. വിഗ്രഹപഠനപ്രകാരം (Iconography) ക്ഷേത്രം 13 - 14 നൂറ്റാണ്ടിലെതാണെന്ന് കരുതുന്നു. ക്ഷേത്രാവശിഷ്ടങ്ങളെ കൂടാതെ നിരവധി ചെറിയ കോട്ടകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ ബദചാന ബ്ലോക്കിലെ പുരുഷോത്തംപൂർ ശാസന ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷന് സമീപത്ത് മധ്യകാലഘട്ടത്തിലെ ഒരു ക്ഷേത്രത്തിന്‍റെ പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടെത്തി. ഒരു ചെറിയ കുന്നിന്‍റെ അടിത്തട്ടിലായി നാല് ഏക്കർ സ്ഥലത്താണ് ക്ഷേത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത്. കണ്ടെത്തിയ അവശിഷ്ടങ്ങള്‍ മധ്യകാല ഘട്ടിത്തിലെ ഒരു വലിയ ക്ഷേത്ര സമുച്ചയത്തിന്‍റെതാണെന്ന് പ്രോജക്ട് കോർഡിനേറ്റർ അനിൽ ധിർ പറഞ്ഞു. ക്ഷേത്രത്തിന്‍റെ അടിത്തറ ഇപ്പോഴും വ്യക്തമായി കാണാം, കൂടാതെ ധാരാളം കൂറ്റൻ കല്ലുകളും മതപരമായ ശിൽപങ്ങളും സങ്കീർണ്ണമായ കൊത്തുപണികളുള്ള ശിലാഫലകങ്ങളും ഇവിടെ നിന്നും കണ്ടെത്തി.
ഏറ്റവും ശ്രദ്ധേയമായ ശിലാഫലകങ്ങളില്‍ യുദ്ധഘോഷ യാത്രകൾ, രാജകീയ ഘോഷയാത്രകൾ, സംഗീത ബാൻഡുകൾ, ആനകൾ, പല്ലക്കുകൾ എന്നിവയെ ചിത്രീകരിക്കുന്നു. വിഗ്രഹപഠനപ്രകാരം (Iconography) ക്ഷേത്രം 13 - 14 നൂറ്റാണ്ടിലെതാണെന്ന് കരുതുന്നു. ക്ഷേത്രാവശിഷ്ടങ്ങളെ കൂടാതെ നിരവധി ചെറിയ കോട്ടകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇത് അക്കാലത്ത് ഇവിടെ വലിയൊരു ജനവിഭാഗം ജീവിച്ചിരുന്നതിന് തെളിവ് നല്‍കുന്നതായി പുരാവസ്തു വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.
മനുഷ്യന്‍ കുതിര സവാരി ശീലിച്ചത് 5,000 വര്‍ഷം മുമ്പെന്ന് പുരാവസ്തു ഗവേഷകര്‍
തെലിഗഡ, അമരാവതി, ദർപ്പനഗഡ തുടങ്ങിയ സമീപപ്രദേശങ്ങളിലെ കോട്ടകളിൽ നിന്നും നിരവധി പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, അടുത്തുള്ള ഗ്രാമങ്ങളായ തെലിഗഡ, ധർമ്മശാല എന്നിവിടങ്ങളിൽ രഥയാത്ര ശിലാഫലകവും കൃഷ്ണ - വിഷ്ണു ചിത്രവും കണ്ടെത്തിയിരുന്നു. ഇതിപ്പോള്‍ ഒഡീഷ സ്റ്റേറ്റ് മ്യൂസിയത്തിലാണുള്ളത്. സമീപകാലത്ത് പ്രദേശത്ത് നിന്നും കണ്ടെത്തിയ പുരാവസ്തു അവശിഷ്ടങ്ങള്‍ ഇവയുമായി സാമ്യമുള്ളതാണ്. പ്രദേശത്ത് നിന്നുമുള്ള കണ്ടെത്തലുകള്‍ ഏറെ പ്രധാന്യമുള്ളതാണെന്നും ഇവിടം സംരക്ഷിക്കാനും സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുമെന്നും ഐഎന്‍ടിഎസിഎച്ച് അധികൃതർ അറിയിച്ചു.
താലിബാനിലും സ്വജനപക്ഷപാതം; അഫ്ഗാന്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ബന്ധുക്കളെ നിയമിക്കുന്നതിന് നിരോധനം