ഐഎസ് ബന്ധം, എൻഐഎ പൊക്കി ജാമ്യത്തിലിറിങ്ങി; ഒരു മാസം, പൊലീസ് സ്റ്റിക്കര്‍ പതിച്ച കാറുമായി വീണ്ടും പിടിയിൽ

By Web Team  |  First Published Feb 27, 2024, 4:09 PM IST

പിണങ്ങി കഴിയുന്ന ഭാര്യയെ അനുനയിപ്പിക്കാൻ ആണ് സാദിഖ് ബാഷയും നാലംഗ സംഘവും ആറ്റുകാൽ പൊങ്കാല ദിവസം വട്ടിയൂര്‍ക്കാവിലുള്ള ഭാര്യ വീട്ടില്‍ എത്തുന്നത്


തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഐ.എസ് ബന്ധം ആരോപിച്ച് മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്ത് ശേഷം ജാമ്യത്തിലിറങ്ങിയയാളെ പൊലീസ് സ്റ്റിക്കര്‍ പതിച്ച കാറുമായി കഴിഞ്ഞദിവസം വട്ടിയൂര്‍ക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് മയിലാടുംതുറ സ്വദേശി സാദിഖ് ബാഷയെ ആണ് (40) പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റുകാൽ പൊങ്കാല ദിവസം അണ് കേസിന് ആസ്പദമായ സംഭവം.

പിണങ്ങി കഴിയുന്ന ഭാര്യയെ അനുനയിപ്പിക്കാൻ ആണ് സാദിഖ് ബാഷയും നാലംഗ സംഘവും ആറ്റുകാൽ പൊങ്കാല ദിവസം വട്ടിയൂര്‍ക്കാവിലുള്ള ഭാര്യ വീട്ടില്‍ എത്തുന്നത്. എന്നാൽ ഭാര്യയുമായുള്ള അനുനയ ചർച്ച ഫലം കണ്ടില്ല. ഇതോടെ സാദിഖ് ബാഷയും സംഘവും ബഹളംവെക്കവേ ഭാര്യാവീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം തിരക്കാനെത്തിയ പൊലീസ് സംഘമാണ്  ഇയാളെത്തിയ വ്യാജ സ്റ്റിക്കര്‍ പതിച്ച കാര്‍ കാണുന്നത്.

Latest Videos

undefined

സാദിഖ് ബാഷയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍നിന്നാണ് ഇയാളെക്കുറിച്ചുള്ള പൂര്‍ണ വിവരം പൊലീസിന് ലഭിച്ചത്. ആൾമാറാട്ടം നടത്തി ചതിക്കണമെന്നുള്ള ഉദ്ദേശത്തോടെയാണ് വട്ടിയൂർകാവ് ജമാഅത്ത് പരിസരത്ത് പൊലീസ് എന്ന സ്റ്റിക്കർ ഒച്ചിച്ച് ഇവർ എത്തിയെന്നാണ് കുറ്റാരോപണം. ഞായറാഴ്ച രാത്രി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരുന്നത്. എന്നാല്‍, ഇയാള്‍ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More : ഉത്സവത്തിനിടെ നാട്ടുകാരോട് വഴക്ക്, മകൻ അമ്മയെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി

click me!