പത്ത് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി എക്സൈസ്.
മാനന്തവാടി: ബിവറേജ് ഔട്ട്ലെറ്റുകളുടെ അവധി ദിവസങ്ങളില്‍ അനധികൃതമായി വില്‍പ്പന നടത്താന്‍ ബൈക്കില്‍ മദ്യം കടത്തുന്നതിനിടെ യുവാവ് പിടിയിലായി. മാനന്തവാടി തവിഞ്ഞാല്‍ ജോസ് കവല അതിര്‍ത്തി മുക്കില്‍ വീട്ടില്‍ എ. ഷൈജു (42) ആണ് വാളാട് ഭാഗത്ത് വില്‍പ്പന നടത്താന്‍ പോകുന്നതിനിടെ പിടിയിലായത്. പത്ത് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി എക്സൈസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാവിലെ 10.40ന് എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. മദ്യം കടത്താന്‍ ഷൈജു ഉപയോഗിച്ച ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു. നിരവധി അബ്കാരി കേസിലെ പ്രതിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു.
undefined
മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസമാരായ പി.ആര്‍. ജിനോഷ്, കെ. ജോണി, സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എസ്. സനുപ്, എക്സൈസ് ഡ്രൈവര്‍ പി. ഷിംജിത്ത് എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വസ്ത്രവ്യാപാര സ്ഥാപന ഉടമ കടയില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്