'അധികം വാങ്ങുന്നത് 100 രൂപ, ഓർഡർ സ്വീകരിക്കുന്നത് ഫോണിലൂടെ'; 'എരുമേനി പ്രദീപ്' 45 കുപ്പി മദ്യവുമായി പിടിയിൽ

By Web TeamFirst Published Jun 13, 2024, 1:42 PM IST
Highlights

പരാതികള്‍ ലഭിച്ചതിനാല്‍ കുറച്ചു ദിവസങ്ങളായി ഇയാളെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഷാഡോ ടീം നിരീക്ഷിച്ചു വരുകയായിരുന്നുവെന്ന് എക്സൈസ്.

പാലക്കാട്: മണ്ണാര്‍ക്കാട്ടിലെ അനധികൃത മദ്യ വില്പനക്കാരന്‍ 'എരുമേനി പ്രദീപ് ' എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയില്‍. എരുമേനി ഭാഗത്ത് നടത്തിയ പരിശോധനയില്‍ അര ലിറ്ററിന്റെ 45 കുപ്പി മദ്യവുമായാണ് പ്രദീപിനെ പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. 

നിരവധി അബ്കാരി കേസുകളില്‍ മുന്‍ പ്രതിയായ പ്രദീപിനെതിരെ പൊതുജനങ്ങളില്‍ നിന്നും ധാരാളം പരാതികള്‍ ലഭിച്ചതിനാല്‍ കുറച്ചു ദിവസങ്ങളായി ഇയാളെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഷാഡോ ടീം നിരീക്ഷിച്ചു വരുകയായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു. മൊബൈല്‍ ഫോണിലൂടെ ഓര്‍ഡര്‍ എടുക്കുകയും, ആവശ്യക്കാര്‍ക്ക് മദ്യം സ്‌കൂട്ടറില്‍ അവര്‍ പറയുന്ന സ്ഥലത്തു എത്തിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് പ്രതിയുടെ രീതി. അര ലിറ്ററിന്റെ ഒരു കുപ്പിക്ക് 100 രൂപ കൂടുതല്‍ ഇടാക്കിയാണ് ഇയാള്‍ വില്പന നടത്തിയിരുന്നത്. മദ്യം ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനായി സ്‌കൂട്ടറില്‍ പോകുന്ന വഴിക്കാണ് ഇയാള്‍ പിടിയിലായതെന്നും എക്‌സൈസ് അറിയിച്ചു. 

Latest Videos

പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ പി.എന്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഗോകുല കുമാരന്‍ പി പി, സുനില്‍ കുമാര്‍ കെ, യാസര്‍ അറഫത് എം, ഗോപിനാഥന്‍ കെ കെ, സിവില്‍ എക്സൈസ് ഓഫീസര്‍ ഷിജു ജി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ വിനീഷ് എന്നിവരുമുണ്ടായിരുന്നു.

കുവൈത്ത് ദുരന്തം: സാഹസികമായി രക്ഷപ്പെട്ട് മലയാളി, 'തീ കണ്ട് നളിനാക്ഷന്‍ ചാടിയത് വാട്ടര്‍ ടാങ്കിലേക്ക്'
 

tags
click me!