പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: 19കാരന്‍ അറസ്റ്റില്‍

By Web Team  |  First Published Feb 18, 2024, 12:06 AM IST

പെണ്‍കുട്ടിയുമായി പരിചയത്തിലായ യുവാവ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡിപ്പിച്ചത്.


തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ കാനാറ കുറവന്‍കുഴി ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിനെ (19) ആണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുമായി പരിചയത്തിലായ യുവാവ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡിപ്പിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ പ്രതി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു വരുത്തിയ ശേഷം, പുളിമാത്ത് താളിക്കുഴിയിലുള്ള ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പുലര്‍ച്ചെ പ്രതിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

Latest Videos

undefined

ഇതിനു മുമ്പും പല പ്രാവശ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പ്രതി സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. റൂറല്‍ പൊലീസ് മോധാവി കിരണ്‍ നാരായണന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി ഹരികുമാറിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ എസ്എച്ച്ഒ ബി.ജയന്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജി കൃഷ്ണ, ജിഎസ്‌ഐമാരായ താഹിറുദീന്‍, രാജേന്ദ്രന്‍ നായര്‍, എസ്‌സിപിഒ പ്രിജിത്ത്, സിപിഒമാരായ കിരണ്‍, അജി, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മദ്യലഹരിയില്‍ കണ്ടക്ടര്‍; 'പെരുമാറിയ' ശേഷം ഇറക്കി വിട്ട് ഡ്രൈവര്‍, പിന്നാലെ സര്‍വീസ് റദ്ദാക്കി മടങ്ങി 
 

tags
click me!