അനു ബി. കരിങ്ങന്നൂര്‍: അതുപോലെ പലപ്പോഴും നമുക്കും തുണികള്‍ അലസമായി ഇടാനും അടുക്കളയില്‍ പാത്രങ്ങളൊക്കെ നിരത്തി വെയ്ക്കാനും ഒക്കെ തോന്നാറില്ലേ? പിന്നെ, മറ്റുള്ളവരൊക്കെ എന്തു കരുതും എന്നു കരുതി ഒക്കെയും അടുക്കി വയ്ക്കാന്‍ നിര്‍ബന്ധിതരാകും.
കൊച്ചു കുട്ടികള്‍ എപ്പോഴും കളിപ്പാട്ടങ്ങളും പേപ്പറുകളും എല്ലാം വലിച്ചു വാരി ഇടുന്ന സ്വഭാവക്കാരാണ്. നമ്മുടെ ജീവിതരീതിക്ക് അനുസരിച്ച് അവരെ പരിശീലിപ്പിച്ച് സാധനങ്ങള്‍ ക്രമമായി അടുക്കി വയ്ക്കാന്‍ പഠിപ്പിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്, അല്ലേ? അതുപോലെ പലപ്പോഴും നമുക്കും തുണികള്‍ അലസമായി ഇടാനും അടുക്കളയില്‍ പാത്രങ്ങളൊക്കെ നിരത്തി വെയ്ക്കാനും ഒക്കെ തോന്നാറില്ലേ? പിന്നെ, മറ്റുള്ളവരൊക്കെ എന്തു കരുതും എന്നു കരുതി ഒക്കെയും അടുക്കി വയ്ക്കാന്‍ നിര്‍ബന്ധിതരാകും.
undefined
നിങ്ങള്‍ തുണികളും പുസ്തകങ്ങളും പാത്രങ്ങളും ഒക്കെ വലിച്ചു വാരിയിടുന്നവര്‍ ആണോ?
കൊച്ചു കുട്ടികള്‍ എപ്പോഴും കളിപ്പാട്ടങ്ങളും പേപ്പറുകളും എല്ലാം വലിച്ചു വാരി ഇടുന്ന സ്വഭാവക്കാരാണ്. നമ്മുടെ ജീവിതരീതിക്ക് അനുസരിച്ച് അവരെ പരിശീലിപ്പിച്ച് സാധനങ്ങള്‍ ക്രമമായി അടുക്കി വയ്ക്കാന്‍ പഠിപ്പിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്, അല്ലേ??
അതുപോലെ പലപ്പോഴും നമുക്കും തുണികള്‍ അലസമായി ഇടാനും അടുക്കളയില്‍ പാത്രങ്ങളൊക്കെ നിരത്തി വെയ്ക്കാനും ഒക്കെ തോന്നാറില്ലേ? പിന്നെ, മറ്റുള്ളവരൊക്കെ എന്തു കരുതും എന്നു കരുതി ഒക്കെയും അടുക്കി വയ്ക്കാന്‍ നിര്‍ബന്ധിതരാകും.
നമ്മുടെ മടിയെ മറികടന്ന്, അധികം ഊര്‍ജ്ജം ( എനര്‍ജി) ചിലവാക്കി വേണം നമ്മളിതൊക്കെ ചെയ്യാന്‍. ഇതിനൊക്കെ പലപ്പോഴും നല്ല വഴക്ക് കിട്ടിയിട്ടുമുണ്ടാവും, അല്ലേ.
എന്നാല്‍, മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗി നിങ്ങളല്ല; അത് തെര്‍മോഡൈനാമിക്‌സ് ആണ്!
അതെ, തെര്‍മോ ഡൈനാമിക്‌സ്. ഭീകരനാണവന്‍, കൊടും ഭീകരന്‍!
നമ്മുടെ കയ്യിലിരുപ്പിനേയും മടിയേയും ഒക്കെ വെളുപ്പിച്ചെടുക്കാന്‍ നമുക്ക് തെര്‍മോഡൈനാമിക്‌സിലെ രണ്ടാം നിയമത്തെ കൂട്ടു പിടിക്കാം. ആദ്യം ഒരു വാക്ക് പഠിക്കാം - എന്‍ട്രോപ്പി. എന്‍ട്രോപ്പി എന്നാല്‍ ഈ ക്രമമില്ലായ്മയുടെ അളവാണ്.
രണ്ടാം തെര്‍മോഡൈനാമിക്‌സ് നിയമമനുസരിച്ച് പ്രപഞ്ചത്തിന്റെ എന്‍ട്രോപ്പി എപ്പോഴും കൂടിക്കൊണ്ടേയിരിക്കും. അതുപോലെ, പ്രകൃതിദത്തമായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ദിശ എന്‍ട്രോപ്പി കുറഞ്ഞതില്‍ നിന്നും കൂടിയതിലേക്ക് എന്ന രീതിയിലായിരിക്കും.
ചൂട് ചായയില്‍ നിന്നും ചൂട് പരിസരത്തെ വായുവിലേക്ക് പോകുന്നതും അതുകൊണ്ട് തന്നെ! (തിരിച്ചു നടക്കുന്നില്ല). നിറയെ ആളുകള്‍ ഉള്ള ഒരു കുടുസ്സു മുറിയില്‍ നിന്നാല്‍ വിയര്‍ക്കുന്നതിനു പിന്നിലും ഇക്കാരണം തന്നെ.
അതായതുത്തമാ, എത്ര ശ്രമിച്ചാലും തുണികളും പാത്രങ്ങളും ഒക്കെ ചിതറിക്കിടക്കുന്നത് ശാസ്ത്രനിയമമാണ്! കുട്ടികളൊക്കെ നമ്മുടെ ശീലങ്ങളും നിയമങ്ങളുമൊക്കെ പഠിപ്പിക്കുന്നതിന് മുന്‍പ് പ്രകൃതിദത്തമായ സിസ്റ്റങ്ങളായ് പെരുമാറുന്നു എന്നുമാത്രം!
ലളിതമായി പറഞ്ഞു എന്ന് കരുതി, രണ്ടാം താപയാന്ത്രിക ശാസ്ത്ര (thermodynamics) നിയമം ചില്ലറക്കാരനല്ല. റഫ്രിജറേറ്റര്‍, എ സി ഇവയൊക്കെ പ്രവര്‍ത്തിപ്പിക്കുന്നത് ഈ നിയമം അനുസരിച്ചാണ്.
ലോകത്തില്‍ എപ്പോഴും ജനങ്ങള്‍ പല ആശയങ്ങളുടെ പേരില്‍ ഭിന്നിച്ചു നില്‍ക്കുന്നതും ഈ എന്‍ട്രോപ്പി കാരണം തന്നെയാണ് ! എല്ലാവരെയും ഒന്നിപ്പിച്ചു ലോകത്തിന്റെ ക്രമരാഹിത്യം ഇല്ലാതാക്കാന്‍ പ്രയാസമാണ്.
ഇനി അമ്മ തല്ലാന്‍ വരുമ്പോള്‍, എനിക്കിത്തിരി ശാസ്ത്ര ബോധം ഉണ്ടായിപ്പോയത് തെറ്റാണോ അമ്മേ എന്ന് ചോദിക്കുക.