളുടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു.

Latest Videos

undefined

പിന്നീട് ഒറോളയ്ക്ക് 15 വയസ്സ് തികഞ്ഞപ്പോള്‍, അവളുടെ രണ്ടാനച്ഛനെ കൊണ്ട് അവളെയും വിവാഹം കഴിപ്പിച്ചു. അമ്മയുടെ അറിവോടെ തനിക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ തന്നെ ഈ കല്യാണം തീരുമാനിച്ചിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ അവള്‍ ശരിക്കും ഞെട്ടിപ്പോയി. ഒരു സ്ത്രീയുടെ ഭര്‍ത്താവ് വളരെ ചെറുപ്പത്തില്‍ മരിക്കുകയും, അവളുടെ രണ്ടാം വിവാഹം ഭര്‍ത്താവിന്റെ കുടുംബത്തിലെ ഒരു യുവാവുമായി നടത്തുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഒരു സ്ത്രീക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ടെങ്കില്‍, രണ്ടാം ഭര്‍ത്താവ് ആ മകളുടെയും ഭര്‍ത്താവായി കണക്കാക്കപ്പെടുന്നു. മകള്‍ വലുതാകുമ്പോള്‍, രണ്ടാനച്ഛനെ ഭര്‍ത്താവായി സ്വീകരിക്കുകയും അവര്‍ ഭാര്യഭര്‍ത്താക്കന്മാരെ പോലെ കഴിയുകയും ചെയ്യുന്നു.

പുനര്‍വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിധവകള്‍ തങ്ങളുടെ മരിച്ചുപോയ ഭര്‍ത്താവിന്റെ അതേ വംശത്തില്‍ നിന്നുള്ള പുരുഷനെ തിരഞ്ഞെടുക്കണം. കൂടാതെ, വിവാഹ വേളയില്‍ തന്റെ പെണ്‍മക്കളില്‍ ഒരാളെ പ്രായപൂര്‍ത്തിയാകുമ്പോള്‍ രണ്ടാം വധുവായി തന്റെ പുരുഷന് നല്‍കാമെന്ന് വാക്ക് നല്‍കുകയും വേണം. 

''അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയ്ക്ക് 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവര്‍ക്ക് വീടും കൃഷിയും എല്ലാം ഒറ്റയ്ക്ക് കൊണ്ടുനടക്കാന്‍ പാടായി. 17 വയസ്സുള്ള നോട്ടനെ പുതിയ ഭര്‍ത്താവായി ഗോത്രം വാഗ്ദാനം ചെയ്തു. രണ്ടാനച്ഛനായി എന്റെ വീട്ടില്‍ എത്തിയ അയാള്‍ പിന്നീട് എന്നെയും വിവാഹം കഴിച്ചു''- ഒറോല പറയുന്നു. 

വിവാഹ ശേഷം കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലായി. ''നോട്ടന്‍ എന്നോടൊപ്പം ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍ അത് എനിക്കും അമ്മക്കും ഇടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. അത് അനിവാര്യമാണെന്ന് എന്റെ അമ്മയ്ക്ക് അറിയാമായിരുന്നു. എനിക്ക് 15 വയസ്സുള്ളപ്പോള്‍ അവര്‍ എന്നെ നോട്ടന്റെ മുറിയിലേയ്ക്ക് പറഞ്ഞയച്ചു. പക്ഷേ അയാള്‍ക്ക് എന്നോടായി ഇഷ്ടം കൂടുതല്‍. ഒരിക്കല്‍ എന്റെ വയര്‍ നാശമാകാന്‍ അമ്മ എനിക്ക് കുറച്ച് കാട്ടുപച്ചക്കറികള്‍ ഭക്ഷണത്തില്‍ ഇട്ടു തന്നു. എന്നെ അസുഖകാരിയാക്കി നോട്ടനോടൊപ്പം രാത്രി ചെലവഴിക്കാനായിരുന്നു അത്. ഈ മത്സരം ഞാനും അമ്മയും തമ്മിലുള്ള ബന്ധത്തെ തകര്‍ത്തു. എന്റെ അമ്മയാണെന്നത് അവര്‍ പൂര്‍ണമായും മറന്നു. ഇനി ഒരിക്കലും ഉപദേശത്തിനായി എനിക്ക് അവരുടെ അടുത്തേയ്ക്ക് ചെല്ലാന്‍ സാധിക്കില്ല''- ഒറോല പറയുന്നു. 

മണ്ഡി ഗോത്രത്തില്‍ സ്ത്രീകള്‍ക്കാണ് സ്വത്തവകാശം. കുടുംബത്തിന്റെ സ്വത്ത് സംരക്ഷിക്കുന്നതിനായിട്ടാണ് പുരുഷന്മാര്‍ പലപ്പോഴും അമ്മയെയും മകളെയും വിവാഹം കഴിക്കുന്നത്. അത്തരം വിവാഹങ്ങള്‍ പ്രണയത്തേക്കാള്‍, രണ്ട് കുടുംബങ്ങള്‍ക്കിടയിലുള്ള സമ്പത്തും സ്വാധീനവും ഉറപ്പിക്കാന്‍ വേണ്ടിയുള്ളതാണ്.  

അതേസമയം സമീപകാലത്ത് ഈ വിവാഹ ആചാരം ഇല്ലാതായികൊണ്ടിരിക്കയാണ് എന്നാണ് പല സാമൂഹ്യനിരീക്ഷകരും പറയുന്നത്. ഈ ഗോത്രത്തിലെ 25,000 അംഗങ്ങളില്‍ 90 ശതമാനം പേരെയും കത്തോലിക്കാ മിഷനറിമാര്‍ പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഒരിക്കല്‍ അംഗീകരിച്ച പല മണ്ഡി ആചാരങ്ങളും ഇപ്പോള്‍ നിരോധിച്ചിരിക്കയാണ്. എന്നാാല്‍, ഔദ്യോഗിക കണക്കുകളൊന്നുമില്ലെങ്കിലും, ഈ ആചാരം ഇപ്പോഴും പിന്തുടരുന്ന നിരവധി കുടുംബങ്ങള്‍ ഉണ്ടെന്ന് ഒരു പ്രാദേശിക നേതാവ് അവകാശപ്പെടുന്നു. 

'ഒന്നിലധികം ഭാര്യമാരുള്ളവരെ സഭ പൊറുപ്പിക്കാത്തതിനാല്‍ ആളുകള്‍ ഇതിനെക്കുറിച്ച് പുറത്ത് പറയാറില്ല,' മണ്ഡിയിലെ മുതിര്‍ന്ന സ്ത്രീകളുടെ ഗ്രൂപ്പായ അച്ചിക് മിച്ചിക് മേധാവി ഷുലേഖ മ്രോംഗ് പറയുന്നു.  
 

click me!