തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപം ഇന്നലെ രാത്രിയാണ് വെമ്പായം സ്വദേശി സുജിത്തിൻ്റെ നെഞ്ചിൽ കുത്തേറ്റത്.
തിരുവനന്തപുരം: കഞ്ചാവ് കച്ചവടത്തിനെ ചൊല്ലി യുവാവിനെ കുത്തി കൊല്ലാൻ ശ്രമം. തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപം ഇന്നലെ രാത്രിയാണ് വെമ്പായം സ്വദേശി സുജിത്തിൻ്റെ നെഞ്ചിൽ കുത്തേറ്റത്. ലഹരി കേസുകളിൽ പ്രതിയായ ഷിയാസും മറ്റു മൂന്ന് പേരും ഒളിവിലെന്ന് പൊലീസ് പറഞ്ഞു. മാനവീയം വീഥിയിൽ വച്ച് കുത്തു കൊണ്ട സുജിത്ത് ഇവിടുത്തെ സ്ഥിരം സന്ദർശകനാണ്. വട്ടപ്പാറ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ് ഇയാൾ.
നഗരത്തിലും വെമ്പായത്ത് വച്ചും കഞ്ചാവ് കച്ചവടത്തെ ചൊല്ലി സുജിത്തും മറ്റു നിരവധി കേസുകളിൽ പ്രതിയായ ഷിയാസും തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്. രണ്ടു ദിവസങ്ങൾക്കു മുമ്പും രണ്ടു പേരും തമ്മിൽ തർക്കമുണ്ടായി. ഇന്നലെ രാത്രി പത്തര മണിക്ക് ആൽത്തറ ജംഗ്ഷനിൽ നിന്ന് സുജിത്ത് കാറിൽ മാനവീയം വീഥിയിൽ എത്തി. തർക്കത്തിനിടെ ഷിയാസ് സുജിത്തിൻ്റെ നെഞ്ചത്ത് കുത്തുകയായിരുന്നു.
undefined
കാറിനുള്ളിൽ സുഹൈൽ, അർഫാൻ, രഞ്ചിത്ത് എന്നിവരും ഉണ്ടായിരുന്നു. കുത്തേറ്റ് വീണ സുജിത്തിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലാതക്കിയത്. ഇയാളുടെ നെഞ്ചിൽ ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. സുജിത്തിൻ്റെ ശസ്ത്രക്രിയ പൂർത്തിയായി. സുജിത്തിൻ്റെ മരണ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.