മൂലമറ്റം കുറുങ്കയം ഭാഗത്ത് നാച്ചാര്‍ പുഴയോരത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവാവിനെ പൊലീസ് തെരയുന്നതിനിടെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് ഇന്നു രാവിലെ വീടിനു സമീപത്തെ പുഴയോരത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൂലമറ്റം കുറുങ്കയം ഭാഗത്ത് നാച്ചാര്‍ പുഴയോരത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
മൂലമറ്റം ചേറാടി കീരിയാനിക്കല്‍ കുമാരന്‍(70) ഭാര്യ തങ്കമ്മ (65) എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റു മരിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അജേഷിനായി പൊലീസ് ഊര്‍ജിതമായ തെരച്ചില്‍ നടത്തി വരുന്നതിനിടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞാര്‍ എസ്എച്ച്ഒ ഇ.കെ സോള്‍ജി മോന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
undefined
കുടുംബ വഴക്കിനെ തുടര്‍ന്നാണ് നാടിനെ ഞെട്ടിച്ച ഇരട്ടകൊലപാതകം നടന്നത്. കുമാരനും ഭാര്യയും തൊഴിലുറപ്പു തൊഴിലാളികളായിരുന്നു. ഇന്നലെ രാവിലെ തൊഴിലുറപ്പ് ജോലിയ്ക്കായി എത്താതിരുന്നതിനെ തുടര്‍ന്ന് കുമാരന്റെ സഹോദരി കമലാക്ഷി വീട്ടിലെത്തി വിളിച്ചപ്പോഴാണ് അരുകൊല പുറംലോകം അറിയുന്നത്. കുമാരനെ വെട്ടേറ്റ് മരിച്ച നിലയിലും തങ്കമ്മയെ രക്തത്തില്‍ കുളിച്ച് മൃതപ്രായയായ നിലയിലുമാണ് കണ്ടെത്തിയത്. തങ്കമ്മയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുമാരന്റെയും തങ്കമ്മയുടെയും മൃതദേഹങ്ങള്‍ ഇന്ന് ഇന്‍ക്വസ്റ്റിനു ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
'സ്വകാര്യ ബസ് കൊള്ള': അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ച് കെഎസ്ആര്‍ടിസി