ഇംഗ്ലണ്ടില്‍ നിന്നും ഇരുമ്പുയുഗത്തില്‍ മനുഷ്യന്‍റെ തലയോട്ടിയില്‍ നിര്‍മ്മിച്ച ചീപ്പ് കണ്ടെത്തി!

By Web Team  |  First Published Mar 1, 2023, 2:50 PM IST

'ബാര്‍ ഹില്‍ ചീപ്പ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുരാതന ചീപ്പ് ബ്രിട്ടനില്‍ ഇരുമ്പുയുഗത്തില്‍ നിര്‍മ്മിക്കപ്പെട്ടാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. 


മ്യൂസിയം ഓഫ് ലണ്ടന്‍ ആര്‍ക്കിയോളജിയിലെ പുരാവസ്തു ശാസ്ത്രജ്ഞര്‍ മനുഷ്യന്‍റെ തലയോട്ടിയില്‍ നിര്‍മ്മിച്ച പുരാതന ചീപ്പ് കണ്ടെത്തി. 'ബാര്‍ ഹില്‍ ചീപ്പ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുരാതന ചീപ്പ് ബ്രിട്ടനില്‍ ഇരുമ്പുയുഗത്തില്‍ നിര്‍മ്മിക്കപ്പെട്ടാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ബിസി 750 നും എഡി 43 നും ഇടയിലെ കാലഘട്ടത്തിലാകാം ഈ ചീര്‍പ്പിന്‍റെ നിര്‍മ്മാണമെന്ന് കണക്കാക്കുന്നു. ബ്രിട്ടനിലെ കേംബ്രിഡ്ജില്‍ നിന്നും ആറര കിലോമീറ്റര്‍ ദൂരെയുള്ള  ബാര്‍ ഹില്‍ പ്രദേശത്ത് നിന്നാണ് ഈ പുരാതന ചീപ്പ് കണ്ടെത്തിയത്. 2016 നും 2018 നും ഇടയില്‍ എ14 ദേശീയ പാത പുനഃരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നടന്ന ഖനനത്തിനിടെ പ്രദേശത്ത് നിന്നും ലഭിച്ച 2,80,000 വസ്തുക്കളോടൊപ്പമാണ് ഈ ബാര്‍ ഹില്‍ ചീപ്പും കണ്ടെത്തിയത്, 

അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലാണ് ഇതെന്ന് മ്യൂസിയം ഓഫ് ലണ്ടന്‍ ആര്‍ക്കിയോളജിയിലെ പുരാവസ്തു ശാസ്ത്രജ്ഞര്‍ തലവനായ മൈക്കല്‍ മാര്‍ഷല്‍ പറഞ്ഞു. 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുമ്പുയുഗത്തില്‍ കേംബ്രിഡ്ജ്ഷെയര്‍ പ്രദേശത്ത് ജീവിച്ചിരുന്നവരുടെ ജീവിത രീതികളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലാണ് ഇതെന്നും പ്രദേശിക ജനതയിലെ അംഗങ്ങളുടെ പ്രാധാന്യത്തെ കാണിക്കുന്ന പ്രതീകാത്മകവും ശക്തവുമായ വസ്തുവാണ് ബാര്‍ ഹില്‍ ചീപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest Videos

കൂടുതല്‍ വായനയ്ക്ക്:    ഇരുവശത്തെ യാത്രക്കാര്‍ക്കും നോര്‍ത്തേണ്‍ ലൈറ്റ് കാണാനായി വിമാനം 360 ഡിഗ്രിയില്‍ പറത്തി പൈലറ്റ്

undefined

എന്നാല്‍ ഇത് ചീപ്പിന്‍റെ പ്രായോഗികമായ ഉപയോഗത്തിനായി നിര്‍മ്മിക്കപ്പെട്ടതായിരിക്കില്ലെന്നും മറിച്ച് മനുഷ്യ തലയോട്ടിയുടെ ഭാഗങ്ങള്‍ ഒത്തുചേരുന്ന ഇടത്തെ സ്വാഭാവികമായ ഘടനയെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയതാകാമെന്നും മൈക്കല്‍ മാര്‍ഷല്‍ പറയുന്നു. കേംബ്രിഡ്ജ്ഷെയറിലെ പുരാവസ്തു വിഭാഗത്തിലാണ് ഇപ്പോള്‍ ഈ പുരാതന ചീപ്പുള്ളത്. രാജ്യത്തിന്‍റെ പൌരാണിക ജനതയുടെ ജീവിത രീതിയിലേക്കും മറ്റും വെളിച്ചം വീശുന്ന കണ്ടെത്തലാണിതെന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു. 

കൂടുതല്‍ വായനയ്ക്ക്:    വെങ്കലയുഗത്തില്‍ മനുഷ്യന്‍ മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തെന്ന് പുരാവസ്തു ഗവേഷകര്‍ !

കേംബ്രഡ്ജില്‍ നിന്നും ഹന്‍റിംഗ്ടണിലേക്ക് 150 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന 34 കിലോമീറ്റര്‍ ദൂരം വരുന്ന എ14 ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടെ നടന്ന ഖനനത്തിലാണ് ഈ പുരാവസ്തുക്കള്‍ കണ്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു, ഇംഗ്ലണ്ടിലെ ഏക്കാലത്തെയും വലിയ പുരാവസ്തു പദ്ധതിയുടെ ഭാഗമായ ഈ ഖനന കേന്ദ്രം ഏതാണ്ട് 350 ഹെക്ടര്‍ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്നു. ഈ പ്രദേശത്ത് നിന്നും ലഭിച്ച പുരാവസ്തുക്കള്‍ ഉപയോഗിച്ച് 6000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇംഗ്ലണ്ടിന്‍റെ പൌരാണിക ചരിത്രത്തെ മാറ്റിയെഴുതാന്‍ സഹായിക്കുമെന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടുന്നു. പുതിയ പാതയുടെ ജോലി നടക്കുന്ന പ്രദേശത്ത് മ്യൂസിയം ഓഫ് ലണ്ടന്‍ ആര്‍ക്കിയോളജിയില്‍ നിന്നുള്ള 250 ഓളം പുരാവസ്തു ശാസ്ത്രജ്ഞരാണ് ഖനനത്തിലേര്‍പ്പെട്ടിരിക്കുന്നത്. നിയോലിത്തിക്ക്, വെങ്കലയുഗം, ഇരുമ്പുയുഗം, റോമന്‍, ആഗ്ലോ സാക്സണ്‍ കാലഘട്ടം, മദ്ധ്യകാലം തുടങ്ങി ഇംഗ്ലണ്ടിന്‍റെ പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതും ഈ കാലഘട്ടങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതുമാകും ഈ കണ്ടെത്തലുകളെന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു. 

കൂടുതല്‍ വായനയ്ക്ക്:   നിത്യാനന്ദയെ മാതൃരാജ്യമായ ഇന്ത്യ നിരന്തരം പീഡിപ്പിക്കുന്നു;  ഐക്യരാഷ്ട്ര സഭായോഗത്തില്‍ 'കൈലാസ പ്രതിനിധി'
 

click me!