ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരികയായിരുന്ന എംഡിഎംഎ മലപ്പുറത്ത് എത്തിക്കാനായിരുന്നു പ്രതികള്‍ക്ക് കിട്ടിയ നിര്‍ദ്ദേശമെന്ന് എക്സെെസ്.
കല്‍പ്പറ്റ: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ ഉമ്മര്‍ ഫാറൂഖ്, സിദ്ധിഖ് എ എച്ച് എന്നിവരെയാണ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരികയായിരുന്ന എംഡിഎംഎ മലപ്പുറത്ത് എത്തിക്കാനായിരുന്നു പ്രതികള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. ഇവരുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് പറഞ്ഞു.
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.
എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. തെരഞ്ഞെടുപ്പ് സ്‌ക്വാഡിലെ ഓഫീസറായ ജൂനിയര്‍ സൂപ്രണ്ട് ഷാജി. ജി.കെ, എക്‌സൈസ് ഉദ്യോഗസ്ഥരായ എം. ബി.ഹരിദാസ്, ജോണി. കെ, ജിനോഷ് പി.ആര്‍, അരുണ്‍ കൃഷ്ണന്‍, ധന്വന്ത് കെ.ആര്‍, അജയ് കെ.എ, ഷിംജിത്ത്. പി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി
പാലക്കാട്: പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ മൂന്ന് കിലോ കഞ്ചാവ് പിടികൂടിയെന്ന് എക്സൈസ്. പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എഫ് സുരേഷിന്റെയും പാലക്കാട് ആര്‍പിഎഫ് ക്രൈം ബ്രാഞ്ച് ഇന്റലിജന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. കേശവദാസിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതി ആരെന്ന് അറിവായിട്ടില്ല. അന്വേഷണം തുടരുകയാണെന്നും എക്സൈസ് അറിയിച്ചു. ദീപക് എ പി, അജിത്ത് അശോക്, എന്‍ അശോക്, അജീഷ് ഒകെ, എംഎന്‍ സുരേഷ് ബാബു, കെ.അഭിലാഷ്, കണ്ണദാസന്‍ കെ എന്നീ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.