തിരുവനന്തപുരത്തെ വനിതാ ഡോക്ടർ, വാട്ട്സാപ്പിലെത്തിയ മെസേജ് വിശ്വസിച്ചു; ഒറ്റ മാസം കൊണ്ട് പോയത് 87 ലക്ഷം!

By Web Team  |  First Published Oct 27, 2024, 6:14 AM IST

കൂടുതൽ  ഓഹരികൾ വാഗ്ദാനം ചെയ്ത് പല തവണകളായി ഡോക്ടറിൽ നിന്ന് തട്ടിപ്പ് സംഘം 87 ലക്ഷം രൂപ വാങ്ങി. വാലറ്റിൽ അതനുസരിച്ച് ലാഭവിഹിതം കാണിക്കുകയും ചെയ്തു. എന്നാൽ പണം പിന്‍വലിക്കാനായില്ല.


തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ ഡോക്ടറുടെ 87 ലക്ഷം രൂപ ഓണ്‍ലൈന് സംഘം തട്ടിയെടുത്തു. ഓണ്‍ലൈനിലൂടെ ഓഹരി ഇടപാട് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഒരു മാസം കൊണ്ട് ഇത്രയും തുക തട്ടിയെടുത്തത്. ഡോക്ടറുടെ പരാതിയില് സൈബര് പൊലീസ് അന്വേഷണം തുടങ്ങി. വിദേശത്തായിരുന്ന വനിതാ ഡോക്ടറും കുടുംബവും അടുത്തിടെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഇതിനിടയിലാണ് തട്ടിപ്പിനിരയായത്. 

ഓണ്‍ലൈനിലൂടെ ഡോകടര് ഇടപാടുകൾ നടത്താറുണ്ട്. കഴിഞ്ഞ മാസം ആദ്യം വാട്ട്സ് ആപ്പില് ഓണ്‍ലൈനിൽ ഓഹരി ഇടപാടിലൂടെ വന് തുക ലാഭം കൊയ്യാമെന്ന് കാട്ടി സന്ദേശം എത്തി.ഇതിനായി ZERODHA എന്ന മൊബൈല് ആപ്പ്ലിക്കേഷന് ഡൗണ്‍ലോഡ് ചെയ്യാന് ആവശ്യപ്പെട്ടു. തട്ടിപ്പു സംഘവുമായി നേരിട്ട് സംസാരിക്കാതെ വാട്സ് അപ്പ് വഴി മാത്രമായിരുന്നു സന്ദേശങ്ങള്.ആപ്പ് ഇന്‍സ്റ്റാൾ ചെയത ശേഷം ആദ്യം 5 ലക്ഷം രൂപ അടച്ചു. പ്രമുഖ കമ്പനികളുടെ ഓഹരികൾ നല്‍കുമന്നായിരുന്നു വാഗ്ദാനം. 

Latest Videos

undefined

താമസിയാതെ ഡോക്ടറുടെ അക്കൗണ്ടിലേക്ക് ലാഭവിഹിതമായി ഒരു ലക്ഷം രൂപ എത്തി. ഇതോടെ സംഘത്തെ വിശ്വസിച്ച ഡോക്ടർക്ക്  മുന്നിൽ കൂടുതൽ വാഗ്ദാനങ്ങളും എത്തി. കൂടുതൽ  ഓഹരികൾ വാഗ്ദാനം ചെയ്ത് പല തവണകളായി ഡോക്ടറിൽ നിന്ന് തട്ടിപ്പ് സംഘം 87 ലക്ഷം രൂപ വാങ്ങി. വാലറ്റിൽ അതനുസരിച്ച് ലാഭവിഹിതം കാണിക്കുകയും ചെയ്തു. എന്നാൽ പണം പിന്‍വലിക്കാനായില്ല. പണം ചോദിക്കുമ്പോൾ ഇൻഷുറൻസ് ഇനത്തിലും മറ്റുമായി പണം അടച്ചാലെ തുക പിന്‍വലിക്കാനാകൂ എന്നായിരുന്നു മറുപടി. 

ലാഭവിഹിതത്തില് നിന്നും ഈടാക്കാൻ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഇതോടെ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ഡോക്ടർ സൈബർ പൊലീസില് പരാതി നല്‍കുകയായിരുന്നു. പല ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് സംഘം പണം സ്വീകരിച്ചത്. ഒരോ തവണ പണം വാങ്ങുമ്പോഴും പുതിയ അക്കൗണ്ട് നമ്പറുകൾ അയക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഇന്ത്യയിലും വിദേശത്ത് നിന്നും സംഘം ഈ അക്കൌണ്ടുകളിൽ നിന്നും പണം പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 

Read More : പട്രോളിങ്ങിനിടെ വനിത എഎസ്ഐ യുവതിയെ കടന്നുപിടിച്ചു, ബലമായി ചുംബിച്ചു; വീഡിയോ വൈറലായതോടെ സസ്പെൻഷൻ

click me!