കഴിഞ്ഞ ദിവസം ചത്ത നായയെയും പന്നിയെയും തോട്ടിൽ അഴുകി പുഴുവരിച്ച നിലയിൽ കണ്ടു. ദുർഗന്ധം വമിച്ചതിനെത്തുടർന്നുള്ള പരിശോധനയിലാണ് ഇത് കണ്ടത്
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച മുളന്തോട്ടിൽ മാലിന്യവും ചത്ത ജന്തുക്കളെയും തള്ളുന്നതുമൂലം പ്രദേശമാകെ ദുർഗന്ധം പടരുന്നു. ഇത് മൂലം നാട്ടുകാർ രോഗ ഭീഷണിയിലാണ് . മുളന്തോട് വരട്ടാറിലേക്കെത്തിച്ചേരുന്ന വടുതലപ്പടി ഭാഗത്തും പി ഐ.പി കനാൽ പാലത്തിലും ഗവ.യു പി സ്കൂളിന് സമീപവുമാണ് മാലിന്യം തള്ളുന്നത്.
കഴിഞ്ഞ ദിവസം ചത്ത നായയെയും പന്നിയെയും തോട്ടിൽ അഴുകി പുഴുവരിച്ച നിലയിൽ കണ്ടു. ദുർഗന്ധം വമിച്ചതിനെത്തുടർന്നുള്ള പരിശോധനയിലാണ് ഇത് കണ്ടത്. പിന്നീട് സമീപവാസികൾ ചേർന്ന് മറവ് ചെയ്യുകയായിരുന്നു. ഇവയ്ക്കൊപ്പം ഉപയോഗശൂന്യമായ മരുന്നുകള്‍, സ്ട്രിപ്പുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുപ്പികൾ എന്നിവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അറവുമാലിന്യം അടുക്കള മാലിന്യങ്ങൾ എന്നിവയും തോട്ടിൽ തള്ളിയിട്ടുണ്ട്. രാത്രിയിലാണ് മിക്ക പ്പോഴും മാലിന്യം തള്ളുന്നത്.
undefined
ശബ്ദംകേട്ട് ഇറങ്ങിനോക്കുമ്പോഴേക്കും വണ്ടി പൊയ്ക്കഴിയുമെന്ന് സമീപവാസികൾ പറയുന്നു. തോട്ടിൽ മാലിന്യം തള്ളുന്നതു കാരണം സമീപ പ്രദേശങ്ങളിലെ കിണറുകളിൽ തോട്ടിലെ ഊറ്റുറവയിലും മാലിന്യമെത്തുന്നുവെന്നാണ് പരാതി. ഇത് രോഗ ഭീഷണി ഉയർത്തുന്നുമുണ്ട്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പ്രദേശത്ത് സി.സി ടി.വി ക്യാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം