ലോകമെമ്പാടുനിന്നുമായി ഈ കാലഘട്ടത്തിലെ കുരിശുമരണത്തിന്റെ മൂന്ന് തെളിവുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
യുകെയിൽ ആദ്യത്തെ റോമൻ 'കുരിശുമരണ'(Roman crucifixion)ത്തിന്റെ അടയാളം കണ്ടെത്തി. ഒരു ചെറിയ കേംബ്രിഡ്ജ്ഷെയർ(Cambridgeshire) ഗ്രാമത്തിലാണ് ഇത് കണ്ടെത്തിയത് എന്ന് പുരാവസ്തു ഗവേഷകർ പറഞ്ഞു. ഫെസ്റ്റന്റണിൽ കണ്ടെത്തിയ അസ്ഥികൂടം കാലില്‍ ഒരു ആണി തുളച്ചുകയറിയ നിലയിലായിരുന്നു.
മുമ്പ് അജ്ഞാതമായിരുന്ന റോമൻ സെറ്റിൽമെന്റിനെ സംബന്ധിച്ച് ഇത് ഏതാണ്ട് അതുല്യമായ കണ്ടെത്തലാണെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ അസ്ഥി വിദഗ്ധയായ കോറിൻ ദുഹിഗ് പറഞ്ഞു. ഇവിടെയും നിവാസികൾക്ക് റോമിലെ ഏറ്റവും നിഷ്ഠൂരമായ ശിക്ഷയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിഞ്ഞിരുന്നില്ല എന്നാണ് ഇത് കാണിക്കുന്നതെന്ന് അവൾ പറഞ്ഞു.
undefined
ആസൂത്രിത ഭവന വികസനത്തിന് മുന്നോടിയായി 2017 -ൽ ഭൂമി ഖനനം ആരംഭിച്ച ബെഡ്‌ഫോർഡ് ആസ്ഥാനമായുള്ള ആൽബിയോൺ ആർക്കിയോളജിയാണ് ഈ സെറ്റിൽമെന്റ് കണ്ടെത്തിയത്.
അഞ്ച് ചെറുസെമിത്തേരികളും അവര്‍ കണ്ടെത്തി. അവിടെ 40 മുതിര്‍ന്നവരെയും അഞ്ച് കുട്ടികളെയും അടക്കിയിരുന്നു. അതില്‍ ചിലര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ് എന്ന് കരുതുന്നു. എഡി മൂന്നാം നൂറ്റാണ്ടിലേതാണ് സെമിത്തേരി എന്നാണ് കരുതുന്നത്. ഒരു ശവക്കുഴിയിൽ, വലതു കാലിനിടയിലൂടെ ആണി കേറിയ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.
മറ്റ് പരിക്കുകളും കണ്ടെത്തി, ആ മനുഷ്യൻ മരിക്കുന്നതിന് മുമ്പ് കഷ്ടപ്പെട്ടിരുന്നുവെന്ന് അവ സൂചിപ്പിക്കുന്നു. അവന്റെ കാലുകൾക്ക് നേരത്തെയുണ്ടായ എന്തെങ്കിലും പരിക്ക് മൂലമോ ചങ്ങല കൊണ്ട് ബന്ധിക്കപ്പെട്ടത് മൂലമോ അണുബാധയുടെയോ വീക്കത്തിന്റെയോ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
കേംബ്രിഡ്ജ്ഷെയർ കൗണ്ടി കൗൺസിലിന്റെ ഹിസ്റ്റോറിക് എന്‍വയോണ്‍മെന്‍റ് ടീമിനെ പ്രതിനിധീകരിച്ച് പുരാവസ്തു ഗവേഷകൻ കാസിയ ഗ്ഡാനിക് പറഞ്ഞു: 'ഫെസ്റ്റന്റണിലെ റോമൻ റോഡിൽ വികസിച്ച ഈ സെമിത്തേരികളും സെറ്റിൽമെന്റും പുരാവസ്തു ഗവേഷണത്തിൽ പുതിയ അടിത്തറ സൃഷ്ടിക്കുന്നു. റോമൻ കാലഘട്ടത്തിൽ ശ്മശാന സമ്പ്രദായങ്ങൾ പലതും വ്യത്യസ്തവുമാണ്. പല തെളിവുകളും നേരത്തെ കിട്ടിയിരുന്നു എങ്കിലും ഇത്തരത്തില്‍ കൊലപ്പെടുത്തിയതിന് തെളിവ് കിട്ടുന്നത് ആദ്യമായിട്ടാണ്.'
യൂണിവേഴ്‌സിറ്റിയിലെ വൂൾഫ്‌സൺ കോളേജിലെ ഓസ്റ്റിയോളജിസ്റ്റ് (ബോൺ സ്‌പെഷ്യലിസ്റ്റ്) ദുഹിഗ് പറഞ്ഞത് അസ്ഥികൂടം നല്ല രീതിയില്‍ അവശേഷിപ്പിക്കപ്പെട്ടു, ആണി അതുപോലെ ഉണ്ടായി എന്നതെല്ലാം പഠനത്തില്‍ വളരെ അധികം സഹായിച്ചു എന്നാണ്. "സാമ്രാജ്യത്തിന്റെ അരികിലുള്ള ഈ ചെറിയ സെറ്റിൽമെന്റിലെ നിവാസികൾക്ക് പോലും റോമിന്റെ ഏറ്റവും നിഷ്ഠൂരമായ ശിക്ഷ ഒഴിവാക്കാൻ കഴിഞ്ഞില്ല എന്നാണ് ഇത് കാണിക്കുന്നത്."
ലോകമെമ്പാടുനിന്നുമായി ഈ കാലഘട്ടത്തിലെ കുരിശുമരണത്തിന്റെ മൂന്ന് തെളിവുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത് - ഒന്ന് ഇറ്റലിയിലെ ഗാവെല്ലോയിലെ ലാ ലാർഡയിൽ നിന്ന്. മറ്റൊന്ന്, ഈജിപ്തിലെ മെൻഡസിൽ നിന്ന്. പിന്നെയൊന്ന്, വടക്കൻ ജറുസലേമിൽ, ഗിവാറ്റ് ഹാ-മിവ്താറിൽ കണ്ടെത്തിയ ശ്മശാനത്തിൽ നിന്ന്.
ക്രൂശിച്ചതിന് ശേഷം വീണ്ടും ഉപയോഗിക്കുന്നതിനും മറ്റുമായി ആണി നീക്കം ചെയ്യുന്നത് പതിവാണെന്നും എന്നാൽ, ഫെസ്റ്റന്റൺ കേസിൽ ആണി വളഞ്ഞ് അസ്ഥിയിൽ ഉറപ്പിച്ചിരിക്കുകയാണെന്നും കൗണ്ടി കൗൺസിൽ പറഞ്ഞു. ഖനനത്തിനിടെ, നാണയങ്ങൾ, അലങ്കരിച്ച മൺപാത്രങ്ങൾ, മൃഗങ്ങളുടെ അസ്ഥികൾ എന്നിവയുൾപ്പെടെ നിരവധി ഇനങ്ങൾ വേറെയും കണ്ടെത്തി.