ഉച്ചയുറക്കത്തിന് അനുവദിച്ച നേരമായ രണ്ട് മുതൽ രണ്ടര വരെ മീറ്റിംഗുകളോ ജോലിയുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ ഷെഡ്യൂൾ ചെയ്യില്ല എന്നും രാമലിംഗഗൗഡ മെയിലിൽ ഉറപ്പ് നൽകുന്നുണ്ട്.
ജോലി സ്ഥലത്ത് വച്ച് ഉറക്കം(sleep) തൂങ്ങുന്ന അവസ്ഥ മിക്കവർക്കും ഉണ്ടാകാറുണ്ട്. കുറച്ച് നേരം ഉറങ്ങാനായെങ്കിൽ എന്ന് ചിന്തിക്കുന്നവരും കുറവല്ല. പക്ഷേ, മിക്ക സ്ഥാപനങ്ങളിലും അത് സാധ്യമാവില്ല. അറിയാതെ എങ്ങാനും കണ്ണടഞ്ഞുപോയാൽ അതിന്റെ പേരിൽ പഴി കേൾക്കേണ്ടിയും വരും. കർശന നടപടികൾ സ്വീകരിക്കുന്ന സ്ഥാപനങ്ങളും ഉണ്ട്. എന്നാൽ, ബംഗളൂരു (Bengaluru) ആസ്ഥാനമായിട്ടുള്ള ഒരു കമ്പനി ജോലിക്കാർക്ക് ഇടവേളയിൽ ജോലിസ്ഥലത്ത് തന്നെ ഉറങ്ങാനുള്ള അവസരം നൽകുകയാണ്. വേക്ക്ഫിറ്റ് എന്ന കമ്പനിയാണ് ഈ അവസരം ജീവനക്കാർക്ക് നൽകുന്നത്.
undefined
ഇന്നലെ ജീവനക്കാർക്ക് അയച്ച ഒരു ഇന്റേണൽ ഇമെയിൽ പ്രകാരം, വേക്ക്ഫിറ്റ് സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡ, സ്റ്റാഫ് അംഗങ്ങളെ ജോലിസ്ഥലത്ത് 30 മിനിറ്റ് വരെ ഉറങ്ങാൻ അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്‍തു.
അതിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ 2.30 വരെ ജീവനക്കാർക്ക് ഉറങ്ങാനുള്ള സമയമായി അനുവദിക്കും എന്നാണ് പറയുന്നത്. നാസയിൽ നിന്നും ഹാർവാർഡിൽ നിന്നുമുള്ള പഠനങ്ങൾ തെളിയിക്കുന്നത് ഉച്ചയ്ക്കുള്ള ഉറക്കം മികച്ച പ്രകടനവും ഉത്പാദനക്ഷമതയും കാഴ്ച വയ്ക്കാൻ സഹായിക്കും എന്നാണ് എന്നും രാമലിംഗഗൗഡ എഴുതുന്നു.
Official Announcement 📢 pic.twitter.com/9rOiyL3B3S
— Wakefit Solutions (@WakefitCo)ആറ് വർഷമായി ഉറക്കവുമായി ബന്ധപ്പെട്ട ബിസിനസ് രംഗത്തുണ്ടായിട്ടും തങ്ങൾ ഉച്ചയുറക്കത്തിന്റെ കാര്യത്തിൽ പരാജയപ്പെട്ടു എന്നും അദ്ദേഹം പറയുന്നു. ഉച്ചയുറക്കത്തിന് അനുവദിച്ച നേരമായ രണ്ട് മുതൽ രണ്ടര വരെ മീറ്റിംഗുകളോ ജോലിയുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ ഷെഡ്യൂൾ ചെയ്യില്ല എന്നും രാമലിംഗഗൗഡ മെയിലിൽ ഉറപ്പ് നൽകുന്നുണ്ട്. ഉറങ്ങാനുള്ള എല്ലാ അവസ്ഥയും ഓഫീസിലുണ്ടാക്കിക്കൊടുക്കുമെന്നും അദ്ദേഹം പറയുന്നു.
നിരവധി പേരാണ് ഈ വാർത്തയോട് പ്രതികരിച്ചത്. മിക്കവാറും ആളുകൾ എല്ലാവരും സ്വപ്നം കാണുന്ന കാര്യം എന്നാണ് വാർത്തയോട് പ്രതികരിച്ചത്.
(ചിത്രങ്ങള്‍ പ്രതീകാത്മകം)