പച്ചക്കറി കൃഷിക്കിടയില്‍ കഞ്ചാവ് ചെടിയും നട്ടുവളര്‍ത്തി; 68കാരന്‍ പിടിയില്‍

By Web Team  |  First Published Nov 18, 2023, 10:41 AM IST

80 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിക്ക് നാലുമാസത്തോളം പ്രായമുണ്ടായിരുന്നെന്നും എക്‌സൈസ്.


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടിന്റെ ടെറസില്‍ രഹസ്യമായി കഞ്ചാവ് ചെടി നട്ടുവളർത്തിയ 68കാരന്‍ പിടിയില്‍. പള്ളിച്ചല്‍ സ്വദേശി ശിവന്‍കുട്ടിയെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. പച്ചക്കറി കൃഷി ചെയ്യുന്നതിന് ഇടയിലാണ് ശിവന്‍കുട്ടി രഹസ്യമായി കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയത്. 80 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിക്ക് നാലുമാസത്തോളം പ്രായമുണ്ടായിരുന്നെന്നും എക്‌സൈസ് അറിയിച്ചു.

തിരുവനന്തപുരം ഐ.ബിയിലെ പ്രിവന്റിവ് ഓഫീസര്‍ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എപി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി പിടികൂടിയത്. പരിശോധന സംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ കെ ഷാജു, ഷാജി കുമാര്‍, സുധീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജേഷ്, സുഭാഷ് കുമാര്‍, ബിനു, വനിത സിവില്‍ എക്‌സൈസ് ഓഫീസറായ രമ്യ, ഡ്രൈവര്‍ ജിനി രാജ് എന്നിവരും പങ്കെടുത്തു.

Latest Videos

undefined

അതേസമയം, നെടുമങ്ങാട് വിതുരയില്‍ വില്‍പനയ്ക്കായി ബൈക്കില്‍ കൊണ്ടുവന്ന കഞ്ചാവും പിടികൂടിയതായി എക്‌സൈസ് അറിയിച്ചു. തൊളിക്കോട് സ്വദേശി 33 വയസുകാരന്‍ ഷാജിയെ ആണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 1500 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പാലോട്, വിതുര, തൊളിക്കോട് തുടങ്ങിയ മേഖലകളില്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വില്‍പന നടത്തുന്നതില്‍ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് അറിയിച്ചു. ഷാജിക്ക് മെഡിക്കല്‍ കോളേജ്, ശ്രീകാര്യം, വിതുര, പാലോട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.  നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.ആര്‍ സുരൂപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ രഞ്ജിത്ത്, ബിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നജിമുദീന്‍, സജി, മുഹമ്മദ് മിലാദ്, മഞ്ജുഷ എക്‌സൈസ് ഡ്രൈവര്‍ മുനീര്‍ എന്നിവരും പങ്കെടുത്തു.

ഇതാണോ എല്ലാവരും തിരഞ്ഞ അജ്ഞാത പ്രസിഡന്റ്, അമ്പരപ്പിൽ യൂത്ത് കോൺ​ഗ്രസ് നേതൃത്വം, സംഭവിച്ചതിങ്ങനെ 
 

tags
click me!