ടിക് ടോക് താരങ്ങളായ മോഡലും മകളും വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ

By Web Team  |  First Published Nov 30, 2023, 4:41 PM IST

വെടിയൊച്ച കേട്ട് പ്രദേശവാസി ചെന്നുനോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്.


അങ്കാറ: റഷ്യന്‍ മോഡലിനെയും 15കാരിയായ മകളെയും ക്രൂരമായി കൊലപ്പെടുത്തി ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. തുർക്കിയില്‍ വെച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്. 

42 കാരിയായ ഐറിന ഡ്വിസോവയുടെയും 15 വയസ്സുള്ള മകൾ ഡയാനയുടെയും മൃതദേഹം ബോഡ്രമിലെ റിസോര്‍ട്ടിന് സമീപമാണ് കണ്ടെത്തിയത്. ഇരുവരും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് റഷ്യന്‍ മാധ്യമമായ പ്രാവ്ദ റിപ്പോര്‍ട്ട് ചെയ്തു. ടിക് ടോക്കിൽ നിരവധി ഫോളോവേഴ്‌സുണ്ട് ഐറിനയ്ക്കും ഡയാനയ്ക്കും. വെടിയൊച്ച കേട്ട് പ്രദേശവാസി ചെന്നുനോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്.

Latest Videos

undefined

ഐറിനയുടെ മുന്‍ ഭര്‍ത്താവ് ആൻഡ്രി കുസ്ലെവിച്ചും ഇയാളുടെ അച്ഛനുമാണ് സംശയ നിഴലിലുള്ളത്. യുക്രെയിനില്‍ നേരത്തെ ബോഡ് ഗാര്‍ഡായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആൻഡ്രിയെ കുറിച്ച് കുടുംബത്തിന് നല്ല അഭിപ്രായമല്ല ഉള്ളത്. ആന്‍ഡ്രി അടിക്കാറുണ്ടായിരുന്നുവെന്ന് ഐറിനയുടെ ആദ്യ വിവാഹത്തിലുള്ള 20കാരനായ മകൻ ഡേവിഡ് പറഞ്ഞു. അമ്മയെയും സഹോദരിയെയും ആന്‍ഡ്രി തല്ലാറുണ്ടായിരുന്നു. തനിക്ക് രണ്ടാനച്ഛനെ പേടിയായിരുന്നുവെന്നും ഡേവിഡ് പറഞ്ഞു. 

പാഴ്സലായി വാങ്ങിയ സാലഡില്‍ മനുഷ്യ വിരല്‍! റെസ്റ്റോറന്‍റിനെതിരെ പരാതിയുമായി യുവതി, പിഴ

തുടര്‍ന്ന് ഐറിന ആന്‍ഡ്രിയെയും ലിത്വാനയില്‍ ഒരുമിച്ച് നിര്‍മിച്ച വീടും ഉപേക്ഷിച്ച് മോസ്കോയില്‍ അമ്മയുടെ അടുത്തേക്ക് പോവുകയായിരുന്നു. മക്കളെ തന്നിൽ നിന്ന് അകറ്റാൻ ആന്‍ഡ്രി ശ്രമിക്കുന്നുവെന്നും തന്നെ വേട്ടയാടുകയാണെന്നും ഐറിന സുഹൃത്തുക്കളോട് നേരത്തെ പറഞ്ഞിരുന്നു. ആന്‍ഡ്രിയില്‍ നിന്ന് രക്ഷപ്പെടാനാണ് ഐറിന തുര്‍ക്കിയിലേക്ക് പോയതെന്നും സുഹൃത്ത് പറഞ്ഞു. 

ഐറിന ഒരു റിയൽ എസ്റ്റേറ്റ് ഏജന്റായാണ് തുര്‍ക്കിയില്‍ ജോലി ചെയ്തിരുന്നത്. 2017ല്‍ ആന്‍ഡ്രിക്കെതിരെ മറ്റൊരു കേസുണ്ടായിരുന്നു. ഇന്റർപോൾ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഇയാള്‍ തടങ്കൽ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ നിലവില്‍ തുര്‍ക്കിയില്‍ നിന്ന് രക്ഷപ്പെട്ടു എന്നാണ് പൊലീസിന്‍റെ നിഗമനം. ആന്‍ഡ്രിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!