വിമാനത്താവളം തന്‍റെ സ്വന്തമാണെന്ന തരത്തിലാണ് ഒരോരുത്തരുടെയും പെരുമാറ്റം. ഉറക്കെ സംസാരിക്കുക. വലിയ ശബ്ദത്തില്‍ റീലുകള്‍ കാണുക, അടുത്ത് മറ്റുള്ളവരുണ്ടെന്ന ചിന്ത പോലും ഇല്ലാതെ പെരുമാറുക.... തുടങ്ങി വിചിത്രമായ തരത്തിലാണ് പ്രവാസികളായ ഇന്ത്യക്കാരുടെ പെരുമാറ്റമെന്നും അദ്ദേഹം വിമര്‍ശിച്ചു. (പ്രതീകാത്മക ചിത്രം; ഗെറ്റി)
അടുത്തകാലത്തായി വിമാനയാത്രക്കാര്‍ കാണിക്കുന്ന കുഴപ്പങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ കൂടിവരികയാണ്. വിമാന സര്‍വ്വീസുകളിലും യാത്രക്കാരിലുമുണ്ടായ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ് പരാതികളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. ഇതിനിടെയാണ് വിമാനത്തില്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഒരു ഇന്ത്യക്കാരനോട് മറ്റൊരു യാത്രക്കാരന്‍ 'മനുഷ്യനെ പോലെ പെരുമാറാന്‍' ഉപദേശിച്ചുവെന്ന സമൂഹ മാധ്യമ കുറിപ്പ് വൈറലായത്. 'ഒരു ഇന്ത്യക്കാരനിൽ നിന്ന് ഇന്ത്യക്കാരനിലേക്ക്' എന്ന കുറിപ്പോടെ സമൂഹ മാധ്യമമായ റെഡ്ഡിറ്റില്‍ എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
പോളണ്ടിലെ ക്രാക്കോവിൽ നിന്നുള്ള നോൺ റെസിഡൻഷ്യൽ ഇന്ത്യൻ (എൻആർഐ) വിമാനത്തിലെ മറ്റ് ഇന്ത്യക്കാരായ സഹയാത്രികരുടെ പ്രവൃത്തികളില്‍ നിരാശ പ്രകടിപ്പിച്ചു കൊണ്ടുള്ള കുറിപ്പായിരുന്നു അത്. മ്യൂണിക്കിൽ നിന്ന് വിമാനത്തിൽ ദില്ലിയിലേക്ക് വരുന്ന ആളുകൾ വിമാനത്തില്‍ കുഴപ്പങ്ങളുണ്ടാക്കുകയും ഉച്ചത്തിൽ സംസാരിക്കുകയും മോശമായ രീതിയില്‍ പെരുമാറുകയും മറ്റ് യാത്രക്കാരെ ഒട്ടുമേ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. അത്തരത്തില്‍ മോശമായി പെരുമാറിയ ഒരു ഇന്ത്യന്‍ യാത്രക്കാരനോട് തനിക്ക് 'മനുഷ്യനെ പോലെ പെരുമാറാന്‍' ഉപദേശിക്കേണ്ടിവന്നെന്നും കുറിപ്പിലുണ്ട്.
From an Indian to an Indian
byu/makesyoucurious inindia
ആത്മീയ പ്രഭാഷകയുടെ കൈയില്‍ രണ്ട് ലക്ഷത്തിന്‍റെ ബാഗ്; 'സർവ്വം കാപട്യ'മെന്ന് നിരാശരായി സോഷ്യൽ മീഡിയ
പോളണ്ടിലെ ക്രാക്കോവിൽ താമസിക്കുന്ന തനിക്ക് പലപ്പോഴും ഒരു ഇന്ത്യക്കാരനെന്ന് തിരിച്ചറിയപ്പെടുന്നതില്‍ ലജ്ജ തോന്നുന്നുവെന്ന് റെഡ്ഡിറ്റ് ഉപയോക്താവായ ഒപി എഴുതി. അതിന് കാരണമാകട്ടെ സ്വന്തം പെരുമാറ്റം മറ്റുള്ളവര്‍ കാണുന്നുണ്ടെന്ന വിചാരം പോലുമില്ലാതെ ബഹളം വയ്ക്കുന്ന ഇന്ത്യക്കാരുടെ സ്വഭാവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമായും വിമാനത്താവളത്തില്‍ വച്ച് ഉറക്കെ സംസാരിക്കുക, ഏറ്റവും ഉയര്‍ന്ന ശബ്ദത്തില്‍ ഇന്‍സ്റ്റാഗ്രാം റീലുകള്‍ കാണുക, ഇതിനൊക്കെ പുറമെ ആളുകള്‍ മണിക്കൂറുകള്‍ ക്യൂവില്‍ കാത്ത് നില്‍ക്കുമ്പോള്‍ ഇതിനിടയിലൂടെ ക്യൂ ലംഘിക്കുക തുടങ്ങിയ കലാപരിപാടികളാണ് പല ഇന്ത്യക്കാര്‍ക്കും.
