പാതിരാത്രിയില്‍ 'സിഗ്നല്‍ തകരാര്‍', നിര്‍ത്തിയിട്ട ട്രെയിനിലെ യാത്രക്കാരെ കൊള്ളയടിച്ച് യുവാക്കളുടെ സംഘം

By Web Team  |  First Published Nov 16, 2023, 1:26 PM IST

ജനല്‍ സൈഡുകളിലിരുന്ന അഞ്ച് യാത്രക്കാരില്‍ നിന്നാണ് പണവും മൊബൈല്‍ ഫോണുകളും ആഭരണങ്ങളും അടക്കമുള്ളവ സംഘം കവര്‍ന്നത്.


ഗാന്ധിനഗര്‍: പാതിരാത്രിയില്‍ സിഗ്നല്‍ തകരാറിന് തുടര്‍ന്ന് ട്രാക്കില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ നടന്നത് വന്‍ കൊള്ള. ട്രെയിനിന്റെ ജനല്‍ സൈഡിലിരുന്ന അഞ്ചോളം യാത്രക്കാരില്‍ നിന്ന് മൂന്നര ലക്ഷത്തിന്റെ സാധനങ്ങളാണ് യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘം കവര്‍ന്നത്. 14ന് രാത്രി 1.30ഓടെ ഗുജറാത്തിലെ ആനന്ദ് റെയില്‍വെ സ്‌റ്റേഷന്‍ പരിധിയാണ് സംഭവം. 

ഗാന്ധിദാമില്‍ നിന്ന ഇന്‍ഡോറിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് കവര്‍ച്ച നടന്നത്. ട്രെയിനിന്റെ അകത്ത് കയറാതെ, ജനല്‍ സൈഡുകളിലിരുന്ന അഞ്ച് യാത്രക്കാരില്‍ നിന്നാണ് പണവും മൊബൈല്‍ ഫോണുകളും ആഭരണങ്ങളും അടക്കമുള്ളവ സംഘം കവര്‍ന്നത്. അഞ്ച് പേരുടെയും പരാതികളില്‍ നിന്നാണ് മൂന്നര ലക്ഷം വില വരുന്ന വസ്തുക്കളാണ് കവര്‍ച്ച പോയതെന്ന് സ്ഥിരീകരിച്ചതെന്ന് എസ്പി സരോജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. യാത്രക്കാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘം ഉടന്‍ തന്നെ ഇരുട്ടിലേക്ക് മറയുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. സിഗ്നല്‍ തകരാര്‍ കവര്‍ച്ച സംഘം കൃത്രിമമായി സൃഷ്ടിച്ചതാണോ, സാങ്കേതികപ്രശ്‌നം തന്നെയായിരുന്നോയെന്നും വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Latest Videos

undefined


പാസഞ്ചര്‍ ട്രെയിനില്‍ അഗ്നിബാധ

ഇട്ടാവ: ഉത്തര്‍പ്രദേശില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടുത്തം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചിലാണ് അഗ്‌നിബാധയുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഇട്ടാവ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കി. പുലര്‍ച്ചെ 2.40ഓടെയാണ് ദില്ലി സഹാരസാ വൈശാലി എക്‌സ്പ്രസില്‍ അഗ്‌നിബാധയുണ്ടായത്. ഫ്രണ്ട്‌സ് കോളനി പൊലീസ് സ്റ്റേഷന് സമീപത്ത് കൂടി ട്രെയിന്‍ പോകുന്ന സമയത്തായിരുന്നു അപകടം. ട്രെയിനിലെ എസ് 6 കോച്ചിലാണ് അഗ്‌നിബാധയുണ്ടായത്. തീ ഉടന്‍ തന്നെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായാണ് വിവരം. 

മദ്യം വാങ്ങാൻ ഭാര്യ പണം നൽകിയില്ല, അമ്മയേയും അയൽവാസിയേയും കൊലപ്പെടുത്തി 44കാരന്‍ 

click me!