തോല്‍പ്പെട്ടി എംഡിഎംഎ കേസ്: മൂന്നാം പ്രതിയും പിടിയില്‍

By Web TeamFirst Published May 31, 2024, 3:32 PM IST
Highlights

പുത്തൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നടത്തിയ ഇടപാടുകളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് അബ്ദുള്ളക്കെതിരെയുള്ള തെളിവുകള്‍ ലഭിച്ചതെന്ന് എക്സെെസ്. 

കല്‍പ്പറ്റ: തോല്‍പ്പെട്ടിയില്‍ 100 ഗ്രാം മെത്താംഫിറ്റമിന്‍ പിടികൂടിയ കേസില്‍ മൂന്നാം പ്രതിയും അറസ്റ്റില്‍. തോല്‍പ്പെട്ടി എക്‌സൈസ് ചെക്കുപോസ്റ്റിലെ പരിശോധനയില്‍  മെത്താംഫിറ്റമിന്‍ കണ്ടെടുത്ത മാരുതി ഡിസയര്‍ കാറിന്റെ ഉടമയായ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്ള പറമ്പിലിനെയാണ് അറസ്റ്റ് ചെയ്‌തെന്ന് എക്‌സൈസ് അറിയിച്ചു. 

'കര്‍ണാടകയിലെ പുത്തൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നടത്തിയ ഇടപാടുകളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് ഇയാള്‍ക്കെതിരെയുള്ള തെളിവുകള്‍ ലഭിച്ചത്.' മുന്‍പ് പല തവണ പ്രതികള്‍ കൂട്ടുത്തരവാദിത്വത്തോടു കൂടി എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കടത്തി കൊണ്ടു വന്നിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും എക്‌സൈസ് അറിയിച്ചു. പ്രതിയെ ബഹു. കോടതി റിമാന്‍ഡ് ചെയ്തു.

Latest Videos

വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടിഎന്‍ സുധീറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ എക്‌സൈസ് സൈബര്‍ സെല്ലിലെ പ്രിവന്റീവ് ഓഫീസര്‍ ഷിജു എം.സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ സനൂപ് എം.സി, വനിത സിവില്‍ ഓഫീസര്‍ ശ്രീജ മോള്‍ പി എന്‍ എന്നിവരുമുണ്ടായിരുന്നു.

മൃഗബലി ആരോപണം; 'വസ്തുതാവിരുദ്ധം', ഡികെ ശിവകുമാറിനെ തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വം 
 

tags
click me!