വിനോദയാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിനികൾക്ക് പീഡനം, പ്രിൻസിപ്പലിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

By Web Team  |  First Published Nov 30, 2023, 9:00 AM IST

56 വയസുകാരനായ പ്രിന്‍സിപ്പലിനെ അറസ്റ്റിന് പിന്നാലെ സസ്പെന്‍ഡ് ചെയ്തിരുന്നു


ജിൻഡ്: ഹരിയാനയിലെ ജിൻഡിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രിൻസിപ്പലിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അമൃത്സറിലെക്ക് വിനോദയാത്രക്ക് പോയപ്പോഴാണ് വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രിൻസിപ്പലിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജിന്‍ഡിലെ സർക്കാർ സീനിയർ സെക്കണ്ടറി സ്കൂളിലെ കർതാർ സിംഗ് എന്ന പ്രിന്‍സിപ്പലിനെതിരെയാണ് നടപടി.

ചൊവ്വാഴ്ചയാണ് ഹരിയാന സർക്കാരിന്റെ നടപടി. 56 വയസുകാരനായ പ്രിന്‍സിപ്പലിനെ പിരിച്ച് വിട്ടച് മുഖ്യമന്ത്രിയായ മനോഹർ ലാൽ ഖട്ടറാണ്. പരാതി ഉയർന്നതിന് പിന്നാലെ പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു. 9, 10,11,12 ക്ലാസുകളിലെ 390 കുട്ടികളോട് സംസാരിച്ചതിന് ശേഷമാണ് കമ്മിറ്റി പ്രിന്‍സിപ്പലിനെതിരായ തീരുമാനമെടുത്തത്. ഓഗസ്റ്റ് 31 ന് പതിനഞ്ച് വിദ്യാർത്ഥിനികൾ എഴുതിയ അഞ്ച് പേജ് പരാതിയെ തുടർന്നുള്ള അന്വേഷണമാണ് പ്രിന്‍സിപ്പലിന്റെ ക്രൂരത പുറത്ത് കൊണ്ട് വന്നത്.

Latest Videos

undefined

നവംബർ 6ാം തിയതിയാണ് പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന വനിതാ കമ്മീഷന്‍റെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. സെപ്തംബർ മാസത്തിൽ സ്കൂളില്‍ ലഭിച്ച പരാതി വനിതാ കമ്മീഷനിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ ഒക്ടോബർ 30 ഓടെയാണ് വനിതാ കമ്മീഷന്‍ തുടർ നടപടികൾ സ്വീകരിച്ചത്. അറസ്റ്റിലായ പ്രധാന അധ്യാപകനെ ഒക്ടോബർ 27 ന് വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.

വിദ്യാർത്ഥിനികളെ ഓഫീസ് മുറിയിലേക്ക് വിളിച്ച് വരുത്തിയും ലൈംഗികമായി പീഡിപ്പിച്ചതായി പരാതി വിശദമാക്കിയിരുന്നു. 60 വിദ്യാർത്ഥിനികളുടെ പരാതിയിലാണ് കേസ് എടുത്തത് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിന് പിന്നാലെ കൂടുതൽ വിദ്യാർത്ഥിനികള്‍ പരാതിയുമായി എത്തുകയായിരുന്നു. 142 വിദ്യാർത്ഥിനികളാണ് പ്രിൻസിപ്പലിനെതിരെ പരാതിയുമായി എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!