തൊടുപുഴയിൽ ഒന്നര വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസ്;വാദങ്ങൾ തള്ളി കോടതി, അമ്മക്ക് ജീവപര്യന്തം തടവ്

By Web Team  |  First Published Dec 1, 2023, 1:02 AM IST

യുവതി ബെഡ് റൂമില്‍ വെച്ച് 15 മാസം പ്രായമുള്ള മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകായിരുന്നു. അതിനുശേഷം കൈ മുറിച്ച് ഇവരും ആത്മഹത്യക്ക് ശ്രമിച്ചു.


ഇടുക്കി: തൊടുപുഴ മുലമറ്റത്ത് ഒന്നര വയസുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ അമ്മക്ക് ജീവപര്യന്തം
തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. കുംടുംബ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ മാനസിക സമ്മർദ്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും അതുറപ്പിക്കാന്‍ തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

2016 ഫെബ്രുവരി 16 ന് രാത്രിയിലാണ് 28 കാരിയായ ജെയിസമ്മ കൊലപാതകം നടത്തുന്നത്. ബെഡ് റൂമില്‍ വെച്ച് 15 മാസം പ്രായമുള്ള മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകായിരുന്നു. അതിനുശേഷം കൈ മുറിച്ച് ഇവരും ആത്മഹത്യക്ക് ശ്രമിച്ചു. ചോര മുറിക്ക് പുറത്തേക്കോഴുകുന്നത് കണ്ട ഭര്‍ത്താവാണ് വിവരം പോലിസിനെ അറിയിക്കുന്നത് ഭര്‍ത്താവും കുടുംബവുമായുള്ള വഴക്കാണ് ഇതിനോക്കെ കാരണമെന്നായിരുന്നു ജെയിസമ്മയുടെ മോഴി. 

Latest Videos

undefined

പെട്ടന്നുണ്ടായ മാനസിക പ്രശ്നങ്ങളാണ് കോലപാതകത്തിനിടയാക്കിയതെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും ജീവപര്യന്തം ശിക്ഷ നല്‍കാന്‍ ഇന്ന് കോടതി ഉത്തരവിടുകായായിരുന്നു.ജാമ്യത്തില്‍ കഴിഞ്ഞിരുന്ന ജെയിനമ്മയെ ശിക്ഷാവിധിയോടെ ജെയിലിലേക്ക് മാറ്റി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിയുടെ തീരുമാനം.

Read More : ഒരുവർഷമായി ഒരുമിച്ച്, 36കാരി സ്വാത്‍വയെ 75 കാരൻ കൊലപ്പെടുത്തിയത് കഴുത്തറുത്ത്; ഞെട്ടി ഡീസന്‍റ് മുക്ക്, ദുരൂഹത

click me!