യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു, ഭാര്യയെ വീഡിയോ കാൾ വിളിച്ച് ഭീഷണിപ്പെടുത്തി, 2പേര്‍ പിടിയിൽ

By Web TeamFirst Published Dec 13, 2023, 9:29 AM IST
Highlights

ഓണ്‍ലൈന്‍ ട്രെയിഡിങുമായി ബന്ധപ്പെട്ട പണമിടപാടിലെ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിലും ക്രൂര മര്‍ദനത്തിലും കലാശിച്ചതെന്ന് പൊലീസ് പറ‍ഞ്ഞു. 

തിരുവനന്തപുരം:ഓണ്‍ലൈന്‍ ട്രെയിഡിങ് തര്‍ക്കത്തില്‍ തിരുവനന്തപുരത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശിയ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അശോകന്‍, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്. അശോകന്‍ രണ്ട് കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ ട്രെയിഡിങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിലും ക്രൂര മര്‍ദനത്തിലും കലാശിച്ചതെന്ന് പൊലീസ് പറ‍ഞ്ഞു. 

പേട്ട ആനയറയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ മധു മോഹന്‍ എന്നയാളെയാണ് പണത്തിനായി തട്ടിക്കൊണ്ടുപോയത്.ഇയാള്‍ ഓണ്‍ലൈന്‍ ട്രെയിഡിങ് നടത്തിയിരുന്നതായാണ് വിവരം. ഓണ്‍ലൈന്‍ ട്രെയിഡിങിനായി തമിഴ്നാട്ടിലെ ഗുണ്ടാ നേതാവ് മധു മോഹന് പണം നല്‍കിയിരുന്നുവെന്നും ഈ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. പണം തിരികെ നല്‍കാത്തതോടെ മധു മോഹനെ തട്ടികൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം.

Latest Videos

തമിഴ്നാട്ടിലെ മധുരയിലെത്തിച്ചശേഷം മധുമോഹനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ ഇയാളുടെ ഭാര്യയെ വീഡിയോ കാള്‍ വിളിച്ച് പണത്തിനായി ഭീഷണിപ്പെടുത്തി. മധു മോഹന്‍റെ കഴുത്തില്‍ കത്തിവെച്ചാണ് വീഡിയോ കാള്‍ ചെയ്തത്. തുടര്‍ന്ന് മധു മോഹന്‍റെ ഭാര്യയുടെ പരാതിയില്‍ കേസെടുത്ത പേട്ട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് മധുരയിലെത്തിയത്.പേട്ട പൊലീസ് മധുരയിലെ ഒളി സങ്കേതത്തില്‍ എത്തിയപ്പോള്‍ മധു മോഹനെ ഉപേക്ഷിച്ച് ഗുണ്ടകള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്. ഇവരില്‍ രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്. ആറുപേരാണ് തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലുണ്ടായിരുന്നത്.

ക്ഷേത്രം വക മൈതാനം നവ കേരളാ സദസ് വേദിയാക്കുന്നതിനെതിരെ പരാതി, ഹൈക്കോടതിയിൽ ഹ‍ര്‍ജി

 

click me!