ഇനി ഫ്ലൈറ്റിന് അകത്താകട്ടെ ഹാന്‍റ് റെസ്റ്റുകള്‍ അവരവര്‍ക്ക് മാത്രമുള്ളതാണെന്നാണ് ചിലരുടെ ധാരണ. വിമാനത്തില്‍ തന്‍റെ തൊട്ടടുത്ത് ഇരുന്ന സ്ത്രീ തന്‍റെ ഹാന്‍റ് റെസ്റ്റിനുള്ള സ്ഥലം കൂടി കൈയേറി. ഇത് ചോദിച്ചപ്പോള്‍ തന്നോട് സീറ്റ് മാറാനായിരുന്നു ആവശ്യപ്പെട്ടതെങ്കിലും താന്‍ മാറിയില്ലെന്നും അദ്ദേഹം എഴുതി. ഇതിനിടെ അവര്‍ തന്‍റെ ഷൂ അഴിച്ചു. പിന്നാലെയുണ്ടായ രൂക്ഷമായ ദുര്‍ഗന്ധം കാരണം താനും അടുത്തിരുന്നയാളും ഉറക്കത്തില്‍ നിന്നും ഉണര്‍ന്നെന്നും അദ്ദേഹം പരാതിപ്പെട്ടുന്നു. എയര്‍ ഹോസ്റ്റസിനോട് പരാതിപ്പെട്ടപ്പോള്‍ നാറ്റം പോകുന്നതിനായി മൂക്കില്‍ പുരട്ടാന്‍ ഒരു മരുന്ന് നല്‍കി. ഇത്തരക്കാര്‍ക്ക് സ്വന്തം കാര്യം മാത്രമാണ് പ്രധാനമെന്നും മറ്റുള്ളവരെ കുറിച്ച് അവര്‍ക്ക് ഒരു തരത്തിലുമുള്ള ചിന്തയുമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.
ഇനി മുതല്‍ താനും സുഹൃത്ത് ചെയ്യുന്നത് പോലെ ബിസിനസ് ക്ലാസ് ടിക്കറ്റ് എടുക്കുമെന്നും അദ്ദേഹം കുറിച്ചു. ഇത്തരക്കാരോട് പറയാനുള്ളത്. നിങ്ങളുടെ ഓരോ പ്രവൃത്തിയും മറ്റുള്ളവര്‍ കൂടി കാണുന്നുണ്ടെന്ന് മനസിലാക്കുക. നിങ്ങള്‍ ഇന്ത്യയെ കൂടി പ്രതിനിധീകരിക്കുന്നു. അതിനാല്‍ ദയവായി ഒരു മനുഷ്യനെ പോലെ പെരുമാറുക എന്ന ഉപദേശത്തോട് കൂടിയാണ് അദ്ദേഹം തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഒപി എന്ന പേരിലെഴുതിയ ആ കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധനേടി. 'എല്ലാവരെയും പൗരബോധം പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ഒരു പ്രവാസി എന്ന നിലയില്‍ നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥമാണെന്ന് എനിക്ക് സ്ഥിരീകരിക്കാന്‍ കഴിയും എന്‍റെ ജർമ്മന്‍ യാത്രകളില്‍ ഞാനിത് അനുഭവിക്കാറുള്ളതാണ്. മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'വിദ്യാഭ്യാസം, സത്യസന്ധത, മര്യാദ എന്നിവയ്ക്ക് പ്രാധാന്യം നൽകാതെ ആളുകളെ വിഭജിച്ചും ദരിദ്രരായും നിലനിർത്തുന്നതിലാണ് നമ്മുടെ എല്ലാ സർക്കാരുകളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്," എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.
'കണ്ടിട്ട് തന്നെ പേടി തോന്നുന്നു'; പടുകൂറ്റൻ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമം; വീഡിയോ വൈറൽ