സ്ത്രീകള്‍ക്ക് ഓഫ് റോഡ് ഡ്രൈവിംഗ് വഴങ്ങുമോ, ഈ മരുഭൂമി അതിനുത്തരം നല്‍കും!

By Web Team  |  First Published Apr 26, 2022, 6:45 PM IST

സ്വയം ഡ്രൈവ് ചെയ്യുന്നത് ഒരു തരം സ്വാതന്ത്ര്യപ്രഖ്യപനം ആണ്; അപ്പോളത് കുറച്ച് അഡ്വെഞ്ചറസ് കൂടി ആയാലോ! മരുഭൂമിയില്‍ ഒരു 4:4 വെഹിക്കിള്‍ ഓടിച്ചു പോയി നോക്കൂ. നിങ്ങള്‍ക്ക് സ്വയം ഒരു വെല്‍ ഡണ്‍ പറയാന്‍ തോന്നും. ഇടയ്‌ക്കെങ്കിലും നമ്മള്‍ സ്വയം ഒരു വെല്‍ ഡണ്‍ പറയണ്ടേ!


2019 -ല്‍ കൊറോണയ്ക്ക് മുന്‍പേ ഒരു ലേഡീസ് ഡെസേര്‍ട് ഡ്രൈവ് ട്രെയിനിങ് സംഘടിപ്പിച്ചിരുന്നു. രണ്ടാമതൊന്ന് സംഘടിപ്പിക്കാന്‍ കൊറോണ കാരണം മനഃപൂര്‍വം വൈകിച്ചതാണ്. കഴിഞ്ഞ മാസം നടത്തിയ ലേഡീസ് ട്രെയിനിങ് വളരെ വിജയകരമായിരുന്നു. ആദ്യമായി മരുഭൂമിയില്‍ വണ്ടി ഓടിച്ച സ്ത്രീകള്‍ എല്ലാവരും വലിയ ആവേശത്തിലായിരുന്നു

 

Latest Videos

undefined

 

എ സി ഓഫ് ചെയ്ത് ഗ്ലാസ് താഴ്ത്തിയിട്ട് മുന്നിലെ വണ്ടിയുടെ ഫ്‌ലാഗിന്റെ തുമ്പും ആ വണ്ടി പോയ ട്രാക്കും, വോക്കി ടാക്കിയിലൂടെ വരുന്ന മാര്‍ഷെലിന്റെ ഇടയ്ക്കിടെ മുറിയുന്ന നിര്‍ദ്ദേശങ്ങളും ശ്രദ്ധിച്ച് മണല്‍ക്കുന്നുകളുടെ വശങ്ങളിലൂടെ ഒരഭ്യാസിയെ പോലെ ഓടിച്ചു കയറ്റി അതിന്റെ തുഞ്ചത്ത് നിന്ന് ഫ്രന്റ് ടയര്‍ കടത്തി നിര്‍ത്തി താഴേയ്ക്ക് നോക്കിയിട്ടുണ്ടോ? 

ചുറ്റും മണല്‍ക്കുന്നുകള്‍ നിറഞ്ഞ വിജനമായ മരുഭൂമിയിലൂടെ തണുത്ത വെളുപ്പാന്‍കാലത്ത് കോണ്‍വോയിലെ ഒരു കണ്ണിയായി ഏറ്റവും മുന്നിലെ ലീഡ് മാര്‍ഷലിന്റെയും ഏറ്റവും അവസാനം വരുന്ന സ്വീപ്പിന്റെയും വശങ്ങളിലെ മണല്‍ക്കുന്നുകളിലൂടെ നമ്മെ വീക്ഷിച്ചു കൊണ്ട് ഓടി നടക്കുന്ന ഫ്‌ലോട്ടിന്റെയും കരുതല്‍ അനുഭവിച്ചു കൊണ്ട് വലിയ മണല്‍ക്കുന്നുകള്‍ കയറിയിറങ്ങിയിട്ടുണ്ടോ? 

മരുഭൂമിയുടെ വന്യ സൗന്ദര്യം ഒരിയ്ക്കല്‍ ആസ്വദിച്ചാല്‍ നിങ്ങളതിന് അടിമപ്പെട്ട് പോകും.

ഇവിടെ ജീവിതം ആരംഭിച്ച് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ഒരു ഫോര്‍ വീല്‍ ഡ്രൈവ് വണ്ടി പജേറോ വാങ്ങുന്നത്. അന്ന് മുതല്‍ ഞങ്ങള്‍ രണ്ടാളും മരുഭൂമിയില്‍ ഓടിയ്ക്കാന്‍ എങ്ങനെ പഠിയ്ക്കാം എന്ന് പലയിടത്തും അന്വേഷിച്ച് നടന്നു. ഒടുവില്‍ ഒരു സുഹൃത്താണ് 4: 4 നേഷന്‍ യു എ ഇ എന്ന ഗ്രൂപിലെത്തിച്ചത്. അന്നും എനിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കിലും മരുഭൂമിയിലെ ഈ മല കേറി മറയല്‍ എന്നെക്കൊണ്ട് കഴിയുമെന്ന് വിചാരിച്ചതല്ല.

