കേരളത്തില്‍ നിന്ന് സ്വര്‍ണം വാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണെന്നാണ് നിഗമനം.
മലപ്പുറം: കൊണ്ടോട്ടിയില്‍ കാറില്‍ കടത്തുകയായിരുന്ന സ്വര്‍ണവും പണവും പൊലീസ് പിടികൂടി. കൊണ്ടോട്ടി ബൈപാസില്‍ ജനതാ ബസാറിന് സമീപം ഞായറാഴ്ച പുലര്‍ച്ചയാണ് കാറില്‍ കടത്തുകയായിരുന്നു സ്വര്‍ണവും കറന്‍സിയും പിടികൂടിയത്. സംഭവത്തില്‍ കുന്നുംപുറം കണ്ണമംഗലം എരഞ്ഞിപ്പടി മണ്ഡോട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷഹബാസ് (18), തമിഴ്നാട് മധുര സ്വദേശി എസ് പി രങ്കു (62), മണികണ്ഠന്‍ (48) എന്നിവരെ കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിനെ കണ്ടതോടെ സംഘം കാര്‍ പിന്നിലോട്ട് എടുത്തു. ഇതിനിടെ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും സമീപത്തെത്തിയ പൊലീസിനെ കണ്ട് യാത്രക്കാര്‍ വെപ്രാളപ്പെടുന്നത് ശ്രദ്ധിച്ചതോടെയാണ് കാര്‍ പരിശോധിച്ചത്. 29,84,700 രൂപയും 750.108 ഗ്രാം സ്വര്‍ണവുമാണ് പരിശോധനയില്‍ കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. കേരളത്തില്‍ നിന്ന് സ്വര്‍ണം വാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണെന്നാണ് നിഗമനം. പിടിച്ചെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കി പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എഎസ്‌ഐ വിജയന്‍, സിപിഒ ഷുഹൈബ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.
യുവാവിനെ തട്ടിക്കൊണ്ടുപോയി: ക്വട്ടേഷന്‍ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി
മലപ്പുറം: മേലാറ്റൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്. അന്തര്‍ ജില്ലാ ക്വട്ടേഷന്‍ സംഘമാണ് മേലാറ്റൂര്‍ പൊലീസിന്റെ പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മേലാറ്റൂര്‍ സ്വദേശിയെ ക്വട്ടേഷന്‍ സംഘം ഞായറാഴ്ച ഉച്ചയോടെ മേലാറ്റൂരിലെ വീടിന് മുമ്പില്‍ നിന്നും ബലമായി വാഹനത്തില്‍ കയറ്റി ഗൂഢല്ലൂരിലേക്ക് തട്ടിക്കൊണ്ടു പോവുകയായിരുന്നു. മേലാറ്റൂര്‍ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വഴിക്കടവ് ചുരത്തില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.
undefined
തൊടികപുലം പോരൂര്‍ സ്വദേശികളായ നീലങ്ങാടന്‍ ജാഫര്‍, പുല്ലാണി പൂങ്കയില്‍ ഷാ മസൂദ്, മുട്ടത്തില്‍ ഉണ്ണി ജമാല്‍, ആലപ്പുഴ തൃക്കന്നുപുഴ സ്വദേശികളായ നിര്‍മല്‍ മാധവ്, അനീസ് വഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ മലപ്പുറം, ആലപ്പുഴ ജില്ലകളിലെ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. പൂക്കോട്ടുംപാടം എസ് ഐ തോമസ്, ലിതീഷ്, സര്‍ജസ്, വിഷ്ണു, സുഭാഷ്, ചന്ദ്ര ദാസ്, സുരേന്ദ്ര ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാന്റ് ചെയ്തു.
മതവിദ്വേഷ പ്രചരണം: യൂട്യൂബര്‍ അറസ്റ്റില്‍