അതുപോലെ വേറൊരു വിചിത്രനിയമം കൂടിയുണ്ട്. ഹൽദി ചടങ്ങിൽ മഞ്ഞനിറം ഉപയോഗിക്കാൻ പാടില്ല. ഇതിന് പുറമെ വധു ധരിക്കേണ്ട സ്വർണം, വെള്ളി ആഭരണങ്ങളുടെ തൂക്കം നിശ്ചയിച്ചിട്ടുണ്ട്.
വിവാഹത്തിന് (Wedding) ഓരോ സമൂഹത്തിനും ഓരോ രീതികളും ആചാരങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ, രാജസ്ഥാനിലെ ഒരു പഞ്ചായത്ത് (Panchayat In Rajasthan) വിവാഹത്തിനും വരനും ചില വിചിത്രമായ നിയമങ്ങൾ തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. അതിലൊന്ന് പാലി ജില്ലയിലെ 19 ഗ്രാമങ്ങളിൽ വിവാഹം കഴിക്കണമെങ്കിൽ വരന്മാർക്ക് താടി പാടില്ല എന്നാണ്.
കുമാവത്ത് സമൂഹം പാസാക്കിയിരിക്കുന്ന പ്രമേയം അനുസരിച്ച് വരന്മാർക്ക് താടി വയ്ക്കുന്നതിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കയാണ്. "ഫാഷൻ ഒക്കെ നല്ലതാണ്. പക്ഷേ, വരൻ ഫാഷന്റെ പേരിൽ താടി വയ്ക്കുന്നത് അനുവദനീയമല്ല. കാരണം കല്യാണം ഒരു ദിവ്യകർമ്മമാണ്. ഇതിൽ വരനെ രാജാവായിട്ടാണ് കാണുന്നത്, അതിനാൽ അവൻ ക്ലീൻ ഷേവ് ചെയ്യണം" കുമാവത്ത് സമുദായ പ്രമേയം പറയുന്നു.
undefined
ഇത് കൂടാതെ വിവാഹത്തിന്റെയും മറ്റ് ആഘോഷങ്ങളുടെയും ചെലവുകൾ വെട്ടിക്കുറയ്ക്കാനും കാര്യക്ഷമമാക്കാനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. ഡിജെ ഡാൻസുകളെ എതിർത്ത പഞ്ചായത്ത് അവയ്ക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. വിവാഹ ചടങ്ങുകളിൽ കറുപ്പും നിരോധിച്ചിട്ടുണ്ട്.
അതുപോലെ വേറൊരു വിചിത്രനിയമം കൂടിയുണ്ട്. ഹൽദി ചടങ്ങിൽ മഞ്ഞനിറം ഉപയോഗിക്കാൻ പാടില്ല. ഇതിന് പുറമെ വധു ധരിക്കേണ്ട സ്വർണം, വെള്ളി ആഭരണങ്ങളുടെ തൂക്കം നിശ്ചയിച്ചിട്ടുണ്ട്. വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും വിളമ്പുന്ന ഭക്ഷണങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന പ്രമേയവും സമൂഹം പാസാക്കിയിട്ടുണ്ട്.
"ഇക്കാലത്ത് വിവാഹങ്ങൾ ആഡംബരമായി മാറിയിരിക്കുന്നു. സമൂഹത്തിലെ ഇടത്തരം, അതിൽ താഴെയും ഉള്ള കുടുംബങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമായി അത് മാറിയിരിക്കുന്നു. അതിനാൽ അവ ലളിതവും ആചാരാനുഷ്ഠാനങ്ങൾക്ക് അനുസൃതവുമാക്കാൻ ഞങ്ങൾ തീരുമാനിച്ചു" സമുദായാംഗം ലക്ഷ്മിനായർ പറഞ്ഞു.
തന്റെ സൊസൈറ്റിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഏകദേശം 20,000 അംഗങ്ങളുണ്ടെന്നും എല്ലാവരും യോഗത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.