 

 

ഈ ഓഫ് റോഡെഴ്‌സ് സംഘത്തില്‍ ചേര്‍ന്നിട്ട് കുറച്ചു വര്‍ഷങ്ങളായി. ഈ ഗ്രൂപ്പ് സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരുടേതാണ്. എല്ലാ വെള്ളിയാഴ്ചയും ഡെസേര്‍ട്ട് ഡ്രൈവ് ഉണ്ടാകും. പുതുതായി ചേരുന്നവര്‍ക്ക് ട്രെയിനിങ് കൊടുക്കുവാന്‍ മാര്‍ഷല്‍സ് ഉണ്ട്. 

അലസമായി കിടന്നുറങ്ങേണ്ട വെള്ളിയാഴ്ചകളില്‍ എന്റെ ഭര്‍ത്താവ് പതിവിലധികം നേരത്തെ ഉണര്‍ന്നു മരുഭൂമിയില്‍ വണ്ടി ഓടിച്ചു പരിശീലിക്കാന്‍ പോകാന്‍ തുടങ്ങി . ഇടക്കൊക്കെ കൂടെ ഞാനും. ഒരിക്കല്‍ സ്ത്രീകളുടെ ഡ്രൈവ് പരിശീലനം വെച്ചപ്പോളാണ് മരുഭൂമിയിലെ മണല്‍ക്കുന്നുകളെ കീഴടക്കുന്നത് എത്ര ത്രസിപ്പിക്കുന്ന പരിപാടി ആണെന്ന് മനസ്സിലായത്. 

2019 -ല്‍ കൊറോണയ്ക്ക് മുന്‍പേ ഒരു ലേഡീസ് ഡെസേര്‍ട് ഡ്രൈവ് ട്രെയിനിങ് സംഘടിപ്പിച്ചിരുന്നു. രണ്ടാമതൊന്ന് സംഘടിപ്പിക്കാന്‍ കൊറോണ കാരണം മനഃപൂര്‍വം വൈകിച്ചതാണ്. കഴിഞ്ഞ മാസം നടത്തിയ ലേഡീസ് ട്രെയിനിങ് വളരെ വിജയകരമായിരുന്നു. ആദ്യമായി മരുഭൂമിയില്‍ വണ്ടി ഓടിച്ച സ്ത്രീകള്‍ എല്ലാവരും വലിയ ആവേശത്തിലായിരുന്നു.

ഏകാഗ്രതയും പരിചയവും ആണ് മരുഭൂമി കീഴടക്കാന്‍ ഏറ്റവും അത്യാവശ്യം. സാധാരണ റോഡിലെ പോലെയല്ല, സ്റ്റിയറിങ് നിയന്ത്രണം വരാന്‍ തന്നെ സമയം എടുക്കും. തനിച്ച് മരുഭൂമിയില്‍ പോകാതിരിക്കുക, ഇന്ധനം ഫുള്‍ ടാങ്ക് അടിച്ചതിന് ശേഷം മാത്രം മരുഭൂമിയിലേക്ക് ഇറങ്ങുക, വോക്കി ടോക്കി ചാര്‍ജ് ചെയ്ത് വണ്ടിക്കകത്തും പുറത്തിറങ്ങുമ്പോളും കൈയില്‍ കരുതുക എന്നീ നിയമങ്ങള്‍ എപ്പോഴും പാലിയ്ക്കുക.

 

 

മരുഭൂമിയില്‍ മാത്രമല്ല വാദി ഡ്രൈവുകളും ഫാമിലി ഫണ്‍ ഡ്രൈവുകളും ഈ കൂട്ടായ്മ നടത്താറുണ്ട്. രക്തദാനക്യാമ്പുകളും മരുഭൂമിയിലെ ഫാമുകളിലെ പണിക്കാര്‍ക്ക് ഭക്ഷണവും മരുന്നും മെഡിക്കല്‍ ചെക്അപ്പും നല്‍കുന്ന ചാരിറ്റി ഡ്രൈവുകളും ഇഫ്താര്‍ കിറ്റുകളും ഭക്ഷണവും വിതരണം ചെയ്യുന്ന ഇഫ്താര്‍ ഡ്രൈവുകളും എല്ലാ വര്‍ഷവും നടത്താറുണ്ട്.

സ്വയം ഡ്രൈവ് ചെയ്യുന്നത് ഒരു തരം സ്വാതന്ത്ര്യപ്രഖ്യപനം ആണ്; അപ്പോളത് കുറച്ച് അഡ്വെഞ്ചറസ് കൂടി ആയാലോ! മരുഭൂമിയില്‍ ഒരു 4:4 വെഹിക്കിള്‍ ഓടിച്ചു പോയി നോക്കൂ. നിങ്ങള്‍ക്ക് സ്വയം ഒരു വെല്‍ ഡണ്‍ പറയാന്‍ തോന്നും. ഇടയ്‌ക്കെങ്കിലും നമ്മള്‍ സ്വയം ഒരു വെല്‍ ഡണ്‍ പറയണ്ടേ!

click me!