ഈ ക്ഷേത്രത്തിലെ വിളക്കുകൾ തെളിയിക്കുന്നത് എണ്ണയ്ക്ക് പകരം വെള്ളമൊഴിച്ചത്രെ!

By Web Team  |  First Published Sep 21, 2021, 2:41 PM IST

പിറ്റേന്ന് രാവിലെ അദ്ദേഹം ദേവിയുടെ കൽപ്പന പാലിക്കുകയും, വിളക്കുകളിൽ വെള്ളം നിറയ്ക്കുകയും ചെയ്തു. പിന്നീട് തീ കത്തിച്ചപ്പോൾ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്, തിരി കത്തിയെന്നുമാണത്രെ കഥ. 


കാലത്തെ അതിജീവിച്ച് നിലകൊള്ളുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള എണ്ണമറ്റ ആരാധനാലയങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. അത്തരം ചില ആരാധനയാലയങ്ങളിൽ ചിലപ്പോൾ നമ്മെ അതിശയിപ്പിക്കുന്ന കാര്യങ്ങളും കണ്ടേക്കാം. അത്തരമൊരു അത്ഭുതമാണ് മധ്യപ്രദേശിലെ  ഒരു ദേവി ക്ഷേത്രവുമായി ചുറ്റിപ്പറ്റി പറഞ്ഞ് കേൾക്കുന്നത്. അവിടെ വിളക്ക് കത്തിക്കാൻ നെയ്യോ എണ്ണയോ ആവശ്യമില്ലത്രെ. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഷാജാപൂർ ജില്ലയിലെ കാളിസിന്ധ് നദിയുടെ തീരത്തുള്ള ഗധിയഘട്ട് വാലി മാതാജി ക്ഷേത്രത്തിലാണ് സംഭവം. ദൂരസ്ഥലങ്ങളിൽ നിന്നും പോലും ആളുകൾ ഈ ക്ഷേത്രം സന്ദർശിക്കാൻ വരുന്നു.

കഴിഞ്ഞ അൻപത് വർഷമായി ഈ ക്ഷേത്രത്തിൽ മഹാജ്യോത് എന്ന് അറിയപ്പെടുന്ന ദീപം തുടർച്ചയായി കത്തിക്കൊണ്ടിരിക്കുന്നു. വളരെക്കാലമായി അണയാതെ കത്തുന്ന വിളക്കുകൾ നിരവധി ക്ഷേത്രങ്ങളിൽ ഉണ്ടെങ്കിലും, മഹാജ്യോതിന്റെ കാര്യം വ്യത്യസ്തമാണ്. ഈ ദീപം കത്തിക്കാൻ നെയ്യോ എണ്ണയോ മറ്റേതെങ്കിലും ഇന്ധനമോ ആവശ്യമില്ല, വെള്ളം മതിയെന്നാണ് വിശ്വാസികൾ പറയുന്നത്. ഇതിന് പിന്നിലെ വിശ്വാസം ഒരു ദിവസം രാത്രി ക്ഷേത്രത്തിലെ പൂജാരി സിദ്ധുസിംഹി ഒരു സ്വപ്നം കാണാൻ ഇടയായി എന്നും, സ്വപ്‍നത്തിൽ ദേവി പ്രത്യക്ഷപ്പെട്ടുവെന്നുമാണ്. സ്വപ്നത്തിൽ വന്ന ദേവി കലിസിന്ധ് നദിയിലെ വെള്ളം ഉപയോഗിച്ച് തിരി കത്തിക്കണമെന്ന് ഉത്തരവിട്ടു. ശത്രുക്കളുടെ രക്തം കലർന്നതായിരുന്നു ആ നദിയുടെ വെള്ളം എന്നാണ് വിശ്വാസം.  

Latest Videos

undefined

പിറ്റേന്ന് രാവിലെ അദ്ദേഹം ദേവിയുടെ കൽപ്പന പാലിക്കുകയും, വിളക്കുകളിൽ വെള്ളം നിറയ്ക്കുകയും ചെയ്തു. പിന്നീട് തീ കത്തിച്ചപ്പോൾ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്, തിരി കത്തിയെന്നുമാണത്രെ കഥ. ഇത് കണ്ട് പുരോഹിതൻ ഭയപ്പെട്ടു. രണ്ട് മാസത്തോളം അദ്ദേഹം ഈ കാര്യം ആരോടും പറഞ്ഞില്ല. പിന്നീട്, ചില ഗ്രാമവാസികളോട് അദ്ദേഹം ഇക്കാര്യം പറഞ്ഞപ്പോൾ അവരും ആദ്യം വിശ്വസിച്ചില്ല, പക്ഷേ, അദ്ദേഹം വിളക്കിൽ വെള്ളം ഒഴിച്ച് തീജ്വാല കത്തിച്ചപ്പോൾ അവർക്കും വിശ്വാസമായി എന്നാണ് പറയുന്നത്. അന്നുമുതൽ, ഈ ക്ഷേത്രത്തിലേക്ക് ലോകമെമ്പാടുമുള്ള ആളുകൾ എത്താൻ തുടങ്ങി. അതേസമയം ഇന്നുവരെയും ശരിക്കും ഇതിന് പിന്നിലെന്താണ് എന്ന് വിശദീകരണം കണ്ടെത്തിയിട്ടില്ല.

 
 

click me!