പാൻഡെമിക് കാരണം കഴിഞ്ഞ വർഷം ചെറി ബ്ലോസം ഫെസ്റ്റിവൽ റദ്ദാക്കിയിരുന്നു. എന്നാല്‍, ഈ വര്‍ഷം നവംബർ 25 മുതൽ നവംബർ 27 വരെ ഷില്ലോങ്ങിൽ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയായിരുന്നു.
ഷില്ലോങ്ങിലെ പ്രശസ്തമായ 'ചെറി ബ്ലോസം ഫെസ്റ്റിവൽ' കഴിഞ്ഞ വർഷം പകർച്ചവ്യാധി കാരണം റദ്ദാക്കിയതിന് ശേഷം ഈ വർഷം തിരിച്ചെത്തിയിരുന്നു. വാർഷിക ചെറി ബ്ലോസം ഫെസ്റ്റിവൽ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ നവംബർ 25 വ്യാഴാഴ്ചയാണ് ആരംഭിച്ചത്. നവംബർ 27 -നാണ് അവസാനം. ഷില്ലോംഗ് നഗരത്തെ ഒരു ലൈവ് പെയിന്റിംഗ് ആക്കി മാറ്റി ഈ ചെറിവസന്തം എന്ന് പ്രത്യേകം പറയേണ്ടല്ലോ.
എല്ലാ വർഷവും, നവംബറിൽ, ചൈനയിലും ജപ്പാനിലും സമാനമായ ഉത്സവം സംഘടിപ്പിക്കാറുണ്ട്. പ്രകൃതിയുടെ ഈ അത്ഭുതവും മനോഹാരിതയും ആളുകളിലെത്തിക്കാനായിട്ടാണ് ഷില്ലോംഗും ചെറി ബ്ലോസം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സാധാരണയായി കാട്ടിലാണ് ഇവ പൂക്കുന്നത് കാണാന്‍ കഴിയുക എങ്കിലും വര്‍ഷത്തിലെ ഈ സമയങ്ങളില്‍ അവ നഗരമെമ്പാടും പൂക്കുന്നത് ദര്‍ശിക്കാന്‍ കഴിയും.
Some beautiful around in the past years. It’s almost Cherry Blossom season and the Cherry Blossom Festival is back! Join us from the 25th-27th November, 2021. https://t.co/WzSxYyf1W7
— Conrad Sangma (@SangmaConrad)
undefined
ഷില്ലോംഗ് പോലെ തന്നെ ജപ്പാനും തങ്ങളുടെ ചെറി ബ്ലോസം ഫെസ്റ്റിവലിന് പേരുകേട്ടതാണ്. ജപ്പാനിലെയോ പാരിസിലെയോ ഡിസി -യിലെയോ ചെറിവസന്തം മിസ് ചെയ്‍തവര്‍ക്ക് ഷില്ലോംഗിലെ ഈ ചെറിവസന്തം കാണാവുന്നതാണ്. ആയിരക്കണക്കിന് പേരാണ് ഇത് കാണാനായി ഷില്ലോംഗിലെത്തിച്ചേരുന്നത്. സാധാരണയായി ജപ്പാനിലും പാരിസിലും ചെറി പൂക്കുമ്പോള്‍ നഗരം കൂടുതല്‍ പ്രണയാതുരവും മനോഹരവുമാവാറുണ്ട്. ഷില്ലോംഗിലെ സ്ഥിതിയും മറിച്ചല്ല. പ്രൂനസ് സെറാസോയിഡ്സ് എന്നും അറിയപ്പെടുന്ന ചെറി പൂക്കൾ ഹിമാലയത്തിൽ നിന്നുള്ള ഒരു സമ്മാനമാണ്, കൂടാതെ കിഴക്കും പടിഞ്ഞാറും ഖാസി കുന്നുകൾ മുഴുവൻ ഇത് ഉൾക്കൊള്ളുന്നു.
പാൻഡെമിക് കാരണം കഴിഞ്ഞ വർഷം ചെറി ബ്ലോസം ഫെസ്റ്റിവൽ റദ്ദാക്കിയിരുന്നു. എന്നാല്‍, ഈ വര്‍ഷം നവംബർ 25 മുതൽ നവംബർ 27 വരെ ഷില്ലോങ്ങിൽ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയായിരുന്നു. ഇത്, മേഘാലയയിലെ തെരുവുകൾ പൂക്കാനും നഗരം പറുദീസ പോലെയാകുവാനും കാരണമാകുന്നു. ഫാഷൻ ഷോയ്‌ക്കൊപ്പം പാട്ടും നൃത്തവും ഉൾപ്പെടെ രസകരമായ നിരവധി മത്സരങ്ങളും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്‍റെ ഭാഗമായിരുന്നു. നവംബര്‍ അവസാനം വരെയൊക്കെ ഈ ചെറിവസന്തം നില്‍ക്കുമെന്നാണ് കരുതുന്നത്.