ശൈശവവിവാഹം; കൗമാരപ്രായത്തിൽ തന്നെ പെൺകുട്ടികൾ ​ഗർഭം ധരിക്കുന്നു, പ്രേമത്തിൽ പെടുമോ എന്ന് ഭയന്നും വിവാഹം

By Web Team  |  First Published Nov 18, 2022, 12:21 PM IST

അതുപോലെ തന്നെ നേരത്തെ വിവാഹം ചെയ്തയച്ചില്ലെങ്കിൽ പെൺകുട്ടികൾ പ്രേമത്തിൽ വീഴുകയും വിവാഹത്തിന് മുമ്പ് തന്നെ ​ഗർഭിണികളാവുകയും ചെയ്യും എന്ന് ഭയന്നും മാതാപിതാക്കൾ വളരെ കുട്ടികളായിരിക്കുമ്പോൾ തന്നെ പെൺകുട്ടികളുടെ വിവാഹം നടത്തുന്നു എന്നും സർവേയിൽ വെളിപ്പെട്ടു. 


ബാലവിവാഹത്തിന് വിധേയരാവേണ്ടി വരുന്ന അഞ്ചിൽ മൂന്ന് പെൺകുട്ടികളും കൗമാരപ്രായത്തിൽ തന്നെ ​ഗർഭിണികളാകുന്നതായി റിപ്പോർട്ട്. ഇവരുടെ മാതാപിതാക്കളിൽ വളരെ കുറച്ച് പേർക്ക് മാത്രമേ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് അറിവുള്ളൂ എന്നും റിപ്പോർട്ട് പറയുന്നു. 

എൻജിഒ ആയ ചൈൽഡ് റൈറ്റ്‌സ് ആൻഡ് യു (CRY) അടുത്തിടെ നടത്തിയ ഒരു സർവേയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തൽ. ഇന്ത്യയിലെ ശൈശവ വിവാഹങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് സർവേയിലൂടെ വെളിപ്പെടുന്നത്. 

Latest Videos

undefined

ചെറുപ്പത്തിൽ തന്നെ വിവാഹിതരാവേണ്ടി വരുന്നതിനെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുമാണ് സർവേ റിപ്പോർട്ട്. ഇത് പെൺകുട്ടികളുടെ ലൈംഗിക, പ്രത്യുൽപാദന ആരോഗ്യത്തെ (sexual and reproductive health -SRH) ദോഷകരമായി ബാധിക്കുമെന്നും ഇതിൽ പറയുന്നു. ഇങ്ങനെ വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതരാവേണ്ടി വരുന്ന പലരും പ്രായപൂർത്തിയാവുന്നതിന് മുമ്പ് തന്നെ അമ്മയായി മാറുകയാണ്. 

നവംബർ 14 മുതൽ 20 വരെ ആചരിക്കുന്ന ശിശു സുരക്ഷാ വാരത്തിന്റെ (Child Safety Week) ഭാ​ഗമായിട്ടാണ് സർവേ സംഘടിപ്പിച്ചത്. ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിലുള്ള ചിറ്റൂർ, ചന്ദൗലി, പർഭാനി, കാണ്ഡമാൽ എന്നീ നാല് ജില്ലകളിലെ എട്ട് ബ്ലോക്കുകളിലായി 40 ഗ്രാമങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്. 

വെറും 16 ശതമാനം മാതാപിതാക്കളും ഭർത്താവിന്റെ മാതാപിതാക്കളും മാത്രമാണ് ഇങ്ങനെ കുട്ടികൾ നേരത്തെ ​ഗർഭം ധരിച്ചാൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടാകും എന്നതിനെ കുറിച്ച് അറിവുള്ളവരായിട്ടുള്ളത്. അതുപോലെ വെറും 34 ശതമാനം ഭാര്യമാരും ഭർത്താക്കന്മാരും മാത്രമേ ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരായിട്ടുള്ളൂ. ബാക്കിയുള്ളവർ ഇതിന്റെ പ്രശ്നങ്ങളെ കുറിച്ച് അജ്ഞരാണ് എന്നും സർവേ വെളിപ്പെടുത്തുന്നു. 

സാമൂഹികവും പരമ്പരാ​ഗതവുമായ കാരണങ്ങൾക്ക് പുറമെ കടുത്ത ദാരിദ്ര്യം, നിർബന്ധിത കുടിയേറ്റം, ലിം​ഗ അസമത്വം എന്നിവയെല്ലാം ശിശുവി​വാഹത്തിന് കാരണമായിത്തീരുന്നു എന്ന് സർവേ പറയുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാത്തതും അവരെ വിദ്യാലയങ്ങളിൽ നിന്നും അകറ്റി നിർത്തുന്നതുമെല്ലാം അവർ ആൺകുട്ടികളേക്കാൾ വളരെ നേരത്തെ വിവാഹിതരാവാൻ നിർബന്ധിതരാക്കുന്നു. 

അതുപോലെ തന്നെ നേരത്തെ വിവാഹം ചെയ്തയച്ചില്ലെങ്കിൽ പെൺകുട്ടികൾ പ്രേമത്തിൽ വീഴുകയും വിവാഹത്തിന് മുമ്പ് തന്നെ ​ഗർഭിണികളാവുകയും ചെയ്യും എന്ന് ഭയന്നും മാതാപിതാക്കൾ വളരെ കുട്ടികളായിരിക്കുമ്പോൾ തന്നെ പെൺകുട്ടികളുടെ വിവാഹം നടത്തുന്നു എന്നും സർവേയിൽ വെളിപ്പെട്ടു. 



ഇതിന് പുറമെ ശൈശവവിവാഹത്തിൽ സ്ത്രീധനം കുറവാണ്, സ്ത്രീകളെ ചൊല്ലിയുള്ള അഭിമാനവും ദുരഭിമാനവും, പെൺകുട്ടികൾ ചെറുപ്പത്തിലാവുമ്പോൾ വേ​ഗം ഭർത്താക്കന്മാരുടെ വീടുമായി ഇണങ്ങിക്കോളും എന്ന ധാരണ തുടങ്ങിയവയെല്ലാം ശൈശവവിവാഹത്തിനുള്ള കാരണമാകുന്നു എന്നും സർവേ കണ്ടെത്തി. 

ഇങ്ങനെ വിവാഹം ചെയ്തവരിൽ ഭൂരിഭാ​ഗം പേർക്കും രണ്ട് കുട്ടികളുണ്ട്. രണ്ട് കുട്ടികളും തമ്മിലുള്ള പ്രായവ്യത്യാസം രണ്ട് വയസിൽ താഴെയാണ്. 59 ശതമാനം പേരും ചെറുപ്പത്തിൽ തന്നെ അമ്മമാരായി. അതിലേറെയും കുട്ടികൾ തൂക്കക്കുറവോടെയാണ് ജനിച്ചത് എന്നും സർവേ വിശദമാക്കി. 

click me!